Skip to main content

സ്വലാത്തുൽ ഫാത്തിഹ് ഒരു അമൂല്യ നിധി....പാർട്ട് :3

*സ്വലാത്തുൽ ഫാത്തിഹ് - അല്ലാഹുവിന്റെ രഹസങ്ങളിൽ നിന്നുമുള്ള അമൂല്യ രത്നം* 
*ഭാഗം : മൂന്ന്*
...........................................

*സ്വലാത്തുൽ ഫാത്തിഹും മലാഇകത്തുകളുടെ നാക്കുകളും*
----------------------------------------

മലക്കുകളുടെ ലോകം വിശാലമാണ്.  അവരുടെ എണ്ണം എത്രയാണ് എന്ന് അല്ലാഹുവിനും അവന്റെ ഹബീബ് സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങൾക്കും മാത്രമേ അറിയൂ. 
ശൈഖ് ഉമർ ഫൂത്തി (റ) അവരുടെ 
رماح حزب الرحيم على نحور حزب الرجيم عمر بن سعيد الفوتي الطوري الكدري
എന്ന കിതാബിൽ പറയുന്നു, ആലമുൽ ജബറൂത്തിൽ മലക്കുകളുടെ 70,000 സഫ്ഫുകൾ അല്ലാഹുവിന്റെ അർശിന്‌ ചുറ്റും വലയം ചെയ്തിട്ടുണ്ട്. അവർക്ക് പിന്നെ മറ്റൊരു 70,000വും 100,000വും സഫ്ഫുകളുണ്ട്. അർഷിൽ 600,000 സുറാദിക്ക യുണ്ട്. ഭൂമിയും ഏഴ് ആകാശങ്ങളും ഒരു സൂറാദിക്കയെ വച്ചു നോക്കുമ്പോൾ ഒന്നുമല്ല. രണ്ടു സുറാദിക്കകൾക്കിടയിൽ 80,000 വർഷത്തെ വഴിദൂരമുണ്ട്. അർശിന്‌ 366തൂണുകളുണ്ട്. അതിൽ ഒരു തൂണു തന്നെ നമ്മുടെ ഭൂമിയുടെ 1000 ഇരട്ടി വലിപ്പമുണ്ട്. ഓരോ തൂണുകൾക്കിടയിലും 60,000 മരുഭൂമികളുണ്ട്  അതിൽ ഓരോ മരുഭൂമിയും 60,000 വർഷത്തെ വഴിദൂരമുണ്ട്. 
അർഷിന്റെ മുകളിൽ  70 മറകളുടെ ലോകമുണ്ട്. ഓരോ മറകളുടെ ഇടയിലും 70,000 വർഷത്തെ വഴി ദൂരമുണ്ട്.
ആ 70 മറകളുടെ ലോകത്തിനപ്പുറമാണ് ആലമുൽ റക്ഖ, അതൗഖൽ അഖ്ദാറിന്റെ സെഫും ഇവിടെയാണ്. ഈ ലോകങ്ങളിൽ മുഴുവനും നിറഞ്ഞു നിൽക്കുന്ന മലാഇകത്തുകൾ ഓരോരുത്തരും  ദുനിയാവിൽ ഒരു സ്വലാത്ത് ചൊല്ലിയവന്റെ  മേൽ 10 സ്വലാത്ത് ചൊരിയും. ഈ അർഷിൽ നിറഞ്ഞു നിൽക്കുന്ന മുഴുവൻ മലാഇകത്തുകളെയും ലൗഹിന്റെയും സിംസിമയുടെയും ലോകത്ത് നിർത്തിയാൽ കടലിലേ ഒരു തുള്ളി പോലെയേ കാണൂ. മലക്കുകളുടെ നാക്കിന്റെ എണ്ണം വ്യത്യസ്തമാണ്.  ഒറ്റ നാക്കു മുതൽ 100,000,000,000, നാക്കുകൾവരേ ഉള്ളവർ അവരിലുണ്ട്.
 ഒരാൾ ഒരു സ്വലാത്തുൽ ഫാത്തിഹ് ചൊല്ലിയാൽ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഈ മലാഇക്കത്തുകളുടെ പ്രപഞ്ചാരംഭം മുതൽ സ്വലാത്തുൽ ഫാതിഹ് ചൊല്ലിയ നിമിഷം വരെ  ചൊല്ലിയ  തസ്‌ബിഹ്‌, തഹ്‌ലീൽ, തംജീദ്, തഖ്ദീസ്, സ്വലാത്ത് എന്നിവ ആറു ലക്ഷം ഇരട്ടിയായി നൽകപ്പെടുന്നതോടൊപ്പം 800 പ്രപഞ്ചങ്ങളും ആലമുൽ നാസൂത്ത് മുതൽ ലാഹൂത്ത് വരേ  നിറഞ്ഞു നിൽക്കുന്ന മലക്കുകളുടെ നാക്കുകളുടെ എണ്ണത്തിനനുസരിച്ചു പ്രതിഫലം ഇരട്ടിക്കുകയും ചെയ്യുന്നു.

*സ്വലാത്തുൽ ഫാത്തിഹും നബിമാരുടെയും ഖുതുബുകളുടെയും ഔലിയാക്കളുടെയും നാക്കുകളും.*
----------------------------------------

അമ്പിയാക്കൾ ഔലിയാക്കൾ റസൂൽ സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങളുടെ അസ്ഹാബുകൾ ഈ ഉമ്മത്തിലെ ഖുതുബുകൾ എന്നിവർക്കും അവരുടെ മുബാറക്കായ  നാക്കുകൾക്കും വ്യത്യസ്തമായ  പ്രത്യേകം  ദറജകളുണ്ട്. 
അല്ലാഹുവിന്റെ ആരിഫും ഖുതുബുമായ ശൈഖ് ഉമർ ഫൂത്തി (റ) വിന്റെ അഭിപ്രായത്തിൽ തിരു നബി സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങൾക്ക് 124,000 നാക്കുകളുണ്ട്.  കാലഘട്ടത്തിന്റെ ഖുതുബിനു (എല്ലാ കാലത്തും ഭൂമിയിലുള്ള ഏറ്റവും ഉന്നതരായ അല്ലാഹുവിനെ വലിയ്യിന് ) 366 നാക്കുകളുണ്ട്. 
ഒറ്റ തവണ സ്വലാത്തുൽ ഫാത്തിഹ് ചൊല്ലുന്നത്തിന്റെ പ്രതിഫലം ഈ ലോകത്തെ മുഴുവൻ അമ്പിയാക്കളും ഔലിയാക്കളും ഖുതുബുകളും അവരുടെ നാക്കുകളുടെ എണ്ണം അനുസരിച്ചു ( പ്രപഞ്ചാരംഭം മുതൽ സ്വലാത്തുൽ ഫാതിഹ് ചൊല്ലിയ നിമിഷം വരേ )ചൊല്ലിയ ദുആ ദിക്ർ സ്വലാത്ത് എന്നിവയുടെ പ്രതിഫലം  ആറു ലക്ഷം ഇരട്ടിയായി ലഭിക്കുന്നതാണ്.

*സ്വലാത്തുൽ ഫാത്തിഹും നബിമാരുടെയും ഖുതുബുകളുടെയും ഖൽബിയായ അമലുകളുടെ  പ്രതിഫലവും*
...........................................
ആരിഫീങ്ങളുടെ ഹൃദയം കൊണ്ടുള്ള ഇബാദത്തിന്റെ പ്രതിഫലം  ഒരു ആബിദ്നു  ജീവിതകാലം മുഴുവൻ ഇബാദത് ചെയ്താലും എത്തിക്കാനാവില്ല എന്ന് എല്ലാവർക്കുമറിയാം. തസവ്വുഫിന്റെ ഉലമാക്കളുടെ അഭിപ്രായത്തിൽ ഒരു ഖുതുബിന്റെ കണ്ണിമ ചിമ്പു മ്പോളുള്ള സമയത്തുള്ള അമൽ പ്രപഞ്ചാരംഭം മുതൽ ഖിയാമം നാൾ വരെയുള്ള മുഴുവൻ മനുഷ്യ ജിന്ന് മലക്കുകളുടെ ഇബാദത്തിന് മുകളിലാണ്.
 
എന്നാൽ നബിമാരുടെയും ഖുതുബുകളുടെയും ഹൃദയത്തിന്റെ അമലുകളുടെ പ്രതിഫലം ലഭിക്കുക എന്നത് സ്വലാത്തുൽ ഫാത്തിഹിന്റെ ളാഹിരിയായ (ബാഹ്യമായ ) പ്രതിഫലത്തിന്റെ ഒരു ഭാഗമാണ്. 
അതായത് സ്വലാത്തുൽ ഫാതിഹ് ഒരു തവണ ചൊല്ലുമ്പോൾ സ്വലാത്തുൽ ഫാത്തിഹിന്റെ കണക്ക് അനുസരിച് ഖുതുബിന്റെ ഹൃദയത്തിന്റെ അമലുകളുടെ പ്രതിഫലം ആറു ലക്ഷം ഇരട്ടിയായിരിക്കും,  നബിമാരുടെയും ഔലിയാക്കളുടെയും വിത്യസ്ത  മർതബകളൾക്കനുസരിച് ഇത് ഇരട്ടിക്കുകയും ചെയ്യുന്നു.

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...