*പോകണം ആ മണ്ണിൽ ചേരണം ആ പുണ്യമിൽ...*
കേവലം അതൊരു മണ്ണല്ല, ഇശ്‌ഖിന് കണിക സദാ നുരച്ചു പൊന്തും സ്വർഗം
മാലോകർ ഒന്നാകെ നെഞ്ചിലെറ്റിയ മധുരം,
*ആശിഖിന് ഹൃത്തടം ആശയാൽ മത്ത് പിടിച്ച ആശ കേന്ദ്രം അഭയ സ്ഥാനം...*
ഓടി അടുക്കണം അകലങ്ങളിൽ വായും അകലം ഇല്ലാത്തൊരു ഖൽബിന്റെ സ്നേഹതീരത്തേക്ക്
*അന്തത ബാദിച്ച ഈ കണ്ണും ഖൽബും കൊണ്ട് മദീനയുടെ തെരുവോരങ്ങൾ കണ്ട് രസിക്കണം...*
ഈ ദുനിയാവ് കാണണ്ട എന്ന ഈ നിശ്ചയ ദാർഡ്യം മദീനയിൽ അണഞ്ഞാൽ നീങ്ങി കിട്ടും ഹബീബിന്റെ ﷺപുണ്യമിൽ അലിഞ്ഞാൽ കണ്ണുകൾ തുറക്കപ്പെടും ഖൽബിന്റെ ഉള്ളറകൾ ആനന്ദ തുന്ദിലമാവും
*കാത്തിരിപ്പല്ലെ...ആ സുദിനം വന്നണയാൻ ഓർത്തിരിപ്പല്ലെ ആ നാളുകൾ എന്നിലണയാൻ*
ദിനമങ്ങനെ കൊഴിഞ്ഞു വീഴും ഇരവങ്ങനെ നാഥനിൽ തേടും രാവുകൾ കാത്തിരിപ്പിൽ ധന്യ മാവും
*കരം പിടിക്കാൻ കരാളായ തങ്ങളല്ലാതെ ആരുണ്ട് ﷺകനിവേകിടാൻ ആ കിനാവിന്റെ നോട്ടമല്ലാതെ എന്തുണ്ട്...*
കാത്തിരിപ്പാണെന്നും ഓർത്തിരിപ്പാണെന്നും നാഥൻ കനിഞ്ഞരുളിയ കാലത്തിന്റെ നായകരെ ﷺലോകത്തിന്റെ താജോളിവേ... ﷺ
*ദൂരമൊരു കോട്ടമല്ല പണമോന്നിനും ഒരു നേട്ടമല്ല മദീന യെന്ന സ്വർഗം കാണൽ എല്ലാത്തിനും ഉന്നതിയാണ്, ഉന്നതിയിൽ വായും ഉന്നമനത്തിനായി ദീനിന് കാവലായ ഉന്നത നേതാവ് ﷺകാലം കാത്ത ജേതാവ്... ﷺ*
സ്നേഹത്തിന് കാതലായ ലോകത്തിന് ദൂതരായ അറിവിന്റെ താജരായ ഹബീബി ﷺത്വബീബി നൂറുള്ള
*മുഹബത്തിന്റെ കോട്ട കെട്ടി കെട്ടുകൾ ഭാന്ധ മാക്കി മദീന യെ തേടി ഒരു യാത്ര തുടങ്ങണം...*
ഭാരങ്ങൾ കാര്യമാക്കാതെ കാതങ്ങൾ താണ്ടി മദീന പുൽകണം
കണ്ണഞ്ചുo സുന്ദര കാഴ്ചകൾ ഹൃദയം സ്ഥമ്പിക്കുവോളം കണ്ട് നിർവൃതി യണയണം
*ഖൽബിൽ കാത്ത മോഹം ഇരവിൽ ഓർത്ത ദാഹം അങ്ങനെ ബഖീഇന് തീരത്ത് ചേർക്കണം...*
കണ്ണിനും ഖൽബിനും കുളിരായി എന്റെ താജ ഖൽബിന്റെ റാഹ എന്നും കണ്ടിടണം ﷺ
*യാ അല്ലാഹ് വ്യാമോഹം എന്റെ വ്യാമോഹം അറ്റം കാണാത്ത ഖൽബ് പിടയുന്ന വ്യാമോഹം എന്നിരുന്നാലും നിന്റെ കാരുണ്യം ഒന്ന് കൊണ്ട് മാത്രം ഈ പാപിക്ക് മോഹങ്ങൾ ഔദാര്യം ശമനം ബഖീഇന് മണ്ണിൽ ഒരുക്കിടെണം...*
ആവത് അക്കു അല്ലാഹ്
😥😰🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments