◾◾◾◾◾◾◾◾◾◾◾
*അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*
*mihraskoduvally123.blogspot.com*
*അള്ളാഹുവിന്റെ അനുഗ്രഹിങ്ങൾ എത്ര വിശാലമാണ്*
▪▪▪▪▪▪▪▪▪▪▪
അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു
വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു
*അള്ളാഹു പറയുന്നു :*
*"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿*
*"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ എണ്ണി നോക്കുകയാണെങ്കിൽ, നിങ്ങൾക്ക് അവ തിട്ട പെടുത്താൻ കഴിയുകയില്ല. തീർച്ചയായും അള്ളാഹു പൊറുത്തു തരുന്നവനും കരുണാനിധിയുമാണ്."*
ഇത്രയും കാരുണ്യ വാനായ സൃഷ്ടാവിന് നന്ദി കാട്ടാൻ മടിക്കുന്ന നമ്മൾ എത്ര പാപികളാണ് ആലോചിക്കുക ഇന്ന് നാം ഒരു ന്യൂനത ഉള്ളവന് ആയിരുന്നു വെങ്കിൽ യാ അല്ലാഹ് ആ ഒരു ചിന്ത പോരെ
*അള്ളാഹു കല്പിക്കുന്നു:*
*فاذکرونی اٴذکر کم واشکرو لي ولا تکفرون﴿البقرة ١٥٢﴾*
*"അതുകൊണ്ട് നിങ്ങൾ എന്നെ സ്മരിക്കുക, ഞാൻ നിങ്ങളെയും സ്മരിക്കും. എനിക്ക് നന്ദി ചെയ്യുക ', നന്ദി കേട് കാട്ടരുത് "*
അള്ളാഹുവിന്റെ അനുഗ്രഹിങ്ങളെ നല്ലത് പോലെ മനസിലാക്കുക അവയെ വേണ്ടത് പോലെ ഉബയോഗപെടുത്തുക ദുരുബയോഗം ചെയ്യാതിരിക്കുക അവന്റെ വിധി വിലക്കുകൾ പാലിച്ചു കൊണ്ട് മുന്നോട്ട് നില്ക്കലാണ് നന്ദി ചെയ്യാനുള്ള മാർഗം മറിച്ചു ചെയ്യുന്നതും ചിന്തിക്കുന്നതും നന്ദി കേട് തന്നെ ഓർക്കുക
▪ നമുക്ക് ലഭിച്ച അനുഗ്രഹങ്ങളിൽ ഏറ്റവും മഹത്തായതും പ്രധാനപെട്ടതുമാണ് ആയുസ്, ആരോഗ്യം, സമ്പത്ത് എന്നിവ. ഇവയെ കുറിച്ച് നാം അറിവുള്ളവരായിരിക്കണം. കാരണം പരലോകത്തു അള്ളാഹു ഇവയെ കുറിച്ച് പ്രത്യേകം ചോദ്യം ചെയ്യുന്നതാണ്. മുത്ത് ഹബീബ് ﷺതിങ്കളോരു പറയുന്നത് നോക്കു :
*عن ابي برزة فضلة بن عبيد الاٴ سلمي رضي الله عنه قال:قال :رسول الله ﷺ لا تزول قد ما عبد يوم القيامة حتی يساٴل عن عمره فيم اٴفناه و عن علمه فيم فعل وعن ماله من اٴين اکتسبه وفيم اٴنفقه وعن جسمه فيم اٴبلاه﴿رواه الترمذي﴾*
*തന്റെ ആയുസ് എന്തിൽ വിനിയോഗിച്ചു എന്നും, അറിവനുസരിച്ചു എന്ത് ചെയ്തെന്നും സമ്പത്ത് എവിടെ നിന്ന് സമ്പാദിച്ചു എന്നും ചോദിക്ക പെടാതെ അന്ത്യ നാളിൽ അടിമയുടെ രണ്ടു പാദങ്ങൾ മുന്നോട്ട് വെക്കാൻ കഴിയില്ല. "*
ഈ പറഞ്ഞ നമ്മുടെ മൂല്യ നിധികളാണ് ഇവയൊക്കെ (ആയുസ് -സമയം-, അറിവ് സമ്പത്ത്, ശരീരം, -ആരോഗ്യം -) ഇവയൊക്കെ ചെറിയ രീതിയിൽ നമുക്ക് ഒന്ന് ചർച്ച ചെയ്തു നോക്കാം, ഇവയുടെ കാര്യം ശരിയായാൽ ഇരുലോക വിജയം നേടാൻ കഴിയും അള്ളാഹു ആവത് ആക്കട്ടെ....
◾ *ആയുസ്സ്*
ഓരോരുത്തർക്കും നിശ്ചിതമായ അല്ലാഹു നിശ്ചയിച്ചു നൽകപെട്ടിട്ടുണ്ട്. ഇതിൽ ഒരു നിമിഷം പോലും ഏറുകയോ കുറയുകയോ ഇല്ല.
*അള്ളാഹു പറയുന്നു :*
**قل لکم ميعاد يوم لا تستاٴخرون عنه ساعةولا تستقدمون﴿سباٴ٣٠﴾*
*നിങ്ങൾക്ക് ഒരു ദിവസത്തിന്റെ നിർദേഷിച്ചു വെച്ച സമയം ഉണ്ട്. അതിൽ ഒരു വിനായിക, നിങ്ങളെ മുന്തിക്കുകയോ പിന്തിക്കുകയോ ഇല്ല.*
മാതാവിന്റെ വയറ്റിൽ ഇരിക്കെ തന്നെ ഓരോ മനുഷ്യന്റെയും ആയുസ്സ് രേഖപ്പെടുത്തപെടുമെന്നും അതിൽ മാറ്റം വരില്ല എന്നും നബിﷺതങ്ങളോരു പ്രസ്താവിച്ചിട്ടുണ്ട്. അപ്പോൾ ജീവിതത്തിലെ ഓരോ നിമിഷവും വിലപ്പെട്ടതാണ്. ക്ലോക്ക് ആരെയും കാത്ത് നിൽക്കാതെ മുന്നോട്ടു പാഞ്ഞു ഓടുന്നത് പോലെ. സൂചി സെക്കൻഡ് പ്രാവശ്യവും മുന്നോട്ട് തള്ളുബോഴും നമ്മുടെ ജീവിതത്തിലെ മൂല്യ വത്തായ നിമിഷങ്ങൾ തന്നെ കൊഴിഞ്ഞു പോവുന്നത്.
ഈ ഓരോ നിമിഷത്തെ കുറിച്ചും നാം അള്ളാഹുവിന്റെ മുമ്പിൽ സമാധാനം ബോധിപ്പിക്കണം. അതുകൊണ്ട് തന്നെ ഒരു നിമിഷം പോലും പാഴാക്കരുത് ശ്രദയോടെ മുന്നേറുക
▪വിശ്രമമില്ലാതെ പണിയെടുക്കുകയോ,? എന്നൊരു ഭാവം നിങ്ങളെ മനസിൽ വന്നേക്കാം. എന്നാൽ മനസിലാക്കുക പണിയെടുത്തു ക്ഷീണിച്ചവന്റെ വിശ്രമം ഒരിക്കലും വെറുതെ യല്ല. അത് വീണ്ടും പണി എടുക്കാനുള്ള തയ്യാറെടുപ്പാണ്.
▪സമയം ഫലപ്രദമായി വിനിയോഗിചാൽ ലോകങ്ങളിൽ വന്നേട്ടം ഉണ്ടാക്കാൻ കഴിയും. ഇതിന് പല കാര്യങ്ങളും അറിഞ്ഞിരിക്കണം
◾ എന്തെന്ന് വെച്ചാൽ സമയം ഓരോ ദിവസത്തെയും ക്രമീകരിച്ചു വെക്കണം ചെയ്യുന്ന പണികൾ പെട്ടന്നും വൃത്തിയിലും ചെയ്യുക
▪ഫർള് നിസ്കാരങ്ങൾ കൂടാതെ സുന്നത്ത് നിസ്കാരവും മുറുകെ പിടിക്കുക
▪ഖുർആൻ പാരായണം സ്വലാത്ത്, ബുർദ, മൗലിദ്, എന്നിവ വർദ്ധിപ്പിക്കുക
▪എല്ലാത്തിലുമുപരി ഹബീബായ ﷺതങ്ങളോരെ സ്നേഹിക്കുക മദ്ഹുകൾ കാതോർക്കുക ഖൽബും വര മൊഴിയും വാ മൊഴിയും അവിടെത്തെ പൊരുത്ത ത്തിലാക്കുക
അള്ളാഹു ക്കാത്ത് രക്ഷിക്കട്ടെ ▪▪▪▪
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ الفَاتِحِ لِمَا أُغْلِقَ وَالخَاتِمِ لِمَا سَبَقَ نَاصِرِ الحَقِّ بِالحَقِّ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ*
*ദുആ വസിയ്യത്തോടെ*
✍🏻 *ISHQE-MADEENA*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments