Skip to main content

സ്ത്രീ

▪▪▪▪▪▪▪▪▪▪▪
*സ്ത്രീയുടെ കർമ വീഥികളിൽ...*

*mihraskoduvally123.blogspot.com*

*സ്ത്രീ അറിയാൻ...*

അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എല്ലാം തന്നെ അറിയണം 

 *عن ابن عمر رضي الله عنهما عن النبيﷺقال: کلّکم راع وکلّکم مسوٴول عن رعيّته والاٴمير راع والرجال راع علي اٴهل بيته والمراٴة راعية علی بيت زوجها وولده.فکلکم راع وکلکم مسوٴول عن رعيّته﴿متفق عليه﴾*
*നബി ﷺതങ്ങളോരു പറയുന്നു :"നിങ്ങളിലോരോരുത്തരും പരിപാലകരാണ്. താൻ പരിപാലിക്കുന്നവരെക്കുറിച്ച് അവൻ ചോദിക്കപെടുകയും ചെയ്യും. അമീർ പരിപാലകനാണ്. പുരുഷൻ തന്റെ കുടുംബത്തിന്റെ പരിപാലകനാണ്. സ്ത്രീ അവളുടെ ഭർത്താവിന്റെയും അവന്റെ സന്താനങ്ങളുടെയും പരിപാലകയാണ്. നിങ്ങളെല്ലാം പരിപാലകരാണ്, നിങ്ങലിലോരോരുത്തരും താൻ പരിപാലിക്കുന്നതിനെ കുറിച്ച് ചോദിക്ക പെടുന്നവരുമാണ് ". (ബുഖാരി, മുസ്‌ലിം)*
          ഭർത്താവിന്റെ വീടും സന്താനങ്ങളും പരിപാലിക്കേണ്ട ഉത്തരവാദിത്തo സ്ത്രീയിൽ അടങ്ങിയത് എന്ന് സാരം, അവൾ  ഈ വിഷയങ്ങളിൽ എല്ലാം അള്ളാഹുവിന്റെ മുമ്പിൽ സമാധാനം പറയേണ്ടി വരുമെന്നും ഈ ഹബീബ് ﷺവചനം വ്യക്തമാക്കി 
        സ്ത്രീയുടെ കർമ രംഗം വീടാണ് ഇതിൽ നിന്ന് മനസിലാക്കാം. ഇവിടെ പറയപെട്ട ഉത്തരവാദിതത്വം പറഞ്ഞത് പോലെ വളരെ ഗൗരവമേറിയതും വളരെ അധ്വാനം ആവശ്യമുള്ളതുമാണ്. അതുകൊണ്ട് തന്നെ സ്ത്രീയുടെ ജിഹാദായും മഹത്തായ പ്രതിഫലം ലഭിക്കുന്ന കർമങ്ങൾ ആയും വാഴ്ത്തപെട്ടത് 
*മുത്ത് ഹബീബ് ﷺ:പറയുന്നത് നോക്കാം:*
*"عن اٴنس بن مالك رضي الله عنه قال اٴتين النساء النبيﷺوقلن يا رسول الله ذهب الرجال بالفضل من الجهاد فی سبيل الله وما لنا عمل ندرك به عمل المجاهدين فی سبيل الله قال:مهنةإحداکن فی بيتها تدرك بها عمل المجاهد ين فی سبيل الله ﴿رواه الهيثمي فی مجمع الزواٸد﴾*
*സ്ത്രീകൾ മുത്ത് നബിയോരുടെ അടുക്കൽ വന്നുﷺഅള്ളാഹുവിന്റെ ദൂതരേﷺഅള്ളാഹുവിന്റെ മാർഗത്തിൽ ഉള്ള ജിഹാദിലൂടെ ലഭിക്കുന്ന ശ്രേഷ്ഠതകളെല്ലാം പുരുഷന്മാർ കൊണ്ട് പോയി. അല്ലാഹുവിന്റെ മാർഗത്തിൽ ജിഹാദ് ചെയ്യുന്നവരുടെ കർമം ലഭിക്കാൻ ഞങ്ങൾക്ക് ഒരു പ്രവർത്തിയുമില്ലല്ലോ?  അവിടെന്ന് പറഞ്ഞു :സ്ത്രീകൾ വീട്ടുജോലി കൊണ്ട് അല്ലാഹുവിന്റെ മാർഗത്തിൽ ജിഹാദ് ചെയ്യുന്നവരുടെ കർമ്മ ഫലം ലഭിക്കും. "മറ്റൊരു ഹദീസ് ഇത് പോലെയും കാണാം*

*عن سلامة حاضنة السيد إبراهيم رضي الله عنها قالت قال رسول اللهﷺاما ترضي احدا کن اٴنها اذا کانت حاملا من زوجها وهو عنها راض إن لها مثل اٴجر الصاّٸم القاٸم في سبيل الله.واذا اٴصابها الطلق لم يعلم اٴهل السماء وا لاٴرض ما اٴخفي لها من قرّة اٴعين.فاذا وضعت لم يخرج من لبنها جرعةولم يمُص من ثديها مصّةإلا کان لها بکلّ جرعة وبکل مصة حسنة فاٴن سهر ها ليلة کان لها مثل اٴجر سبعين رقبة تعتقهم فی سبيل الله.اٴتدرين من اٴعنی بهذا? المتنعمات الصالحات المطيعات لاٴزواجهنّ اللاّتي لايکفرن العشير ﴿رواه الطبر اني فی الاٴوسط﴾*
*നബി ﷺഹബീബോര് പറഞ്ഞു :നിങ്ങളെ തൃപ്തി പെടുത്താൻ പോന്നതല്ലെ (താഴെ പറയുന്നത് ). സ്ത്രീ ഭർത്താവ് സംതൃപ്തനായിരിക്കെ അവനിൽ നിന്ന് ഗർഭം ധരിച്ചാൽ നോമ്പുകാരനും രാത്രിയിൽ സ്ഥിരമായി നിസ്കരിക്കുന്നവനുമായ ആളുടെ പ്രതിഫലം അവൾക്കുണ്ട്. ഇനി പ്രസവ വേദന വന്നാൽ അവൾക്ക് ലഭിക്കാൻ പോവുന്ന സന്തോഷം ആകാശ ഭൂമികളിൽ ഉള്ളവർക്ക് അറിയാൻ കഴിയില്ല !അങ്ങനെ അവളെ പ്രസവിച്ചു കഴിഞ്ഞാൽ അവളുടെ സ്തനത്തിൽ നിന്ന് പുറപ്പെടുന്ന ഓരോ മുറുക്ക് പാലിനും ഓരോ ഊമ്പലിനും അവൾക്ക് ഓരോ പ്രതിഫലം ലഭിക്കും. ആ കുഞ്ഞു അവളെ ഒരു രാത്രിയെങ്ങാനും ഉറക്കമൊഴിചാൽ അവൾക്ക് അല്ലാഹുവിന്റെ മാർഗത്തിൽ എഴുപത് അടിമകളെ മോചിപ്പിച്ച പ്രതിഫലം ലഭിക്കും. ആരെയാണ് ഈ പ്രതിഫലം കൊണ്ട് ഞാനുദേശിക്കുന്നത് നിനക്കറിയാമോ? സന്തുഷ്ടകളും സദ് വൃത്ത രും ഭർത്താക്കന്മാരെ അനുസരിക്കുന്നവരും അവരോട് നന്ദി കേട് കാട്ടത്തവരുമായ സ്ത്രീകളെ...."*

സ്ത്രീകളുടെ കഷ്ടപാടിനും ഭാരം വരുന്ന ജോലികൾക്ക് എല്ലാം ഉള്ള പ്രതിഫലം ആണ് ഇവിടെ പറഞ്ഞു കാണുന്നത്
*സ്ത്രീ ഉമ്മയാണ് സഹോദരി യാണ് അധ്യാപികയാണ്  ഓർക്കുക*

ഏതൊരു സ്ത്രീക്കും അഭിമാനിക്കുന്നാവുന്നതും സന്തോഷിക്കാവുന്നതുമായ ഒരു കാര്യമാണിത്. 

ഐശ്വര്യവും സന്തോഷവും കളിയാടുന്ന ധർമ്മിശ്ടമായ കുടുംബത്തിന്റെ സ്ർശ്ടിയാണ് സ്ത്രീക്ക് വീട്ടിൽ നിർവഹിക്കാനുള്ളത് 
     ഗ്രഹപരിപാലനമെന്ന സ്വന്തം ചുമതല നിർവഹിക്കുന്നതിന് പകരം സ്ത്രീ വീട് വിട്ട് പുറത്ത് പോകുന്നത് ശരിയല്ല. 

    ആധുനിക ലോകം സ്ത്രീ -പുരുഷ സമത്വവാദത്തിന്റെ പേരിൽ വീടുവിട്ട് പുറത്തിറങ്ങാൻ പ്രലോഭിപ്പിച്ചു. അത്കൊണ്ട് തന്നെ ഇന്ന് കാണുന്ന സമര മുഖങ്ങളിൽ സ്ത്രീ ഒഴിച്ച് കൂടാൻ ആവാത്ത ഒന്ന് പോലെ ആയി  
 ▪സ്ത്രീ ഉമ്മയാണ് മക്കളെ സ്നേഹിക്കാനും സന്തോഷിപ്പിക്കാനും അധ്യാപികയായി വർത്തിക്കാനും നോക്കണം 

▪ഭാര്യ യാണ് നമ്മളെ ആഗ്രഹിക്കുന്നവന് സ്നേഹവും പരിപാലനവും നൽകണം സന്തോഷം കൊണ്ട് അവനെ തലോലിക്കണം 

