*മധുരിത മായൊരു ബലത് അമീന മദ്ഹുകൾ ഏറെ പാടും മദീന...*
അജബുകൾ ഏറെ നിറയും മദീന അഹദവന് കനിഞ്ഞുള്ള അഴകേ മദീന
മെഹബൂബ് വായും ﷺമധുരിത മദീന മഹ്ശൂക്കായി ലങ്കും അവിടെ നബീന ﷺ
*മുത്തിന് ﷺനാമമൊന്ന് കേട്ടാൽ കുളിരാണ് ഖൽബിന് വേദനകൾ അകലും ശിഫയാണ് യാ അല്ലാഹ് നീ ഷാഫിയാണ് കാഫിയാണ് കനിവ് തരണേ എന്നിൽ മദദ് ചൊരിയണേ -*
മണൽ തരികൾ പോലും പ്രണയം ചൊന്ന നബി ﷺലോകം ആകെ വാഴ്ത്തുകൾ പാടും ഹബീബെ നബി ﷺ
*ആശിഖീങ്ങൾ ഹൃദയം പൊട്ടി വിതുമ്പുന്ന നേരം എന്റെ വേദന പാടും ഒന്നും കഴിയാത്തതിൽ ഓർത്ത് ഈ വേദന യാണോ നബി ﷺഎന്നിലെ പ്രണയം?? ഞാൻ സഹിക്കും മദീന മോഹമാണോ എന്നിലെ അങ്ങോടുള്ള സ്നേഹം ﷺ...*
അല്ല നബിയെ ﷺഇല്ല നബിയെ ﷺആശിക്കാൻ പോലും അർഹത ഇല്ലാത്ത പാപി യാണെ ഞാൻ പാപി യാണെ
*എന്റെ ഉറക്കം എന്നെ വേദനിപ്പിക്കുമായിരുന്നു എന്റെ രാവും പകലും ഞാൻ ഈ വേദന ഓർത്ത് കരഞ്ഞാലും എനിക്ക് മതി വരില്ലായിരുന്നു, എന്റെ ഖൽബ് നീറി പുകഞ്ഞു ഒരു തീ കുണ്ടാരം ആയി മാറി കഴിയുമായിരുന്നു, ഇല്ല ഇല്ല ഞാൻ അങ്ങയെ ഹൃദയം അറിഞ്ഞു പ്രണയിച്ചിട്ടില്ല ഇല്ല അത് ആശിക്കാൻ പോലും എനിക്ക് അർഹതയുമില്ല*
ഓഹ്, എന്റെ നബിയെ ﷺഇതൊന്നും ഇല്ല പക്ഷെ, ഞാൻ ഓരോ ദിവസവും എങ്ങനെയാണ് അങ്ങയെ ﷺസ്നേഹിക്കേണ്ടത് എന്ന് ആലോചിച്ചു നീറുന്നു അറിയുന്നില്ല എനിക്ക് സ്വലാത്ത് മാത്രമാണ് ഇന്നെന്റെ സമാധാനം...
*കണ്ണുനീർ തുള്ളികൾ ആണ് ഇന്നെന്റെ ഇന്ധനം ഞാൻ ആകുന്ന കഴിവ് കെട്ട വാഹനം മദീന എത്താതെ വഴിയിൽ മുൾ വേലി കണ്ട് പേടിച്ചു നിൽക്കുകയാണ് ഒരിക്കൽ അത് തകർക്കാൻ നോക്കി പക്ഷെ ഒറ്റക്കാണെന്ന് പറഞ്ഞു പലരും എന്നെ അതിൽ നിന്ന് വിലക്കി ഇനി എന്നാണ് നബിയെ ﷺആ മുൾ വേലി തകർത്ത് എന്നെ അങ്ങ് ഒന്ന് മദീന കാണിക്കുക ഞാൻ എന്നും ഓർക്കുന്ന ബഖീഇന് തീരത്ത് എനിക്ക് ചുരുണ്ടു കൂടാൻ ഒരു ഇടം തരുക*
വയ്യ കേട്ടോ പാപി ഞാൻ സഹിക്കാവുന്നതിൽ അപ്പുറം സഹിച്ചു ഇനിയും മദീന കാണാതെ എനിക്ക് വയ്യ ഒരു തിരിച്ചു വരവോന്നും വേണ്ട എനിക്ക് അങ്ങയെ സ്നേഹിക്കാൻ മറ്റൊരു തടസവും ബാക്കി നില്കാത്ത ബഖീഇൽ ഒരിടം മതി അത് മാത്രം മതി
*നീറുന്ന എന്റെ വേദനകൾൾക്ക് ഔദാര്യം കനിവ് തരണം കാരുണ്യ വാനായ നാഥാ...*
ആവത് ആക്ക് അല്ലാഹ്
😰😥🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments