*മോഹങ്ങൾ ഇങ്ങനെ ഹൃദയം കാർന്നു തിന്നു കൊണ്ടിരിക്കുന്നു ഇന്നൊരു ദിവസവും കൊഴിഞ്ഞു തുടങ്ങി ഞാൻ ഇന്നും മദീനയുടെ വിളിക്കേട്ടില്ല...*
നോവുകൾക്ക് ഇന്നും നൂറ് മേനിയാണ് കനവുകൾ അർഹത മറന്നു മദീനയിൽ പാറി പറക്കുകയാണ് എന്തൊരു മൊഞ്ച് മദീനക്ക് ലോകം കണ്ട വിസ്മയ പ്രഭാവം
*ദുനിയാവിന്റെ മൊഞ്ചിൽ ദിനം കഴിയുന്ന നമുക്ക് എങ്ങനെ മദീനയുടെ വിളി എത്തും പരാജയ മല്ലെ ഞാൻ...*
*وَكَـيْفَ يُدْرِكُ فِى الدُّنْـيَا حَقِـيقَـتَهُ*
*قَـوْمٌ نِـيَامٌ تَسَـلَّوْا عَـنْهُ بِالْحُـلُمِ*
*കിനാവുകൾ കൊണ്ട് സംതൃപ്തിയടയുന്ന ഉറങ്ങുന്ന ജനത, ദുനിയാവിൽ വെച്ച് എങ്ങനെ അവിടുത്തെ ﷺ യാഥാർത്ഥ്യത്തെ കണ്ടെത്തും?*
മദീനയെ ഹൃദയം ചേർത്ത് കനവുകൾ കോർത്തു തകർന്ന് തരിപ്പണമാവണം എന്റെ ഹൃദയം
ആ തകർന്ന കഷ്ണങ്ങൾ പാറി പറന്ന് മദീനയിൽ എത്തണം
*എനിക്ക് പറയാൻ കഴിയാതെ പോയ എന്നിലെ വേദനകൾ അവർ തന്നെ എങ്കിലും ആ ഓരം ചേർക്കണം എന്റെ മദീന മോഹം അങ്ങനെ എങ്കിലും സഫല മാവണം...*
യാ ഹബീബി യാ റസൂലല്ലാﷺ.... മദീന ഞങ്ങൾക്ക് ഒരു ആവേശ മാണ് മദീനയുടെ ഓരോ മണൽ തരികളും ഞങ്ങൾക്ക് വജ്ര തരികളേക്കാൾ പ്രിയ പെട്ടതാണ് വില മതിക്കാത്ത നിധിയാണ്...
*കാതങ്ങൾ ദൂരെ എന്നാലും ഹൃദയം കൊണ്ട് അടുത്താണ് മദീന കാലങ്ങൾ അപ്പുറം ചരിത്രം എങ്കിലും എന്റെ കണ്ണുകൾ ഇന്നും അതോർത്തു തേങ്ങാറുണ്ട്...*
ദുനിയാവിന്റെ ക്രൂര മുഖങ്ങൾ കണ്ട് തങ്ങൾ ﷺതിങ്കള്ളോരു വേദനിക്കുന്നുണ്ടാവും അല്ലെ -പൊറുക്കണേ -അറിവില്ലായിട്ട് ആണ് കേട്ടോ അദബുകേട് മുഖമുദ്രയാക്കി ഇബ്ലീസിന്റെ കാര്യങ്ങൾക്ക് മേൽ കരങ്ങൾ വെച്ച് ഞങ്ങളൊരു നന്ദി കെട്ട അള്ളാഹുവിന്റെ അടിമയായി പോയി വേദനിക്കരുതേ...
*കളവും ചതിയും വഞ്ചനയും കൂട്ട് പിടിച്ചു മുസ്ലിം എന്ന പേര് പോലും മറന്നു ഇന്ന് ഞങ്ങൾ ഇന്ന് തമ്മിൽ തല്ലി പോരാടുകയാണ് പൊറുക്കണേ -ഈ ഉള്ളോരേ കാക്കണേ...*
തിങ്കളെ ﷺരക്ഷ ഒന്ന് തങ്ങൾ മാത്രം
താജരെ ﷺഅഭയമൊന്ന് ദൂതര് മാത്രം
കനിയണേ നൂറൊളിവേ ﷺകനിവാലേ ഒരു നിനവ് തന്ന് കാത്തിരിപ്പു രാ-പകൽ മറന്നു വന്നിടേണം മറക്കാതെ ഒരു നാൾ ﷺ
*അഴകിൽ ലങ്കും രാജ ﷺഅരുമ തങ്ക സിറാജാ ﷺഅജബുരത്ത ഹോജ അറിവ് തന്ന താജ ഇശ്ഖിന് തിളങ്ങും നേതാ...*
കാലങ്ങൾ കാതങ്ങൾ അകലെ എന്നാലും ആശകൾ ദൂരമില്ല ഇവിടെ ദാഹമായ തങ്ങളോരു അരികെ ﷺസ്നേഹത്തിന് കരുണ കടലെ അഴകേ...
*യാ അല്ലാഹ് ആശിക്കാതിരിക്കാൻ ഒക്കില്ല ആശകൾ തീരില്ല അറ്റം കാണാത്ത കടലിന്റെ തിരമാലകൾ പോലെ മോഹങ്ങൾ അലതല്ലുബോൾ ഔദാര്യം കണിയണേ...*
ആവത് അക്കു അല്ലാഹ്
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *ISHQE-MADEENA*
*mihraskoduvally123.blogspot.com*
*=============================*
*==============================*
Comments