*ആലം വാഴ്ത്തും സ്നേഹത്തിന് ഉജ്വല പ്രഭാവം അഹദവന്റെ കാരുണ്യത്തിന് ഉന്നതാവിശ്ക്കാരം... ﷺ*
ലോകം കണ്ട വാത്സല്യത്തിന് പിതൃത്വം ലോകൈക നാഥന്റെ ഉത്തമ വിചാരം.... ﷺ
*സ്നേഹത്തിന് കഥ പറഞ്ഞ ഉത്തമ ഭർത്താവ് വിജയത്തിന് ഗീതി തീർത്ത ഉന്നത നേതാവ്... ﷺ*
വിശ്വാസ പൈതൃക കാട്ടിയ സുഹൃത്ത് സ്വദീക്കാം സിദീഖിന്റെ(റ) കരളിന്റെ കുളിർ ﷺ
*ബിലാലൊരു ഹൃദയം(റ) ചേർത്ത റൂഹിന്റെ നേട്ടം കോട്ടമില്ലാതെ ഉമറും സാബിത്തും (റ :)ഹസ്സാന് എന്നൊരും ഖൽബിൽ കൂട്ടിയ കൂട്ടു അരുമ സിറാജ്... ﷺ*
ഹംസത്തും അലിയാരും(റ:) പടുത്തോരു ധീരത ഹക്കിന് വെളിച്ചം കണ്ട ഹക്കിന്റെ ദൂതരിലല്ലെ... ﷺ
*പ്രണയം വിസ്മയം തീർത്ത ഉത്തമ മാതൃക കാണുമ്പോൾ ഖൽബിൽ എന്നും നോവാണ് കഴിയാതെ സ്നേഹം ഇന്ന് നിരാശയാണ് നീറുന്ന ആശകൾ ഇന്ന് തീ കനലാണ് യാ നബിയെ ﷺഉപ്പാപ്പ തിങ്കളെ ഈ മോളെ കാക്കണേ...ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെകിൽ അത് മദീനയെന്ന് ചെറുപ്പം മുതൽ ഉപ്പ പറഞ്ഞ കുട്ടികഥകളിൽ നിന്നും ഉസ്താദ് മാരിൽ നിന്നും ഹൃദയത്തിൽ പതിഞ്ഞു പോയതാണ് അന്നാളു മുതൽ ആ സ്വർഗം ഒന്ന് കാണാൻ ആഗ്രഹിച്ചു പോയി*
ഇനിയും ഈ വേദനകൾ ഇങ്ങനെ നീണ്ടു നിന്നാൽ ഒരു പക്ഷെ മദീന കാണാതെ തന്നെ ഞാൻ ഒരു ഭ്രാന്തിയായി മാറിടും
*മറിച്ചു മദീന കണ്ട് ഞാൻ ഒരു ഭ്രാന്തി ആയാൽ മറ്റെല്ലാം മറന്ന് എനിക്ക് എന്റെ പ്രണയ നഗരി കണ്ട് രസിക്കാം മദ്ഹുകൾ പാടി നടക്കാം ഒടുവിൽ തളർന്നു ബഖീഇന്റെ ഓരത്ത് ചേരാം ആരും പിടിച്ചു മാറ്റാതെ എന്നെ അവിടെ അടക്കം ചെയ്‌താൽ ഈ ഉള്ളോൾ ഈ ഭൂമിയിൽ ജീവിച്ചതിന് മറ്റൊരു തെളിവും ഞാൻ അള്ളാഹുവിന്റെ കോടതിയിൽ ഹാജറാക്കേണ്ടി വരില്ലേലോ ഞാൻ ജീവിച്ചതും ജീവിക്കുന്നതും ആ ഒരു വേള കാത്തിരിപ്പിൽ അല്ലെ...*
അങ്ങനെ ബഖീഇൽ ഞാൻ ഉണ്ടാക്കി എടുത്ത മേൽ വിലാസവുമായി എനിക്ക് നാളെ ഉപ്പാപ്പാന്റെ ചാരെ ﷺപോവണം ഈ പാപി കൂട്ടി വെച്ച കനക കൊട്ടാരം അല്ലാഹുവിന് തുറന്നു കാണിക്കണം അള്ളാഹു സ്നേഹിച്ച മുത്ത് നബിയെ ﷺഒരു അർഹതയുമില്ലാത്ത ഈ പാപി ഹൃദയം ചേർത്ത് വെച്ച് എന്ന് പറയണം
*ഒന്നും വേണ്ട നാഥാ നിന്റെ സ്വർഗം പോലും *إِلَهِي لَسْتُ لِلْفِرْدَوْسِ أَهْلاً*
*അല്ലാഹുവേ നിന്റെ സ്വർഗത്തിന് ഞാൻ അർഹനല്ല*
*وَلاَ أَقْوَى عَلىَ نَارِ الْجَحِيْمِ*
*നിന്റെ നരകശിക്ഷ സഹിക്കാനുള്ള ശക്തിയുമില്ല*
*فَهَبْ ليِ تَوْبَةً وَاغْفِرْ ذُنُوْبي*
*എന്റെ ദോഷങ്ങൾ പൊറുത്തു മാപ്പാക്കണേ*
*فَإِنَّكَ غَافِرُ الذَّنْبِ الْعَظِيْم*
*നീ മഹാപാപങ്ങൾ പൊറുത്ത് മാപ്പാക്കുന്നവനല്ലേ*
മദീന മണ്ണിൽ മുത്തമിട്ടു കിടക്കണം മോഹ കാലമിത്ര കൂട്ടിവെച്ച സ്നേഹ കഥകൾ എന്റെ കൂടെ അടക്കം ചെയ്യണം അങ്ങനെ അവിടെയും എനിക്ക് പ്രയാണ സാഗരം തീർക്കണം
*യാ അല്ലാഹ്, വാക്കുകൾ അതിരു കടക്കുന്നു വെന്ന് അറിയാം എന്നാലും എന്റെ ഖൽബ് ഏറ്റവും അറിയുന്നവൻ നീ അല്ലെ എന്റെ ഈ അത്യാഗ്രഹങ്ങൾക്ക് ഔദാര്യം ശമനം തന്ന് എന്റെ ആഖിറം സലാമത് ആക്ക് അല്ലാഹ്*
😰😥🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments