*കാതമൊരു ദൂരമല്ല കാതലൊരു വാക്കിലല്ല കാലങ്ങൾ പിറകിലെന്നാലും പിരിശo എന്നും ഖൽബിലാണ്....*
സ്നേഹം ചാലിചെഴുതിയ നാമം ഇശ്‌ഖിൽ കോർത്തിണക്കിയ വിലാപം മദീനയിലെ താളം ലോകം അറിയും ഓളം... ﷺ
*മദീനത്തെ മലർ തോപ്പിൽ മെഹബൂബോരു ﷺവാഴുബോൾ മദ്ഹിന് വനികൾ തീർത്തു മാദിഹീങ്ങൾ വിലസുന്നു ഇശലോത്ത ഈണം മീട്ടി മദ്ഹോലികൾ പിറക്കുന്നു...*
മദീന മലർവാടി മദ്ഹിന്റെ തിരു ഗീതി അറിവിന്റെ ആഴിയിൽ ഉയരും അഴകിന്റെ മധു ഗീതി
*അന്തസുറ്റ വജസ് അറിവ് തന്ന ഓജസ് അഴകിന്റെ തേജസ് ലോകത്തിന്റെ സുൽത്താൻ... ﷺ*
നീറുന്നു ഖൽബകം എന്നും മദീനയെ കാത്തു കാത്തു ഇശ്‌ഖിന് പൂ മുത്തിന് ﷺഇഷ്ടമായ ദേശത്തിന് വിളിയാളം കാത്ത്
*വിളിക്കില്ലേ... നൂറേ ﷺഎന്നെ ഇഷ്ടത്താൽ തേടും ഞാനേ ഇശ്‌ഖിന് ഇശലുകൾ മീട്ടി മധുരമായ കനവുകൾ കോർത്തു മദീനയിൽ അണയും ദിനവും ഓർത്ത് ആശയാലെ കഴിയും ഞാനേ....*
സ്നേഹമായ സയ്യിദീ ﷺകരുണയായ വാരിതി സന്തോഷം ഖൽബിൽ നിറച്ച ഹാത്തിം നബിയോളി ﷺ
*ഖൽബിൽ എന്നും പെരുന്നാളാണ് മദ്ഹ് തീർക്കും നേരം എന്നും മിസ്ക്ക് പരക്കും പ്രതീതി നിറയും ഖൽബിൽ കുളിരു കോരും യാ ഹബീബി സനദി ഹുദ്ബിയതി മദദി സിറാജാ.... എന്റെ താജ മദീനയിലെ രാജ സുൽത്താൻ ഹോജ... ﷺ*
ഖൽബിന്റെ റാഹ അദബുള്ള രാജ അഹദവന് കനിഞ്ഞരുളിയ ഇശ്‌ഖിന്റെ താജ... ﷺ
*ദുനിയാവിന്റെ അത്യാഗ്രഹങ്ങൾക്ക് പിറകെ കണ്ണു മഞ്ഞളിച്ചു കഴിയുന്ന വ്യാമോഹികൾക്ക് എങ്ങനെ അറിയും മൊഞ്ചുള്ള തങ്ങളെ ﷺവാക്കിൽ മധുരം നിറച്ചു ഖൽബിൽ ഭയഭക്തി ഇല്ലാതെ എങ്ങനെ നേടും ആ തിരു നൂറിന് ﷺനോട്ടം*
കാലത്തിന് അനുസരിച്ചു കോലം കെട്ടുന്നവനറിയുന്നില്ല സത്യം വീതി പുറം സ്നേഹം കാണും നേരം അവനത് ഹക്കിന് നേട്ടം എന്ന് ഉറച്ചു കൊണ്ട് മിത്യയായ ലോകത്തെ ഏറ്റു വാങ്ങി ഹക്ക് മറന്നെന്ന് നടിച്ചു ഒരു സ്വയം വിഡ്ഢി വേഷം കെട്ടി
*മാറണം ലോകം നേടണം ഹുബിന് ലോകം വാങ്ങണം സ്നേഹത്തിന് തിരു നോട്ടം ലോകം അറിഞ്ഞ സത്യത്തിന് ദൂതരെ ﷺനോട്ടം...*
യാ അല്ലാഹ് കാലക്കേടിന്റെ കോലം കെട്ടലിന് നിന്ന് കാക്കണേ...കളവ് എത്ര മധുര മായിരുന്നാലും കൈപ്പുള്ള സത്യ മുറപ്പിച്ചു തരണേ...നിന്റെ നാമം പറഞ്ഞു നിന്നെ വഞ്ചിച്ചു ജീവിക്കുന്ന അഹങ്കാര വേഷങ്ങളിൽ നിന്ന് ഞങ്ങൾക്ക് കാവൽ തരണേ...
*രക്ഷ ഒന്ന് മാത്രം അത് തന്നെ നേട്ടം...സത്യത്തിന്റെ നേതാവിനെ ഹൃദയം ചേർത്ത് വിജയിക്കണംﷺ*
യാ അല്ലാഹ് വ്യാമോഹം എന്ന് അറിയാം കോലം കെട്ട കാലത്തിൽ ജീവിക്കുന്ന പാപി യുടെ അത്യാഗ്രഹം എന്നും നിശ്ചയമുണ്ട് പക്ഷെ തലക്ക് നേരെ വാൾ തന്നെ വന്നാലും സത്യത്തിന്റെ ദൂതരെ ﷺചേർത്ത് പിടിച്ച ഈ ഖൽബിൽ പേടിയില്ല കാരണം ജീവൻ കാക്കാൻ എന്നും ആ നിലാവുണ്ട് ﷺസത്യം മുറുകെ പിടിച്ചാൽ ഹാബീബുണ്ട് ﷺമറ്റേല്ലാ ദുനിയാവിവിന്റെ കുതന്ദ്രങ്ങളിൽ നിന്നും കാവലായി നബിയുണ്ട്
*റഹ്മത്തുൽ ലിൽ ആലമീൻ നബി പൂ മുത്ത് ﷺതിങ്കള്ളോരെ തന്ന കാരുണ്യമെ...നാഥാ എന്റെ മോഹങ്ങൾക്ക് ഔദാര്യം ബഖീഇൽ അന്ത്യം തരണേ...മരണം എന്ന ചെയ്തികളുടെ വിലയറിയുന്ന ഉത്തമ ദിനം എന്നിൽ ആ മണ്ണിൽ അടക്കം ചെയ്യണേ....*
ആവത് അക്കു അല്ലാഹ്
😰😰😥😥🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments