*മതിവരാത്ത മദ്ഹിൽ സുഖം കണ്ടെത്തണം അങ്ങനെ മധുരമൂറും സ്വലാത്തുകൾ ഹൃദയത്തിൽ പതിയണം...*
കനലെരിയും കനവുകൾ ഇന്നും ഖൽബെരിയും നോവുകളാണ്, മദീന മണ്ണിൽ മുത്തം ചാർത്താൻ ഖൽബാൽ എന്നും തേടുകയാണെ
*അറിയാതൊരു നേരം എന്റെ കനവിൽ നിറയും മധുരം എന്നും അറിവൊഴുകും മദീന മോഹം നിനവിൽ ഒരു തെളിവായി വന്നാൽ...*
ഖൽബറിഞ നോവിന്ന് കരളറിഞ്ഞ മുഹബത്ത് ഇശ്ഖ് ഒഴുകും അരുവി തേടി ഒഴുകുന്നൊരു കിസ്മത്
*മദീന പാരിൽ സ്നേഹ മഴ പെയ്യിച്ചു മുഹബത്തിന് ഗീതികൾ തീർത്തു മാനവർ അതിൽ ആശ്വസിച്ചു മാദിഹിന് ഹൃദയം എന്നും മദ്ഹോലികൾ നിറക്കുന്നു മധുരം നുണഞ്ഞങ്ങനെ മനഃക്ലേശം കുറക്കുന്നു*
മദ്ഹാണ് മുഹബത്ത് ഇശലൊത്തോരു റാഹത് അഴകാണ് മദ്ഹെന്നും അറിവൊഴുകും മദീനത്
*മഹമൂദര് ﷺഅറിയുന്നു മദീന മോഹം കരളെരിയും മധുരത്തിന് മദീന ദാഹം സ്നേഹമാണ് തങ്ങൾ ﷺതണലായൊരു തിങ്കൾ ﷺഎരിയുന്ന വേദന പറയാൻ റാഹത്താണ് മഹശൂക്കര് ﷺരോഗത്താൽ വിഷമിച്ചൊരു മാനവൻ ശിഫയാണ് സിറാജര് ﷺമരുന്ന് അരുളി കാത്തൊരു സ്നേഹമാണ് ജമാൽ ﷺ...*
രക്ഷയല്ലെ -കാവലല്ലെ -സ്നേഹമല്ലെ -എന്നും ആ നോട്ടം നേട്ടമല്ലെ ഖൽബിന് എന്നും സ്വാന്തനമല്ലെ....തങ്ങളെ തിങ്കളെ ﷺകാക്കണേ -കാവലെ ഖൽബിലെ കാതലെ സ്നേഹമായ ദൂതരെ ﷺ
*സ്വഹാബത്തിന് കാലിലെ ചളിയായില്ല ആ പാദങ്ങൾ നടന്നു നീങ്ങിയ മണൽ തരിയായില്ല, ഒന്നും കഴിയാതെ പാപി അല്ലയോ ഞാൻ ആ സ്നേഹം കൊതിച്ചു തേടും പാപി യല്ലെയോ എൻ കനവും നിനവും സ്വാന്തനമായ മുത്ത് മഹമൂദര് ﷺവ്യാമോഹം കാത്ത് സൂക്ഷിച്ചിട്ടും കാവൽ തന്ന സ്നേഹിതര് സത്യമല്ലേ -താജ താരക സിറാജ ഉമ്മത്തിന് അനുഗ്രഹമായ അനുഗ്രഹ രാജ മദീനത്തെ ഹോജ ﷺ*
മോഹങ്ങൾ പായുന്നു സ്നേഹം കര തേടുന്നു അലയൊലികൾ മദീനത് ഓളം തീർത്തോ ആവോ -എൻ വേദനകൾ അവിടേം ചൊന്നോ ആവോ -
*സ്നേഹമാണ് എന്നും ബഖീഇന് മണ്ണിനോട് പ്രണയമാണ് എന്നും ആ മണൽ തരികളോട്...*
യാ അല്ലാഹ് പ്രണയം പാടാൻ ഒരിടം വേണം അതെന്റെ തങ്ങൾ അറിയണം ﷺഉപ്പാപ്പ കാണണം ഏറെ സന്തോഷിക്കണം..
*യാ അല്ലാഹ് ഒന്നും വേണ്ട ഖൽബിൽ കുന്നു കൂടിയ ബഖീഇന് മണൽ തരികളോടുള്ള പ്രണയം അവിടെ തന്നെ അടക്കം ചെയ്യണം അർഹത ഇല്ലാത്ത പാപി ആണേലും നിന്റെ കാരുണ്യം ഒന്ന് കൊണ്ട് മാത്രം എന്റെ മോഹം അവിടെ മുത്തമിട്ടു കിടക്കണം*
*ആവത് അക്കു അല്ലാഹ്*
😰😰😥😥🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments