Skip to main content

പുണ്യം ചെയ്ത മണൽ തരികൾ

*ആശയാൽ ആശ കൊരുത്ത ആശയുടെ ആശ തിരി നാളങ്ങൾ ഉയർത്തി ആശയോടെ കാത്തിരിപ്പാണ് ഈ ആശിച്ചു പോയൊരു ഹൃദയം ആശ ഗേഹത്തെ...*
ആശകൾ എല്ലാം ഇന്ന് മദീനയാണ് 
മദീനയുടെ തെരുവോരങ്ങൾ മോഹമാലെ മോഹ കഥകൾ മെനെഞ്ഞെടുത്തു മോഹ നഗരിയിൽ ചെന്ന് മോഹമാലെ പാടി നടക്കണം 
*ആശ്രയമായൊരു മദീന ആശകൾ ഏറിയ മദീന ആഗ്രഹം എന്നും മദീന അഭയമായുള്ളൊരു മദീന...*
ഖൽബിൽ എന്നും  ഒരു പ്രണയം ഖൽബിൽ എന്നും  ഒരു വിരഹം ഖൽബിൽ എന്നും  ഒരു സ്നേഹിതർ മാത്രം 
*അതെന്നും എൻ പ്രിയ ഹബീബോരു ﷺമാത്രം മദീന സ്നേഹ കൊട്ടാരം മാത്രം...*
മദീനയിലെ മണൽ തരികൾക്ക് ഓരോ പുലർച്ചെയും എന്തൊരു ആനന്ദ മായിരിക്കും ആവേശമായിരിക്കും ഓരോ സായാഹ്നങ്ങളും അവരെ ഏറെ പുളകം കൊള്ളിക്കുകയാവും 
*അവരെത്ര ഭാഗ്യം ചെയ്തവർ അവരെത്ര പുന്യാത്മാക്കൾ ഓരോ മണൽ തരികൾക്കും ഉണ്ടാവും ഹൃദയാന്തരങ്ങളിൽ സൂക്ഷിക്കും സ്നേഹ ഗീതം ചൊല്ലാൻ...*
ചരിത്ര മുറങ്ങുന്ന ഓരോ തരിയും ഇന്നും ആ പഴയ ഓർമ്മകൾ അയവിറക്കി കൊണ്ടിരിക്കുകയാവും  അതല്ലേ...ഇന്നും അവർ തനിമയോടെ സൂക്ഷിക്കുന്ന ഓർമ്മകൾ ആ ഓർമകളെ താലോലിച്ചും അവർ പ്രണയ വിസ്മയം തീർക്കുകയാവും...
പിന്നെന്തിന് മറ്റൊരു സ്വർഗം ഈ മണ്ണിൽ *മദീനയുടെ സുൽത്താൻ ലോകത്തിന്റെ സുൽത്താൻ ഹൃദയത്തിലെ സുൽത്താൻ അവിടെമിൽ അല്ലെ ഇന്നും സ്നേഹ സാഗരം തീർക്കുന്നത് ﷺ...*
മണ്ണിലെ സ്വർഗം മദീന മഹിത മലർവാടി മദീന 
ഇശ്ഖ് ഒഴുകും അരുമ മദീന 
അഴകിൽ ലങ്കും പുണ്യ മദീന 
*അരുമ മലർ ഗന്ധം സ്നേഹ മിസ്കിന് സുഗന്ധം മന്ദഹാസ മേകും എന്നും ചന്ദം മദീന മദീന മദീന ഇശ്‌ഖിന് പാലരുവി ഒഴുകും നബീന ﷺ...*
കനവുകളിൽ മദീന നിറഞ്ഞൊഴുകണം കനവായി തീർന്ന മദീന പുണ്യമാ ഖൽബിന് ഹരമാണ് അരുമ നിധിയാണ് ആശ്വാസ കേന്ദ്രമാണ് 
*മണൽ തരികളെ പ്രണയിക്കണം മുത്തം ചാർത്തി ആനന്ദിക്കണം തിരു മുത്തിന് ﷺപാദം പതിഞ്ഞ മണ്ണിൽ അലിഞ്ഞു ചേരണം അതെന്റെ കൊതിയ ഖൽബിൻ കോണിൽ താലോലിച്ചു കൊണ്ട് നടക്കും മോഹമാ -...*
ഒരു നോക്കു കാണാൻ ഒരു വാക്ക് മിണ്ടാൻ ഒരു മണൽ തരിയെ എങ്കിലും ചുംബിക്കാൻ ആ മദീന മണ്ണിൽ അലിയാണ് 
*യാ അല്ലാഹ്...മോഹങ്ങൾ അലതല്ലുകയാണ് ആഗ്രഹങ്ങൾ വിരഹം സൃഷ്‌ടിക്കുകയാണ് ഇനിയും ഈ വേദന അതി കഠിനം തന്നെ മദീന മണ്ണിൽ അലിഞ്ഞൊന്ന് ഇല്ലാതാവണം ആ പുണ്യ മണ്ണിൽ എന്റെ മുത്താറ്റൽ തങ്ങളോരെ ﷺസ്നേഹിച്ചു കഴിയണം...*
മോഹം അതിരു കടക്കുന്നു വെന്ന് അറിയാം അത്യാഗ്രഹം അർഹത ഇല്ലാത്തവളുടെ അഹഗാരമായി എന്നും അറിയാം എങ്കിലും എന്റെ ഉപ്പാപ്പ സയ്യിദോരു ﷺപ്രതീക്ഷയല്ലെ ഈ പാപിക്കും അഭയമല്ലെ... 
*യാ അല്ലാഹ് ഔദാര്യം എന്റെ വ്യാമോഹങ്ങൾക്ക് ശമനം തന്ന് എന്റെ ആഖിറം സലാമത് ആക്ക്‌ അല്ലാഹ്...*
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *ISHQE-MADEENA*
*mihraskoduvally123.blogspot.com*
*============================*
*==============================*

