*മരതക ഗാന്ധിയോ മാണിക്ക്യക്കല്ലൊത്ത ചെലോ, മഹിമ മലർവാടിയിൽ മുത്തമിട്ടു പറക്കും വണ്ടോ, ഇന്നീ രാവുകൾ നേരം പുലരുന്ന ചന്ദം ഹാ ചന്ദം...*
അഴകിന്റെ ആഴിയിൽ ആഴമായി ഇറങ്ങിയ രാവ് എന്നും മദ്ഹോലികൾ നടമാടും ചേല്, ദിനമെന്നും ചന്ദ്ര ശോഭയിൽ ലങ്കും നാൾ എന്റെ ഹബീബുള്ള ﷺവന്നിടും നേര്...
*വണ്ടും മൂളുമീ രാഗം ചന്ദം തോൽക്കുമീ കാവ്യം മദ്ഹോലികൾ ഈണമീട്ടു മീ താളം...*
മദീനത്തെ മലർ തോപ്പിൽ പാറി പറക്കാൻ മോഹം ഒരു വണ്ടായ് മൂളാൻ ദാഹം, ഇഷ്ടം കൂടിയ ഇശ്‌ഖിന് ഹോജﷺ ഇഷ്ടമാൽ ഞാൻ തേടും സദാ...മദീന മോഹം...എന്നിൽ മദീന മോഹം...നാഥാ അറിയുന്ന നാഥാ തൗഫീഖ് നൽകു അഹദവനല്ലാതെ ഇല്ല ഒരാശ...
*സത്യ മുത്ത് ഹോജ ഇഷ്ട ദീനിന് രാജ ഇഷ്ടമാൽ കനവുകൾ കൂട്ടിയ മുത്ത് തിങ്കൾ താജ... ﷺ*
മദീനത്തെ രാജ മഹമൂദ് തേജാ ആശിഖിന് മോഹ മായ അറിവിന്റെ നേതാ... ﷺ വിളിക്കണം ഒരുനാൾ ആശയാൽ തേടും നാൾ ഇരവുകൾ കാത്തിരുന്ന ആ ദിനം എന്നിൽ അണയാൻ
*കാത്തിരിപ്പാണ് എന്നും ഇന്ന് വരും ഇന്ന് വരും മദീനത്തെ വിളി എനിക്ക് നാളയാ സ്വപ്ന ഭാന്ധം പേറി ഞാൻ ഒരു യാത്ര തിരിക്കും, ഇനിയുമരുതേ ആ ദിനം എന്നിൽ ദൂരമിൽ മാറരുതെ-സ്നേഹ രാജ യുടെ മണ്ണിൽ ﷺസ്നേഹമാൽ പോവണം ഒരുനാൾ...*
വ്യാമോഹം അല്ലയോ ഈ ഖൽബിൽ നിറയെ എത്ര യോ ആശിഖീങ്ങൾ എത്തിയ സ്നേഹ സാഗരം ഓർക്കാൻ പോലും അർഹത ഇല്ലാത്തൊരു പാപി കിനാവ് കണ്ടുറങ്ങുന്നു യാ ഹബീബി ﷺനോക്കണേ എന്നെ കാക്കണേ എൻ ഖൽബിനെ വേദന പേറി ഞാൻ ഇന്ന് സ്വയം ഒരു മെഴുകുതിരി ആയി ഉരുകി തീർന്നു ഞാനും എരിയുന്ന തീ കനലായി
*തങ്ക കിനാവുകൾ തന്ന തിങ്കൾ ഹോജ തിങ്കൾ നിലാവിൽ ഉദിച്ച തങ്ക രാജ... ﷺഎന്നും കിനാവിലും തേടുന്ന നിനവുകളിലും മോഹം തേജാ ഇഷ്ടം ഖൽബിൽ കൂടിയ ആശ നേതാവ് ﷺ*
യാ അല്ലാഹ് നിന്റെ രക്ഷയും ശിക്ഷയും ഭയാനകം നിന്റെ നന്മയും തിന്മയും സ്തുതിർഹം എന്നെ അറിയുന്ന എന്നെ പടച്ച നാഥാ നിന്റെ കാരുണ്യം ഒന്ന് കൊണ്ട് മാത്രം എന്റെ വ്യാമോഹങ്ങൾക്ക് ഔദാര്യം ശമനം നൽകു അല്ലാഹ്
😰😥🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments