*മനസിന്റെ ജാലകമൊന്നു തുറന്നാൽ അറ്റം കാണാത്ത ലോകം കാണാം മദീനത് പെയ്തിറങ്ങാൻ കൊതിക്കും മാദിഹിന് ഹൃദയം കാണാം ആശിഖിന് ആശകൾ കാണാം...*
വരികൾക്ക് കവിതയുടെ ലാഞ്ചനയില്ല അക്ഷരം കഥകളായ് അവസാനിക്കുന്നുമില്ല വാക്കുകൾ നോവലിന്റെ ചാരുത കാണിക്കുന്നു മില്ല ഇതെന്തോ ഉള്ളം പാടും പിറവി യാണെ തരം തിരിയാത്ത കൂട്ടുകളാണ്
*മദീനത് പോവാൻ മോഹം മാദിഹായ് വിലസാൻ ദാഹം ആശിഖിന് ഹൃദയം കണ്ട് ആശ പെരുക്കാൻ ദാഹം...*
മഹമൂദ് തിങ്കൾ രാജ ﷺമഹ്ശൂക്ക് മോഹ തേജﷺആശിഖിന് ആശ തന്ന ആശ ഏറും സ്നേഹ രാജ ﷺ
*അറിവിന്റെ ലോകമാണ് അദബേറും ഭാഷയാണ് അഴകുള്ള സ്നേഹം തന്ന അജബിന്റെ നേതാവാണ് ﷺ...*
ഹൃദയം കീറി മുറിഞ്ഞു ആശ പെരുത്ത് മദീനത് അണയും ആശിഖിന് ചെരുപ്പിനടിയിലെ മണ്ണ് തരി ആയിരുന്നു വെങ്കിൽ അവർ തൻ വസ്ത്രത്തിൽ പറ്റി പിടിച്ച അഴുക്ക് ആയി എങ്കിലും ആ പുണ്യ ഭൂമിയിൽ ഒന്നും എത്തി ചേർന്നു വന്നാൽ എനിക്ക് അല്ലെ ഭാഗ്യം ഞാനല്ലേ വിജയി ലോകം കണ്ട വിസ്മയത്തിൻ ഔദാര്യ മല്ലെ എന്നിൽ എത്തിയത്
*പൊട്ടി തകർന്ന പാത്രം പോലെ അർഹത എന്നെ നോക്കി പരിഹസിക്കുന്നു വെങ്കിലും വ്യാമോഹം വെച്ച് പുലർത്തും ഈ ഖൽബ് അത് സാരമാക്കുന്നില്ല...*
യാ ഹബീബി യാ റസൂലള്ള ﷺഅദബില്ല അറിവില്ല അക്ഷര പിഴവുകൾ അങ്ങയെ വേദനിപ്പിക്കുന്നു വെങ്കിൽ പൊറുക്കണേ...വിവരവും ഇല്ല മദീന മോഹം ഖൽബിന്റെ വേദന മാത്രം ആ ബഖീഇന് മണ്ണിൽ മുത്തം ചാർത്തി നിർവൃതിയണയാൻ ആശ മാത്രം...
*യാ അല്ലാഹ് ലജ്ജ ഇല്ലാതെ വീണ്ടും വീണ്ടും ഈ വ്യാമോഹി അക്ഷരങ്ങൾ മെനയുന്ന തിരക്കിലാണ് ഉള്ളിൽ മദീന മാത്രം എൻ പ്രിയ ഹബീബുള്ള മാത്രം ﷺമറ്റൊന്നും ഈ ഹൃദയം കേൾക്കുന്നില്ല എന്റെ അത്യാഗ്രഹങ്ങൾക്ക് ഔദാര്യം ശമനം തന്ന് എന്റെ ആഖിറം സലാമത് ആക്ക് അല്ലാഹ്...*
😰😰😥😥🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *ishqe-madeena*
*mihraskoduvally123.blogspot.com*
*==============================*
*=============================*
Comments