▪അതോടൊപ്പം അവന്റെ ഉമ്മ  ബാപ്പ നമ്മുടെ കൂടി ആണ് മറക്കരുത് നമ്മുടെ വീട്ടിൽ നമ്മൾ പിന്നെ വെറും വിരുന്നു കാരായി മാറും 

 *يا اّيها النبيّ قل لاٴزواجك وبنا تك ونساء الموٴمنين يُدنين عليهنّ من جلبيبهنّ ذلك اٴدنی اٴن يعر فن فلا يوٴذين وکان الله غفورًا رحيما﴿الاحزاب ٥٩﴾*
*പ്രവാചകരെ, അങ്ങയുടെ ഭാര്യമാരോടും പെൺമക്കള്ളോടും വിശ്വാസിനികളോടും പറയുക :അവർ അവരുടെ മൂടുപടങ്ങൾ അണിയട്ടെ. അവരെ തിരിച്ചറിയുന്നതിനും അങ്ങനെ ശല്യം ചെയ്യാതിരിക്കുന്നതിനും അതാണ്‌ നല്ലത്. അള്ളാഹു പൊറുത്തു കൊടുക്കുന്നവനും കരുണാനിധിയുമാണ്.* 

ഇന്നത്തെ കാലം ഒരുപാട് മാറിപ്പോയി എല്ലാം ഹലാൽ ആയ കാലം അന്യ പെണ്ണും ആണും കൊഞ്ചലും കുഴയലും, നികാഹ് കഴിയുന്നത്തിനു മുന്പേ പുറത്ത് ഒരുമിച്ചു പോവലും പഠിച്ചവർ പോലും മറന്നു പോവുന്നു നിഷിദ്ധ മായതിനെ നിഷിദ്ധ മാക്കാൻ 

 *عن سعيد بن المسيّب اٴن عليّ  بن اٴبي  طالب عليه اسلام قال الفاطمة عليها اسلام ما خير النساء قالت اٴن لا تری الرجال ولا يرونهن فقال علي فذکرت ذلك للنبي ﷺفقال:إنما فاطمة بضعة مني ﴿رواه البخاري﴾*

*അലി (റ)ഫാത്തിമയോട് ചോദിച്ചു. സ്ത്രീക്ക് ഉത്തമ മായത് എന്താണ്?  അവർ പറഞ്ഞു :പുരുഷന്മാർ അവളെ കാണാതിരിക്കലും അവൾ പുരുഷന്മാരെ കാണാതിരിക്കലുമാണ്. അദ്ദേഹം പറയുന്നു :ഞാനിത് നബി ﷺതങ്ങളോട് പറഞ്ഞു. അപ്പോൾ അവിടുന്ന് അരുളി :നിശ്ചയം, "ഫാത്തിമ എന്റെ കഷ്ണമാണ്, "(അവളുടെ അഭിപ്രായം എന്റേത് തന്നെ എന്ന് സാരം )*

▪സ്ത്രീ മഹത്വമാണ് ഇതെല്ലാം  സ്ത്രീ ഔറത് ആണ് പുറത്ത് പോവുബോൾ സൂക്ഷ്മത പാലിക്കണം 

▪വീടും വീട്ടുകാര്യങ്ങളും അവളിൽ ഭദ്ര മായിരിക്കണം 
▪ക്ഷമ അവുടെ മുഖ മുദ്രയാവണം 

▪ആത്മാർത്ഥത,  അല്ലാഹുവിന്റെ തൃപ്ത്തിയും പരലോക മോക്ഷവും ലക്ഷ്യമായി കാണണം 

അള്ളാഹു നമ്മെ എല്ലാവരെയും ഖൈറിലും സലാമത്തിലും ആക്കി തരട്ടെ 
ആമീൻ യാ റബ്ബൽ ആലമീൻ 
*ദുആ വസിയ്യത്തോടെ*

*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ  الفَاتِحِ لِمَا أُغْلِقَ  وَالخَاتِمِ لِمَا سَبَقَ  نَاصِرِ الحَقِّ بِالحَقِّ  وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ  وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ*
✍🏻 *ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അസ്മാഹുൽ ഹുസ്ന അർത്ഥവും ആശയവും പരിഹാരവും. 🌼🍁

[28/12, 6:10 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥                *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.* [30/12, 7:35 pm] Sayyidath Mihraskoduvally: *يَا الرحمان  ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരമ കാരുണികനെ  എന്നാണ്.*            *പതിവായി ഈ നാമം ചൊല്ലി പ്രാർത്ഥിക്കുന്നവന് ജീവിതത്തിന്റെ എല്ലാ മേഖലകളിലു൦ الله വിന്റെ അളവറ്റ പാത്രത്തിന് കാരണമാകു൦.* [31/12, 8:29 pm] Sayyidath Mihraskoduvally: *يَا الرحيم ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം കരുണാനിധി എന്നാണ്.*        ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...