Skip to main content

സ്വലാത്തുൽ ഫാത്തിഹ് :4

*സ്വലാത്തുൽ ഫാത്തിഹ് -അല്ലാഹുവിന്റെ രഹസ്യങ്ങളിൽ നിന്നുമുള്ള അമൂല്യ രത്‌നം* 
   *ഭാഗം : നാല്* 
...........................................

*സ്വലാത്തുൽ ഫാത്തിഹും ഇസ്മുൽ അഇളമും* ( അല്ലാഹുവിന്റെ മഹത്തായ പരമോന്നത നാമം )
----------------------------------------


സയ്യിദന അഹ്മദ് തിജാനി (റ) വിന്റെ ഖലീഫ സയ്യിദി അലി ഹറാസിം (റ) അവിടുത്തെ جواهر المعاني എന്ന കിതാബിൽ പറയുന്നു 
ഒരു സ്വലാത്തുൽ ഫാത്തിഹിന്  പ്രപഞ്ചത്തിലുള്ള മുഴുവൻ തസ്‌ബിഹ്‌, ദിക്ർ, ദുആ കളുടെ പ്രതിഫലമുണ്ട്, 
ഇസ്മുൽ അഹ്ളം കബീർ അൽ ഖാസ് ഒഴികെ.

ഈ ഇസ്മുൽ അഹ്ളം കബീർ തിരുനബി സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങൾക്ക് മാത്രം മാറ്റി വെക്കപ്പെട്ടതാണ്. 
എന്നാൽ ഈ ഇസ്മുൽ അഹ്ളം കബീർ അൽ ഖാസ് എന്ന നിയ്യത്തിൽ സൂറത്തുൽ ഫാത്തിഹ ഓതാനുള്ള സമ്മതം സയ്യിദന റസൂൽ സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങൾ സയ്യിദന അഹ്‌മദ്‌ തിജാനി (റ) തങ്ങൾക്ക് മാത്രം നൽകിയ ഒന്നാണ്. മുൻ കഴിഞ്ഞ ഒരു നബിക്കോ ഒരു വലിയ്യിനോ അത് നൽകപ്പെട്ടിട്ടില്ല. ഇങ്ങനെ ഇസ്മുൽ അഹ്ളം കബീർ അൽ ഖാസ് നിയ്യത്തിൽ ( പ്രത്യേകം ഇജാസത്തോടെ ) സൂറത്തുൽ ഫാത്തിഹ ഒറ്റ തവണ  ഓതുന്നതിന് 6000 സ്വലാത്തുൽ ഫാത്തിഹിന്റെ പ്രതിഫലമുണ്ട്. 
എന്നാൽ ഇസ്മുൽ അഹ്ളം സഗീർ  സ്വലാത്തുൽ ഫാത്തിഹിന്റെ അക്ഷരങ്ങളിളുണ്ട്. ഏതൊരു തിജാനി മുരീദ് സ്വലാത്തുൽ ഫാത്തിഹ് ചൊല്ലിയാൽ അത് ഇസ്മുൽ അഹ്‌ളം  സഗീറിൽ പെടുന്നതാണ്. 
 ഇത് സ്വലാത്തുൽ ഫാത്തിഹിന്റെ (ആന്തരികമായ ) ഗുണങ്ങളിൽ പ്പെട്ട കാര്യമാണ്.

*സ്വലാത്തുൽ ഫാത്തിഹും ദലാഇലുൽ ഖൈറാത്ത് സ്വലാത്തും*
----------------------------------------

സുന്നി ലോകം ഒന്നടങ്കം അംഗീകരിച്ച ഉന്നതമായ സ്വലാത്ത് കിതാബാണ് ദലാഇലുൽ ഖൈറാത്ത്. നൂറ്റാണ്ടുകളായി  ലോകത്തിന്റെ പല ഭാഗത്തുമുള്ള സ്വാലിഹീങ്ങൾ ഇത് പതിവാക്കി വരുന്നു.  ആഴ്ചയിൽ ഏഴ് ദിവസം കൊണ്ട് ചൊല്ലി ഖത്തം തീർക്കുന്ന ഈ സ്വലാത്ത് കിതാബ് ആദ്യകാലത്തു ഒറ്റ ദിവസം കൊണ്ട് ഖത്തം തീർക്കലായിരുന്നു പതിവ്.  പിന്നീട് ജനങ്ങളുടെ സൗകര്യത്തിനായി വിവിധ ഹിസ്‌ബുകളായി അവയെ വേർതിരിക്കുകയും ദിവസങ്ങള്ൾ കൊണ്ടോ ആഴച കൊണ്ടോ ഖത്തം തീർക്കുന്ന രീതിയാക്കി. 
ഉന്നതമായ പ്രതിഫലവും ബറകത്തും സന്തോഷവാർത്തയും അറീയിക്കപ്പെട്ട ഒരു സ്വലാത്ത് കിതാബ് തന്നെയാണ് ദലാഇലുൽ ഖൈറാത്ത്.  ആ സ്വലാത്ത് കിത്താബ് ഒറ്റ ദിവസം കൊണ്ട് ഖത്തം തീർക്കുന്നവർ ഇന്നും ലോകത്തുണ്ട്. 
جواهر المعاني
  എന്ന കിതാബിൽ പറയുന്നു, അൽ ഖുതുബ് സയ്യിദി മുഹമ്മദ്‌ അൽ ബക്രി അസ്സിദ്ധീഖി അൽ മിസ്രി (ഹിജ്‌റ 994) എന്ന മഹാന്റെ സ്വലാത്താണ് സ്വലാത്തുൽ ബക്രിയ്യ. 

اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ صَلاَةً تَعْدِلُ جَمِيْعَ صَلَوَاتِ أَهْلِ مَحَبَّتِكَ . وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ سَلاَمًا يَعْدِلُ سَلاَمَهُمْ .

ഈ സ്വലാത്ത് ഒറ്റ തവണ ചൊല്ലുന്നത് 70,000 പ്രാവശ്യം  ദലാഇലുൽ ഖൈറാത്ത് ഖത്തം തീർത്ത പ്രതിഫലമുണ്ട്. 

എന്നാൽ സ്വലാത്തുൽ ഫാത്തിഹ് ഒറ്റ തവണ ചൊല്ലിയാൽ 600000 സ്വലാത്തുൽ ബക്രിയ്യ ചൊല്ലിയ പ്രതിഫലം ലഭിക്കും.  മറ്റൊരു തരത്തിൽ പറഞ്ഞാൽ ഒറ്റ സ്വലാത്തുൽ ഫാത്തിഹ് ചൊല്ലിയാൽ 42,000,000,000 തവണ ദലാഇലുൽ ഖൈറാത്ത് ഖത്തം തീർത്ത പ്രതിഫലമുണ്ട്.

*സ്വലാത്തുൽ ഫാത്തിഹും ഇല്ലീയ്യീൻ സ്വർഗ്ഗവും*
...........................................

സയ്യിദ്‌നാ അഹ്‌മദ്‌ തിജാനി (റ)വിന്റെ മുരീദിന് ഒറ്റ സ്വലാത്തുൽ ഫാത്തിഹിന് ലഭിക്കുന്ന പ്രതിഫലം ഇല്ലിയ്യീൻ എന്ന ഉയർന്ന സ്വർഗ്ഗത്തിലെ 600000 കൊട്ടാരങ്ങളും, 600000 ഹൂറികളുമാണ്. 
സയ്യിദ്‌നാ അഹ്‌മദ്‌ തിജാനി (റ) പറഞ്ഞതായി 
جواهر المعاني 

എന്ന കിതാബിൽ കാണാം.  അവിടുന്ന് പറഞ്ഞു,  " ആരെങ്കിലും നമ്മുടെ വിർദ് ( തിജാനിയ്യ ത്വരീഖത്തിൽ ബൈഅത്ത്  ചെയ്തു ത്വരീഖത്തിന്റെ ഔറാദുകൾ ) സ്വീകരിച്ചാൽ, അത് എന്നിൽ നിന്നോ അല്ലെങ്കിൽ ഞാൻ അധികാരം കൊടുത്ത ഖലീഫയിൽ നിന്നോ അല്ലെങ്കിൽ എന്റെ സിൽസിലയിലെ (ശരിയായ സനദ് ഉള്ള ) ഒരു മുഖദ്ദമിൽ നിന്നോ സ്വീകരിച്ചാൽ, അവർ ഇല്ലിയ്യീൻ എന്ന ഉയർന്ന സ്വർഗ്ഗത്തിൽ കടക്കും.


(തുടരും...)

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...