*വിരഹ വേദനയറിഞ്ഞു*
*നോവതന്നിൽ പിടഞ്ഞു*
*ദാഹം എന്നിൽ* *അണഞ്ഞു മദീന മദീന* *മദീന*
പേറുന്നു ഒരുപാട് നോവുന്നു പലനാൾ ഇശ്ഖ് അറിയാ ഇഷ്ടവുമായി തേടി അലയുന്നു പാപി ഞാൻ
*കൺനിറയെ മദീനയെ കാണണം കനവിൽ അണഞ്ഞത് പോലെ നിനവിലും തേനൂറും സ്നേഹം കൊണ്ട് മദീനത് ഒരു വലയം തീർക്കണം...*
മനസിന്റെ കോണിൽ എന്നും മുത്ത മിട്ടു കൂട്ടി വെച്ച കനവുകൾ ഓരോന്നും ബഖീഇൽ മാറ്റൊലി കൂട്ടണം
*മൊഞ്ചുള്ള മദീന മഹമൂദരുടെ ﷺഖൽബ് തേടും മദീന ഇശ്ഖ് ഒഴുകും മദീന*
മോഹമായൊരു മദീന ദാഹം കൂട്ടിയ മദീന പ്രണയ തീരമായി ഖൽബറിഞ്ഞൊരു ഇശ്‌ഖിന് മധുവേ-മദീന മധുര കണങ്ങൾ ഒഴുകും മദീന
മദീനയുടെ വിളി കാത്തിരിക്കുന്ന ഈ കാത്തിരിപ്പിന് വല്ലാത്തൊരു മധുര മൂറും സുഖമാണ്
*അഴക് വിടരും, മദീന മണ്ണിനെ മുത്തം ചാർത്താൻ കൊതിയാണ്, കൊഴിഞ്ഞു പോയ നാളുകൾ അത്രയും ഓർത്ത് പുളകം കൊള്ളുകയാവും ഇന്ന് മദീന, അള്ളാഹുവിന്റെ ഹബീബോര് ﷺനടന്നു നീങ്ങിയ ആ വേള അവർ അന്ന് എത്ര സന്തോഷിച്ചിട്ടുണ്ടാവും ആ പുണ്യ മേറിയ തരികളെ അവർ തന്നെ ഹൃദയം ചേർത്ത് കാണും ആ പാദം പതിയാത്ത സ്ഥാനം അടി മേലെ ആക്കി വീണ്ടും ആ പാദങ്ങൾ വരുന്ന നേരം നോക്കി നിന്ന് കാണും*
സിദ്ധീഖ് എന്നോരും (റ)ഉമർ എന്നവരും (റ)മറ്റു സ്വാഹാബത്തും ആ മൊഴികൾ ശ്രവിച്ച പോലെ ആ വാക്കുകൾ മൊഴിഞ്ഞു കേൾക്കുന്ന നേരം എന്നും ഓർമയിൽ അവർ താലോലിച്ചു കാണും ﷺ
*ഇന്നീ വാക്കുകൾ എല്ലാം ദാരിദ്ര്യo പേറുമ്പോൾ ആ മദീനത്തെ മണൽ തരികൾക്ക് പറയാൻ ഉണ്ടാവും പറഞ്ഞാൽ അവസാനിക്കാത്ത ഒരുപാട് പ്രണയ വാത്സല്യങ്ങളുടെ കഥകൾ*
ലോകത്തിന് അനുഗ്രഹമായി വന്നൊരു തിരു നൂറിന്റെ ﷺമദ്ഹിന് മാറ്റൊലികൾ മധുരം നിറഞ്ഞ മദ്ഹോലികൾ
*തങ്ക കിനാവുകൾ തിങ്കളിൽ നിറയുമ്പോൾ തങ്കം പോലും നാണിക്കും തിങ്കളിന് വദനം കണ്ടാൽ ﷺ*
മദീന ഖൽബിനൊരു ലഹരിയായി മാറി കഴിഞ്ഞു ഇന്ന് എന്നിൽ കാണുന്ന വിരഹം മദീനയാണ് കണ്ണിന്റെ കാഴ്ച മദീന യാണ് ഖൽബിന്റെ തേട്ടം മദീനയാണ് മദീനയെ ഓർത്ത് കണ്ണുനീർ ഇറ്റി വീഴാത്ത ഒരു ദിനം കൊഴിഞ്ഞു പോവുന്നില്ലെന്ന് സാരം
*ഖൽബിൽ കൂട്ടി വെച്ച കനക കൊട്ടാരം ബഖീഇന് തീരത്ത് എനിക്ക് അടക്കം ചെയ്യണം ആ യാത്ര സുഖമാവാൻ ദുആ ചെയ്യണേ -കൂട്ടുകാരെ, മദീനയെ പ്രണയിക്കുന്ന പ്രണയത്തിന് സ്നേഹിതരെ...*
എഴുതിയാലും പാടിയാലും പറഞ്ഞാലും അവസാനിക്കാത്ത മദ്ഹിന് അലകൾ ബഖീഇന്റെ ഓരത്ത് വിശ്രമിക്കണം ആ മാത്രയങ്ങനെ പ്രണയാർദ്രമാക്കി ഹബീബിൽ ﷺലയിച്ചു മധുരിതമാക്കണം
*ലോകത്തിന്റെ സുൽത്താണെ ഈ ഈ പാപിയുടെ ഖൽബിന്റെ സുൽത്താനാക്കി മാറ്റി സന്തോഷം കൊള്ളണം*
അങ്ങനെ ഈ പ്രണയ സാഗരം മദീനയറിയണം ഈ ഖൽബ് അറിഞ്ഞു മദീന എനിക്ക് ഒരു നിനവ് തരണം ഈ മോഹങ്ങൾ അടക്കം ചെയ്യാൻ ഒരിടം തരണം
*യാ അല്ലാഹ്... ഈ പാപിയുടെ കാര്യം ലജ്ജാവഹം തന്നെ അല്ലെ, ഈ ഖൽബിന് ഒരു ഉറക്കമില്ല കാരണം എന്റെ ഉറക്കവും ഉണർവും കനവും നിനവും ഇന്ന് മദീനയാണ് അർഹത ഇല്ലായ്മ മുദ്രാവാക്യങ്ങൾ ഉയർത്തി എന്നെ പുച്ഛിക്കുന്നു വെങ്കിലും അതൊന്നും കേൾക്കാത്ത ഈ ഖൽബ് വീണ്ടും വീണ്ടും മോഹ കൊട്ടാരം പണിയുകയാണ്...*
ഈ മോഹങ്ങൾക്ക് നിന്റെ കാരുണ്യം ഒന്ന് കൊണ്ട് മാത്രം കനിവ് തരണേ, ഈ മോഹങ്ങൾക്ക് നിറം പകരാൻ ബഖീഇന് മണ്ണിൽ ഒരിടം തരണേ...
*ആവത് അക്കു അല്ലാഹ്*
😥😰🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments