*കരളറിഞ്ഞ മുഹബത്തിന്റെ മുന്തിരി വള്ളികൾ കൊണ്ട് ഒരു കൊട്ടാരം പണിയണം...*
അതിന്റെ ഭംഗിയിൽ സ്വലാത്ത് ചൊല്ലി രാവും പകലും മറക്കണം വിറയാർന്ന സ്വരങ്ങൾ മദ്ഹിന് ഗീതികൾ തീർത്തു ഉറപ്പിക്കണം
*മദീനത്തെ കഥകൾ പറയുന്ന കൂട്ടുകൾ ഹൃദയം ചേർക്കണം മാദിഹിന് ഹൃദയം കവരുന്ന മദ്ഹോലികൾ പിറവി കൊള്ളണം...*
ഇശ്ഖിന് ദൂത് പാടുന്ന കിളികളെ തേടി പിടിക്കണം മദീനയെ കണ്ട് നിർവൃതിയണയുന്ന അവരെ ഒന്ന് തലോടണം
*മദീന കണ്ട ആ കണ്ണുകളിൽ തെളിയുന്ന പ്രണയത്തിന്റെ പേമാരി കണ്ട് ആസ്വദിക്കണം...*
മധുരം നിറഞ്ഞ അവരുടെ ചുണ്ടിൽ വിരിയും ഹിന്തോളം കണ്ടിരിക്കണം
മഹിത മലർ വാടിയിലെ കഥകൾ കേൾക്കണം
*തങ്ക കിനാവുകൾ തന്ന തിങ്കൾ നിലാവിനെ ﷺതാരക പ്രഭയാൽ ഒന്ന് കാണണം തിങ്കൾ അറിഞ്ഞ ഈ പ്രണയ ഗീതികൾ ബഖീഇന്റെ ഓരത്ത് ചേർത്ത് വെക്കണം...*
യാ അല്ലാഹ് ഈ ഖൽബിലെ ആവേശമായ മോഹങ്ങൾ ലജ്ജ ഇല്ലാതെ നിന്നോട് തേടുന്നു എന്റെ ഈ വ്യാമോഹങ്ങൾക്ക് ഔദാര്യം ശമനം തന്ന് എന്റെ ആഖിറം സലാമത് അക്കു അല്ലാഹ്...
🤲🏻🤲🏻😥😰
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments