Skip to main content

കൂരിരുൾ മറ നീക്കി

*കൂരിരുട്ടിന്റെ മറ നീക്കി നീല നിലാവിനെ മുഹബത്തിന്റെ കിനാവുകൾ കൊണ്ട് മനോഹരമാക്കണം...*
ഘോരവനങ്ങളുടെ മറ പോലെ എന്റെ ഖൽബിൽ ഇരുട്ടിന്റെ മറയുണ്ട് മദ്ഹിന് തൂലികയുടെ പ്രകാശം കൊണ്ട് മാത്രം ജീവൻ ലഭിച്ച വഴിയോരം 
*ഓരോ ദിനവും പ്രതീക്ഷയാണ് പ്രയാസങ്ങളുടെ കടിഞ്ഞാൺ തകർത്ത് മദീനയുടെ വിളിയാളം ഇന്നെന്നിൽ വരുമെന്ന ആശ്വാസം മദീനയുടെ സുൽത്താന്റെ ചാരെ അണയാനുള്ള ആമോദം... ﷺ*
ആഹ്ലാദം കൊണ്ട് ഓരോ ദിനവും ഞാൻ വരവേൽക്കുന്നുണ്ട് കാരണം എന്റെ ഓരോ ആഘോഷവും മദ്ഹിൽ അർപ്പിതമാണ് 
*ആഗ്രഹങ്ങളുടെ പട്ടിക നിരത്തിയാൽ അതിൽ മൊഞ്ചുള്ള ഒന്ന് മാത്രമാണ് അല്ല അത് മാത്രമേ, അതിൽ ഉള്ളു എന്ന് വാസ്തവം തന്നെ അതെ അത് മദീനയാണ് സ്വർഗമായ മദീന മുഹബത്തിന്റെ മദീന*
ഇതൊരു മതിവരാത്ത ലോകമാണ് അതെ മതിവരുന്നത് ഒന്നും മദ്ഹല്ലെന്ന് ആർക്കും അറിയാവുന്ന നഗ്ന സത്യമല്ലെ അതല്ലേ എന്റെ ഹൃദയം സദാ മന്ത്രിക്കുന്നത് *മതി വരാത്ത മദ്ഹിന് അലകളിൽ മധുര മുറി കിടക്കണം* എന്ന് 
ഖൽബിൽ സൂക്ഷിച്ച മദ്ഹിന്റെ കിതാബിനു ഞാൻ സ്വലാത്തുകൾ കൊണ്ട് പുറം ചട്ട നിർമിച്ചിട്ടുണ്ട് അത് അതിന്റെ ഭദ്രതക്ക് വേണ്ടിയാണ് 
*സ്വലാത്ത് കൊണ്ട് മോടി പിടിപ്പിച്ചു മദ്ഹുകൾ ഖൽബ് കവർന്നാൽ പിന്നെ ഒരു തീ കാറ്റ് വന്നു ആഞ്ഞു വീശിയാൽ പോലും അത് കത്തുകയില്ല കാരണം ❤💚മദ്ഹാണ് മുഹബത്ത് തിരു ഹബീബോരുടെ മദ്ഹാണ് റാഹത് ﷺ*
മത്ത് പിടിച്ചു ഖൽബ് കവർന്ന ഭ്രാന്തമായ എന്റെ മോഹമാണ് മദീന മോഹ രാജാവ് വാഴും സ്വർഗം രാജ്യം ഖൽബിന്റെ തേട്ടം കണ്ണിന്റെ ആശ....
*അങ്ങനെ പറഞ്ഞാലും പാടിയാലും എഴുതിയാലും തീരില്ല മദീനയുടെ മൊഞ്ച് വിശേഷവും വിശേഷണങ്ങളും അവസാനിക്കാത്ത മൊഞ്ചുള്ള മദീന...*
അതെ മോഹങ്ങൾ എല്ലാം പെറുക്കി എടുത്ത് ഒരിക്കൽ മദീന പോവണം കൂട്ടി വെച്ച കനവുകൾ കൊണ്ട് വീണ്ടും കനവുകൾ നെയ്യാൻ ബഖീഇന്റെ ഓരത്ത് ചേരണം...
*യാ അല്ലാഹ് മോഹങ്ങൾ കുന്നു കൂടുന്നു അറിയാം  പക്ഷെ ആശകൾ ഒതുക്കി വെക്കാൻ സാധിക്കുന്നില്ല നിന്റെ കാരുണ്യം ഒന്ന് കൊണ്ട് മാത്രം എന്റെ അത്യാഗ്രഹങ്ങൾക്ക് ഔദാര്യം ശമനം തന്ന് എന്റെ ആഖിറം സലാമത് ആക്ക്‌ അല്ലാഹ്...*
😰😰😥😥🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

ഉമ്മു സലമ( റ ):3

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃                *മഹിളാ രത്നങ്ങൾ -3*               🍃🍃🍃🍃🍃🍃🍃🍃🍃🍃🍃       സന്തോഷത്തോടെ അവർ ആ യാത്രക്ക് പുറപ്പെട്ടു      അബൂസലമ- ഉമ്മുസലമ ദമ്പതികള്‍ക്ക് മദീനയിലേക്ക്  സമയമായി. അബൂ സലമ(റ) ഒട്ടകത്തെ തയ്യാര്‍ ചെയ്തു. ഉമ്മു സലമയെ വാഹനത്തില്‍ കയറ്റി. മകന്‍ സലമയെ മഹതിയുടെ മടിയിലുമിരുത്തി, പ്രത്യേക അനുഭൂതിയുള്ള യാത്ര  തുടങ്ങി. മക്കയുടെ അതിര്‍ത്തി വിട്ടു കടന്നില്ല. അപ്പോഴേക്കും മഖ്സൂം ഗ്രോത്രക്കാരില്‍ പെട്ട ചിലര്‍ അവരെ കാണാനിടയായി. അവര്‍ വാഹനം തടഞ്ഞു നിര്‍ത്തി. വാക്കു തര്‍ക്കം മൂര്‍ഛിച്ചു. നിനക്കു വേണമെങ്കില്‍ പോകാം, ഭാര്യയെ കൊണ്ടു പോകാന്‍ സമ്മതിക്കില്ലെന്ന് അവര്‍ ശാഠ്യം പിടിച്ചു.  അവരെ മനസ് വല്ലാതെ മുറി പെട്ടു അവർ  മഹതിയെ തടഞ്ഞു വെച്ചു. ഇതറിഞ്ഞ അബൂ സലമയുടെ വംശക്കാര്‍ക്കു  കലി കയറി. കുട്ടിയെ വിട്ടു തരില്ലെന്നും അവന്‍ അബ്ദുല്‍ അസദ് ഗോത്രക്കാരനാണെന്നും അവര്‍ ന്യായം പറഞ്ഞു. കുട്ടിക്കു വേണ്ടി അവര്‍ പരസ്പരം പിടിവലി കൂടി. അവസാനം കുഞ്ഞിനു പരിക്കുപറ...