*അഴികളില്ലാ വാനിലൂടെ പാറി പറക്കണം മദീനയെന്ന സ്വപ്ന നഗരിയിൽ ചിറകൊടിഞ്ഞു വീഴണം...*
പണം ചോദിക്കില്ല തറവാട് ചോദിക്കില്ല നിറം നോക്കില്ല നിന്റെ ഖൽബ് മാത്രം നോക്കി കൈ താങ്ങു തരാൻ കരളിന്റെ കരാളായ ﷺ തങ്ങളല്ലേ ഉള്ളു, മുത്തു തങ്ങളോളം വരില്ലല്ലോ മറ്റൊരു മുത്തും മാണിക്ക്യവും ﷺ...
*അഴകിൽ ഒളി ലങ്കും അരുമ നിലാവ് ﷺഅഴകാൽ അഹദവന് നൽകിയ പൂവ്...അറിവേ ഹൃദയത്തിന് അസർമുല്ല ജീവ് താരം പോൽ മിന്നും താരക സിറാജ് ﷺ...*
മദീന അതൊരു വല്ലാത്ത മാസ്മരിക ലോകം തന്നെ ഒരു കാന്തിക വലയം പോലെ ആകർഷണ ഭൂമി തന്നെ ഹൃദയം സദാ ആ പുണ്യമിൽ അലിയാൻ വെമ്പുകയാണ്
*അനുഗ്രഹ രാജ അജബായ തേജാ ഇശ്‌ഖിന് ഇശലൊത്ത അഴകിന് ഹോജ ﷺ...*
വാക്കെന്ന സത്യം ഉലകിന് പടർത്തി ദീൻ എന്ന സത്ത പടർത്തിയ നേതാവ്... ﷺസകലമാന പടപ്പിനും അനുഗ്രഹമായ താതാവ് ﷺ
*കുളിരായി കരളായി കരളുറപ്പായി കരളോട് ചേർത്ത് വെച്ച കരളിന്റെ കഷ്ണം ലോകത്തിന് ആകമാനം റഹ്മത്തുൽ ലിൽ ആലമീൻ... ﷺ*
പാതിരാ നേരം നീലവാനിൽ ഉയരും നക്ഷത്ര കണങ്ങൾ പോലും മിഴി ചിമ്മുo റങ്കാണ്, തങ്ങളെ കാത്തിരിക്കും ﷺമൊഞ്ചുള്ള ഇരവുകളെല്ലാം കണ്ണിമ തോല്ക്കും താരക പ്രഭ യാണ്
*മരിക്കാത്ത സ്നേഹത്തിന് മറക്കാത്ത സ്മരണകൾ കടലല പോലെ ഹൃദയം ആർത്തിരുമ്പും ഓളങ്ങൾ തങ്ങളെ ﷺകാത്തിരിക്കും തങ്ക കിനാവുകൾക്ക് എന്തൊരു ചേലാണ് ഉറക്കം കെടുത്തിയ ഉയിരിന് വേദനകൾ കടിച്ചമർത്തും അഴകാണ്...*
കനവും നബി ﷺനിനവും ഹബി ﷺകരളിന് കുളിരായി ഹാത്തിം നിധി ﷺ
*യാ അല്ലാഹ് അറിവില്ല യാ അല്ലാഹ് അദബുമില്ല യാ അല്ലാഹ് വാക്കുകളിൽ വരുന്ന വിവരക്കേട് പൊറുക്കണേ -അറിവായിട്ടു ഒന്നുമില്ല ഔദാര്യ മായി നീ തന്ന ഉപ്പാപ്പ ﷺതങ്ങളോരെ പേരക്കുട്ടി എന്ന അഹങ്കാരമല്ലാതെ...*
ഈ ഖൽബ് വേദനിക്കും മദീന മോഹത്തിന് ഔദാര്യം ശമനം തന്ന് എന്റെ ആഖിറം സലാമത് ആക്ക് അല്ലാഹ്
🤲🏻🤲🏻😥😰
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments