*ഒരു തിരി തെളിഞ്ഞന്റെ ഖൽബിൽ ഇശ്‌ഖിന് ഉറവ പൊട്ടി ഒലിക്കണം ആ മോഹ തേനാറിൽ നീരാടണം...*
ഹാത്തിം നബി ﷺഹാഷിം കനി ﷺഅഹദവന് ആറ്റലായി കനിഞ്ഞുള്ള ആറ്റൽ നബി ﷺ
*തങ്കം തോൽക്കും താരക പ്രഭ യായ തിങ്കൾ സിറാജ് ﷺതിങ്കൾ നിലാവിൽ ഉദിത്ത ലങ്കും നിലാവ്...*
ഇഷ്ട പെട്ടതിനെ ഒന്നും നഷ്ട പെടുത്താതെ ഇഷ്ടത്തിന്റെ കൂട്ടത്തിൽ ഇശ്ഖ് വെച്ചൊരു സുൽത്താൻ ഉണ്ട് ﷺമദീന മണൽ തരികൾ കോരിത്തരിച്ചു പോയ സൂര്യ തേജസ്.... ﷺ
*അക്ഷര കൂട്ടുകളെ കൂട്ട് പിടിച്ചു ഇഷ്ടത്തിന്റെ നായകരിലേക്ക് ഒന്ന് എത്തി നോക്കണം ഇഷ്ടത്താൽ ഉള്ളിൽ നെയ്തു കൂട്ടിയ സ്നേഹ കഥകൾ ആ എത്തി നോട്ടത്തിൽ കാണിക്ക വെക്കണം...*
ആയ തിരു ﷺസ്നേഹം ഖൽബിൽ കൂട്ടിയവരാരും പരാജയ പെട്ടിട്ട് ഇല്ലല്ലോ തിങ്കളെ ﷺഇഷ്ടത്തിന്റെ കഥകളിൽ നഷ്‍ട പെടാത്തൊരു ഇഷ്ട മെല്ലെയോ ആ തിരു നൂറിനോടുള്ള ﷺഇഷ്ടം
*കാലങ്ങൾ ഇത്രെയും കൊയിഞ്ഞു തീർന്നു ഞാൻ ഇന്നും മദീന കണ്ടില്ല എൻ കാലുകൾ ആ പുണ്യ ഭൂമിയെ മുത്തം ചാർത്തിയില്ല എൻ മോഹങ്ങൾ ആ ബഖീഇന്റെ ഓരത്ത് അടക്കം ചെയ്തില്ല...*
ഓഹ് -എന്റെ പ്രണയ സാഗര ദേശമേ... മണ്ണോന്ന് ഈ ദേഹം ചേരും മുൻപ് മദീനയിൽ ചേർക്കണം...
വിരഹ വേദന പേറുന്ന ഈ ഖൽബിന് മദീന കാണിക്കണം
*മദീന മദീന മദീന ഉറക്കെ ചങ്ക് പൊട്ടും വരെ ആർത്തു വിളിക്കണം എന്ന് വരെ തോനുന്നു എന്റെ ഖൽബിന് അത് തന്നെ എങ്കിലും ഒന്ന് ശാന്തത തരുമായിരിക്കും മദീന കാണാത്ത കണ്ണുകൾക്ക് ഒന്ന് ഈ മഴ തോരാൻ സഹായിക്കുമായിരിക്കും...*
വയ്യ വയ്യ ഈ വേദന എന്നെ വല്ലാതെ മുറിവേൽ പിക്കുന്നു മദീന എന്ന നാമം പോലും എന്റെ കണ്ണുകൾക്ക് വേദന യാവുന്നു കരളിന് ദാഹമാവുന്നു
*യാ ഹബീബുള്ള ﷺഇഷ്ട കഥകൾ കൂട്ടി മെനഞ്ഞുണ്ടാക്കിയ ഇഷ്ട കൊട്ടാര മുണ്ട് എന്റെ ഖൽബിൽ അതിന്റെ ഒരു കിളി വാതിൽ പോലും തുറക്കാൻ സ്ഥലം കാണാത്ത വിധം അതിനെ ഞാൻ മദ്ഹുകൾ കൊണ്ട് നിറയ്ക്കും അതിന്റെ പുറം ചുവരിൽ പോലും മദ്ഹോലികൾ കൊണ്ട് ഞാൻ വിസ്മയിപ്പിക്കും ഇതെന്റെ ഇഷ്ട കൊട്ടാര മാണ്...*
സ്വലാത്ത് കൊണ്ട് അടിത്തറയും വാർപ്പും ഞാൻ ഉറപ്പിച്ചു വെച്ചിട്ടുണ്ട് അതിന്റെ തകർത്തു കളയാൻ ഒരു ശൈത്താന്റെ കരങ്ങൾക്കും കഴിയില്ല അതിനൊരു കാവലായി സ്വലാത്ത് ഉണ്ട് സ്വലാത്ത് രക്ഷയാണ്
*യാ അല്ലാഹ് അതിരു കവിഞ്ഞ മോഹങ്ങൾക്ക് ഔദാര്യം ശമനം നൽകി എന്റെ ആഖിറം സലാമത് ആക്ക് അല്ലാഹ്...*
🤲🏻🤲🏻😰😥
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *ishqe-madeena*
*mihraskoduvally123.blogspot.com*
*=============================*
*=============================*
Comments