*വഴി ദൂരമില്ല അകലങ്ങൾ ഇല്ല കരുത്തായി എന്നും കരളിൽ കൂടിയ നാമം മദീനയുടെ മൊഞ്ച് അഹദവന് കനിഞ്ഞൊരു സത്ത്... ﷺ*
മുഹബത്തിനൊരു ആധാരം കരളറിയും കൂടാരം കൂടെ കൂടിയ കേദാരം മദീന എന്ന തിരു ഹാരം
*മീമിന്റെ മൊഞ്ച് ലോകം കണ്ട മൊഞ്ച് മാദിഹിന് ഹൃദയം കവർന്നു മദ്ഹിന് അലകൾ തീർത്ത മൊഞ്ച് മദീന....*
കനവും നിനവും നോട്ടവും തേട്ടവും എന്ന് മദീനയാവണം അങ്ങനെ അങ്ങനെ മദീനയെ പ്രണയിച്ചു ഹബീബിൽ അണയണം ﷺ
*ഖൽബിൽ ഉറപ്പിച്ച ഇഷ്ടം ഇഷ്ടത്തിന്റെ നായകരോട് ഒന്ന് പറയണം ﷺഇഷ്ട മറിഞ്ഞു ബഖീഇന് തീരത്ത് കൂട്ട് കൂടണം ആ മണ്ണിനെ പ്രണയിക്കണം...*
മതി വരാത്ത സ്നേഹം കൊണ്ട് മദീനത് ചെല്ലണം മധുര മൂറി കിടന്ന മദ്ഹിന് അലകൾ കൊണ്ട് പുളകം ചാർത്തണം
*എന്താണ് എന്ന് അറിയില്ല ഖൽബിൽ ബഖീഇന്റെ മണൽ തരികളോട് വല്ലാത്തൊരു പ്രണയം മോഹം കൂടുന്നു ഓരോ ദിനം കഴിയുമ്പോളും ആ മണ്ണിൽ മുത്തം ചാർത്തി കിടക്കാൻ...*
മറ്റൊരു തടസ്സവുമില്ലാതെ മദ്ഹിന് മാലകൾ കോർക്കാന്‍ അവിടെ കഴിയും എന്ന മനസിന്റെ ഉറപ്പാവാം പ്രണയം ഈ ഖൽബിൽ ആ മണ്ണിനോട് ഊട്ടി ഉറപ്പിച്ചത്
*പക്ഷെ -! അർഹത ഇല്ലെന്ന മനസിന്റെ മുദ്രാവാക്യത്തെ തുടർന്നു ഞാൻ ഓരോ നിമിഷവും നിശ്ചലമായി പോവുകയാണ് ആ വിചാരങ്ങൾ എന്നെ വീണ്ടും വീണ്ടും ലജ്ജയിൽ നിർത്തുകയാണ്*
ഓഹ് 'എന്റെ കഴിവു കേടുകളെ നിങ്ങൾക്ക് എന്നും നൂറു മേനി തന്നെ അല്ലെ -എന്നെ വേദനിപ്പിക്കുന്നതിൽ നിങ്ങൾ ആനന്ദം കണ്ടെത്തിയിരിക്കുന്നു കഷ്ടം, എന്റെ ഹബീബ് റഹ്മത്തുൽ ലിൽ ആലമീൻ എന്ന് സത്യം ﷺനിങ്ങൾ മറക്കുകയല്ലെന്ന് എനിക്കറിയാം എങ്കിലും മറന്നെന്ന നിങ്ങളുടെ നാട്യം ഗംഭീരം തന്നെ അത് പറയാതിരിക്കാൻ വയ്യ തീർത്തും പ്രശംസനീയം
*പ്രതീക്ഷയാണ് നൂറോളിവ്... ﷺപകരമില്ലാത്ത നേതാവ് പറഞ്ഞാൽ മതി വരാത്ത സ്നേഹത്തിന് താതാവ്... ﷺ*
യാ അല്ലാഹ് മോഹങ്ങൾ അലകടലായി ഹൃദയം കാർന്നു തിന്നുമ്പോൾ കാരുണ്യവാനായ നീ യാണ് പ്രതീക്ഷ ഉത്തമ നേതാവിനെ തന്ന കാരുണ്യ മേ...എന്നെ അറിയുന്ന എന്നെ പടച്ച നാഥാ എന്റെ മോഹങ്ങൾക്ക് ഔദാര്യം ശമനം തന്ന് എന്റെ മോഹങ്ങൾ ബഖീഇന് തീരത്തു അടക്കം ചെയ്യാന്‍ നിന്റെ കാരുണ്യം ഒന്ന് കൊണ്ട് മാത്രം അർഹത ഇല്ലാത്ത ഈ പാപിക്ക് കനിവ് തരണേ...
*ആവത് അക്കു അല്ലാഹ്*
😥😰🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments