*സ്വലാത്തുൽ ഫാത്തിഹ് - അല്ലാഹുവിന്റെ രഹസ്യങ്ങളിൽ നിന്നുമുള്ള അമൂല്യ രത്‌നം*
*ഭാഗം : രണ്ട്*
...........................................
അല്ലാഹുവിന്റെ ആരിഫും വലിയ്യും ഖുതുബുമായ അൽഹാജ് ഉമർ ഇബ്നു സഈദ് അൽ ഫൂത്തി താൽ (റ) അവിടുത്തെ
رماح حزب الرحيم على نحور حزب الرجيم عمر بن سعيد الفوتي الطوري الكدري
എന്ന കിതാബിൽ പറയുന്നു,
'സ്വലാത്തുൽ ഫാത്തിഹിന് മൂന്ന് ദറജകളുണ്ട്. ളാഹിർ( ബാഹ്യം ), ബാത്തിൻ ( ആന്തരികമായ ദറജ )പിന്നെ ബാത്തിനിൽ ബാത്തിൻ ( ഏറ്റവും ആന്തരികമായ പരമമായ ലക്ഷ്യവും ദറജയും ).
സ്വലാത്തുൽ ഫാത്തിഹിനെ കുറിച് ഈ ഈ ദറജകളിലെ പരിപൂർണ്ണമായ പ്രതിഫലം വിവരിക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നു, എന്നാൽ ഞാൻ അതിൽ നിന്നും തടയപ്പെട്ടു. കാരണം മനുഷ്യരിൽ വലിയ ഒരു വിഭാഗത്തിനും ഇത്തരം ജ്ഞാനങ്ങൾ ഉൾക്കൊള്ളാനുള്ള ആത്മീയ പക്വതയില്ല എന്നത് തന്നെ. അതുകൊണ്ട് തന്നെ ശൈഖ് തങ്ങളുടെ ഖലീഫ അലി ഹറാസിം (റ) എഴുതിയ ജവാഹിറുൽ മആനി എന്ന കിത്താബിലെ സ്വലാത്തുൽ ഫാത്തിഹിന്റെ ളാഹിർ (ബാഹ്യമായ ) ചില പ്രതിഫലങ്ങൾ മാത്രം ഞാൻ ഇവിടെ വിവരിക്കാൻ ഉദ്ദേശിക്കുന്നുള്ളൂ.
സയ്യിദ്‌നാ അഹ്മദ് തിജാനി (റ) തങ്ങൾ തിരുനബി സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങളോട് സ്വലാത്തുൽ ഫാത്തിഹിനെ കുറിച്ച് ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞു, " ഒരു സ്വലാത്തുൽ ഫാത്തിഹ് ആറു ലക്ഷം മറ്റു സ്വലാത്തുകളുടെ പ്രതിഫലമുണ്ട്.
സാധാരണ ഒരു സ്വലാത്ത് ചൊല്ലിയാൽ ആ സ്വലാത്തിൽ നിന്നും എഴുപതിനായിരം ചിറകുള്ള ഒരു സ്വർഗ്ഗീയ പക്ഷി സൃഷ്ടിക്കപ്പെടുകയും ആ പക്ഷി സ്വലാത്ത് ചൊല്ലിയവന് വേണ്ടി പൊറുക്കലിനെ തേടുകയും ചെയ്യും എന്നൊരു ഹദീസ് ഉണ്ട്. ഈ ഹദീസ് സഹീഹ് ആണോ എന്ന് സംശയമുള്ളതിനാൽ ഈ ഹദീസിന്റെ നിജസ്ഥിതി എന്താണെന്ന് സയ്യിദനാ അഹ്മദ് തിജാനി (റ) തിരു നബി സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങളോട് ചോദിക്കുകയും അത് സത്യമാണ് എന്ന് അവിടുന്ന് മറുപടി ലഭിക്കുകയും ചെയ്യുതു . സാധാരണ സ്വലാത്തിന്റെ കാര്യമാണ് ഈ പറഞ്ഞത്.
എങ്കിൽ ചൊല്ലുന്നത് ആറു ലക്ഷം സ്വലാത്തിനു തുല്യമായ സ്വലാത്തുൽ ഫാത്തിഹ് ആണെങ്കിൽ ഈ സ്വലാത്തിൽ നിന്നും ആറു ലക്ഷം പക്ഷികൾ സൃഷ്ടിക്കപ്പെടുമോ എന്ന് സയ്യിദ്‌നാ അഹ്മദ് തിജാനി (റ) തിരു നബി സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങളോട് വീണ്ടും ചോദിച്ചു. ഇതിനു മറുപടിയായി തിരു നബി സ്വല്ലല്ലാഹുഅലൈഹി വസല്ലം തങ്ങൾ പറഞ്ഞു, ' ഓരോ സ്വലാത്തുൽ ഫാത്തിഹ് ചൊല്ലുമ്പോലുള്ള ആറു ലക്ഷം സ്വലാത്തിന്റെ പ്രതിഫലത്തിൽ നിന്നും ഓരോന്നിൽ നിന്നും ഓരോ സ്വർഗ്ഗീയ പക്ഷി സൃഷ്ടിക്കപ്പെടുകയും അവ ഓരോന്നും ചൊല്ലിയവന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യും. '
സയ്യിദ്‌നാ അഹ്മദ് തിജാനി (റ) തങ്ങൾ പറഞ്ഞു, ' ഈ പറയപ്പെട്ട സ്വലാത്തുൽ ഫാത്തിഹിന്റെ പ്രതിഫലം നിങ്ങളുടെ ഹൃദയത്തിന് ഉൾകൊള്ളാൻ സാധിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് ഒരു യാതാർത്ഥ്യം മനസ്സിലാവും, അതായത് മനുഷ്യ ജിന്ന് വർഗ്ഗത്തിന്റെ ഒരു ഇബാദത്തും സ്വലാത്തുൽ ഫാതിഹ് ഒറ്റ തവണ ചൊല്ലുന്നതിനോട് പോലും കിടപിടിക്കാൻ സാധ്യമല്ല. പിന്നെ ഈ സ്വലാത്ത് ധാരാളം വര്ധിപ്പിക്കാൻ സാധിച്ചാലുള്ള ഭാഗ്യം എത്രയായിരിക്കും എന്ന് ചിന്തിക്കുക. '
*ഒറ്റ തവണ സ്വലാത്തുൽ ഫാത്തിഹ് ചൊല്ലിയാലുള്ള ളാഹിരിയായ (ബാഹ്യമായ ) പ്രതിഫലം*
...........................................
1) ആറു ലക്ഷം മറ്റു സ്വലാത്തുകൾക്ക് തുല്യം.
2) പ്രപഞ്ചത്തിലുള്ള മുഴുവൻ തസ്ബീഹുകളുടെയും ദിക്റുകളുടെയും അദ്കാറുകളുടെയും ( ഉദാഹരണം ഹിസ്‌ബു സെയ്ഫി, ഹിസ്‌ബുൾ ബഹർ, യാമൻ അള്ഹറൽ ജമീല.. എന്നിങ്ങനെയുള്ള ദുആകൾ ) ആറു ലക്ഷം പ്രാവശ്യം ചൊല്ലുന്ന പ്രതിഫലം. ( ഇതിൽ അല്ലാഹുവിന്റെ ഇസ്മുൽ അഇളം കബീർ ഉൾപ്പെടില്ല. അത് 6000 സ്വലാത്തുൽ ഫാത്തിഹിന് സമമാണ്).
3) പരിശുദ്ധ ഖുർആൻ 6000 തവണ ഖത്തം തീർക്കുന്ന പ്രതിഫലം. ( പ്രതിഫലമാണ് ഇവിടെ ഉദ്ദേശിച്ചത്, അല്ലാതെ ഖുർആനിന് പകരമോ ഖുർആനെക്കാൾ ശ്രേഷ്ഠമോ അല്ല എന്ന് പ്രത്യേകം മനസ്സിലാക്കുക ).
4) അല്ലാഹുവിന്റെ നാമത്തിൽ 240,000,000 വിശുദ്ധ യുദ്ധവും
96,000,000,000 ഹജ്ജിന്റെയും പ്രതിഫലം
5) സ്വർഗ്ഗത്തിൽ ആറു ലക്ഷം കൊട്ടാരങ്ങളും ആറു ലക്ഷം ഹൂറികളും, ഓരോ ഹൂറിക്കും 70,000 സേവകരും ഉണ്ടാവും.
6) ആറു ലക്ഷം സ്വർഗ്ഗീയ പക്ഷികൾ സൃഷ്ടിക്കപ്പെടും, അതിലെ ഓരോ പക്ഷിക്കും 70,000 ചിറകുകളും 1,780,000,700,000,000,000,000,000 നാക്കുകളുമുണ്ടാവും, ഓരോ നാക്കും ഓരോ നിമിഷത്തിൽ 70 ഭാഷകളിൽ ദുആ ചെയ്യും. അതിന്റെ മൊത്തം പ്രതിഫലം സ്വലാത്തുൽ ഫാത്തിഹ് ചൊല്ലിയവന് നൽകപ്പെടും.
7) പ്രപഞ്ചത്തിന്റെ തുടക്കം മുതൽ സ്വലാത്തുൽ ഫാത്തിഹ് ചൊല്ലിയ നിമിഷം വരേയുള്ള മുഴുവൻ മനുഷ്യ ജിന്ന് മലക്കുകളുടെ ദുആ ദിക്റുകൾ ആറു ലക്ഷം പ്രാവശ്യം ചൊല്ലിയ പ്രതിഫലം.
8) 6,000,000 ഹസനത്തുകൾ എഴുതപ്പെടും, 6,000,000 തിന്മകൾ മായിക്കപ്പെടും, 6,000,000 ദറജാത്തുകൾ ഉയർത്തപ്പെടും, അല്ലാഹുവും അവന്റെ മലാഇകത്തുകളും 6,000,000 സ്വലാത്ത് വർഷിക്കും.
9) ലോകത്തിലെ മുഴുവൻ മൃഗങ്ങളുടെയും സസ്സ്യ വൃക്ഷങ്ങളുടെയും ദുആകൾ ആറു ലക്ഷം ഇരട്ടിയായി ലഭിക്കും.
10) 128 വർഷങ്ങൾ ഇബാദത്ത് ചെയ്ത പ്രതിഫലം ( ദിവസവും 10,000 സ്വലാത്തുൽ ഫാതിഹ് ചൊല്ലുന്നവർക്കുള്ള പ്രത്യേക ദറജയാണിത്).
11) രാത്രി ഇഷാ നിസ്കാര ശേഷം ഒരു മണിക്കൂർ കഴിഞ്ഞാൽ പിന്നെ സുബഹിവരേ ഈ പറഞ്ഞ പ്രതിഫലം വീണ്ടും 500 ഇരട്ടിയായി വർധിക്കും.
( തുടരും..)
Comments