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

ഉമ്മു സലമ( റ ):3

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃                *മഹിളാ രത്നങ്ങൾ -3*               🍃🍃🍃🍃🍃🍃🍃🍃🍃🍃🍃       സന്തോഷത്തോടെ അവർ ആ യാത്രക്ക് പുറപ്പെട്ടു      അബൂസലമ- ഉമ്മുസലമ ദമ്പതികള്‍ക്ക് മദീനയിലേക്ക്  സമയമായി. അബൂ സലമ(റ) ഒട്ടകത്തെ തയ്യാര്‍ ചെയ്തു. ഉമ്മു സലമയെ വാഹനത്തില്‍ കയറ്റി. മകന്‍ സലമയെ മഹതിയുടെ മടിയിലുമിരുത്തി, പ്രത്യേക അനുഭൂതിയുള്ള യാത്ര  തുടങ്ങി. മക്കയുടെ അതിര്‍ത്തി വിട്ടു കടന്നില്ല. അപ്പോഴേക്കും മഖ്സൂം ഗ്രോത്രക്കാരില്‍ പെട്ട ചിലര്‍ അവരെ കാണാനിടയായി. അവര്‍ വാഹനം തടഞ്ഞു നിര്‍ത്തി. വാക്കു തര്‍ക്കം മൂര്‍ഛിച്ചു. നിനക്കു വേണമെങ്കില്‍ പോകാം, ഭാര്യയെ കൊണ്ടു പോകാന്‍ സമ്മതിക്കില്ലെന്ന് അവര്‍ ശാഠ്യം പിടിച്ചു.  അവരെ മനസ് വല്ലാതെ മുറി പെട്ടു അവർ  മഹതിയെ തടഞ്ഞു വെച്ചു. ഇതറിഞ്ഞ അബൂ സലമയുടെ വംശക്കാര്‍ക്കു  കലി കയറി. കുട്ടിയെ വിട്ടു തരില്ലെന്നും അവന്‍ അബ്ദുല്‍ അസദ് ഗോത്രക്കാരനാണെന്നും അവര്‍ ന്യായം പറഞ്ഞു. കുട്ടിക്കു വേണ്ടി അവര്‍ പരസ്പരം പിടിവലി കൂടി. അവസാനം കുഞ്ഞിനു പരിക്കുപറ...