Skip to main content

Posts

Showing posts from December, 2020

അസ്മാഹുൽ ഹുസ്ന അർത്ഥവും ആശയവും പരിഹാരവും. 🌼🍁

[28/12, 6:10 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥                *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.* [30/12, 7:35 pm] Sayyidath Mihraskoduvally: *يَا الرحمان  ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരമ കാരുണികനെ  എന്നാണ്.*            *പതിവായി ഈ നാമം ചൊല്ലി പ്രാർത്ഥിക്കുന്നവന് ജീവിതത്തിന്റെ എല്ലാ മേഖലകളിലു൦ الله വിന്റെ അളവറ്റ പാത്രത്തിന് കാരണമാകു൦.* [31/12, 8:29 pm] Sayyidath Mihraskoduvally: *يَا الرحيم ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം കരുണാനിധി എന്നാണ്.*        ...

കഷ്ടങ്ങളെ മറന്ന് ഇഷ്ടങ്ങളുടെ ലോകം സ്വന്തമാക്കണം🌼

*✿═══════════════✿*      *ഞാനീ മഴയൽപ്പം ന്നനഞ്ഞോട്ടെ..* *✿═══════════════✿* *കാറ്റും കോളുമടങ്ങിയിട്ടില്ല, ഇനി എന്തിനാണാവോ ഈ പ്രളയം* *അകകോണിൽ ഇനിയൊരല്പം പോലും നനയാൻ ബാക്കിയില്ല. എന്നിട്ടും പെഴ്‌തൊഴിയാത്ത ഈ പേമാരി തന്നെയാണദ്ഭുതം* *അനുരാഗികൾക്ക് സുറുമയായ് അകം വെളുത്തവർക്ക് സ്നേഹ സ്വരൂപമായ് അകമിൽ നിറയേണ്ട ആറ്റൽ റസൂൽ ﷺഅകമിലാനന്ദം നിറഞ്ഞ അഹദവന്റെ അരുമ സിറാജല്ലെ... ﷺ* *അരുതായ്മകളുടെ വിത്തുപാകിയവർക്ക് പോലും അനുരാഗത്തിന്റെ വേരുറപ്പിച്ചു ത്വാഹാ ﷺ* *അശരണർക്ക് ആശ്രയമായ രാജ ﷺ, ആരിലും അത്ഭുതമൂറിയ നേതാ... ﷺ* *എന്നിട്ടും ഒരെത്തിനോട്ടം നോട്ടം പോലും കഴിയാതെ ഖൽബിന്റെ വേദനകളെ തലോടി ആനന്ദം കണ്ടത്തേണ്ടൊരവസ്ഥ,* *ഖേദം തന്നെ, വിഡ്ഢി വേഷത്തിലലിഞ്ഞു കോലം കെട്ടുന്ന പാപി തന്നെ,* *എന്നാണിതിനെല്ലാം ഒരു മാറ്റം വരുക. ആഴമിലിറങ്ങി ആഴത്തിൽ ചിന്തിച്ചാൽ...* *തങ്ങളില്ലെങ്കിൽ ﷺഎന്തിനീ ജീവിതം തിങ്കളാലാണ് എന്നും സ്വാന്തനം.* *അമ്പവൻ അമ്പിളി ചേലിൽ പടിത്തതോ, ആമ്പലിന് അഴക് വാനിൽ ഉയർന്നതോ, അനുരാഗവല്ലരിയിലെ സ്നേഹമോ, ആരെങ്കിലും ഒന്ന് പറഞ്ഞു തരൂ ഈ അത്ഭുതം, കേൾവിക്കാനന്ദമാണീ സുന്ദരം...* *മദീന വിളിപാടകലെ എങ്കിലും അകമിൽ നിറ...

നഗ്ന സത്യം... 🌼

*✿═══════════════✿*     *ദിവസങ്ങളങ്ങനെ...* 🥀 *✿═══════════════✿* *സുബ്ഹി നിസ്കരിച്ചിരിക്കുമ്പോഴാണ് ആ വാർത്ത കേൾക്കുന്നത്* *إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ* *വീടിന്റെ കുറച്ചു അകലെ ഉള്ള ഒരിത്തയുടെ മരണ വാർത്ത അവരെ കുറിച്ച് ഇന്നും അറിയില്ല എങ്കിലും എന്തോ " എല്ലാവരിലും എപ്പോഴും സംഭവിക്കാവുന്ന നഗ്ന സത്യമായ മരണം " എന്ന് കേട്ടപ്പോ  വല്ലാതെ ഉള്ളുലഞ്ഞു, ഒരിക്കൽ മണവാട്ടിയായി വീട്ടിൽ നിന്നുമിറങ്ങുന്നു മറ്റൊരിക്കൽ...* *പരസ്പരം പോരടിച്ചും വാശിത്തീർത്തും ദുനിയാവിലെ വിലപ്പെട്ട സമയങ്ങൾ നാം ഭംഗിയായ് മുന്നോട്ട് കൊണ്ട് പോവുന്നു. ഒരു വഴിയാത്രികന്റെ റോൾ മാത്രമേ നമുക്കിവിടെയുള്ളൂ എന്ന സത്യം ഉള്ളിൽ മറച്ചു പിടിച്ചു കൊണ്ട്.* *ഇത്രേ ഉള്ളു എല്ലാരും. ഒരിക്കൽ ചോദിക്കും മണവാട്ടി എപ്പോഴാ ഇറങ്ങുന്നത് എന്ന് മറ്റൊരിക്കൽ മയ്യത്ത് എപ്പോഴാ ഇറക്കുന്നത് എന്ന്?* *നമ്മുടെ ആരോഗ്യം സമ്പത്ത്, വിദ്യാഭ്യാസം, സൗന്ദര്യം, മറ്റു പലതും നാളെ ചോദ്യങ്ങളുടെ ലിസ്റ്റിൽ സ്ഥാനം അർഹിക്കുന്നവയാണ്. എന്താണ് നിനക്കും എനിക്കും മേലായ റബ്ബിനോട്‌ ഉത്തരം പറയാനുള്ളത്, എന്താണ് നാം ചെയ്തു കൂട്ടിയത്?* *ആരകാണിക്കാനായിരുന്നു ഈ ധൃതിയെല...

കാരക്ക കായ്ക്കുന്ന പൂന്തോട്ടം കാണാൻ മോഹം... 🌼

*✿═══════════════✿*         *കണ്ണുനീരാലെ കാതമകലെ ഞാനും...* 🥀 *✿═══════════════✿* *വരികളിൽ കണ്ണുനീർ പുഴയൊഴുക്കി കാലങ്ങളേറെ കാതകമലെ ഇവളും കാത്തിടുന്നു സ്നേഹ നിധിയെ തങ്ങളെ ﷺ*    *കാരക്ക കായ്ക്കുന്ന കിനാവിലെ പൂന്തോട്ടം കണ്ണാലെ കാണുവാൻ നാഥനോടായ് കേഴുന്നു  കനിയെ ﷺ* *കാമിലർ ﷺതങ്ങളിൽ കിനാവുകളെല്ലാം ഒതുങ്ങാൻ കാരണം നോക്കി എന്നും കഥ പറയുന്നു തിങ്കളെ ﷺ* *കരവിരുതും കണ്ണീരാലെ, ഖൽബിന്റെ അകകോണിലും തേങ്ങലോടെ, ദിനമോരോന്നും അക്ഷമയോടെ കാക്കുന്നു കനിവേ ﷺ* *പാപിയെന്നാലും മിഴിയിൽ നിറഞ്ഞൊലിക്കും രാവിന്റെ കൂട്ടുകാരിയെ കണ്ടിടേണേ... കണ്ണീർ പുഴക്കും ശമനം നൽകണേ...* *അത്തറിന് ഗന്ധം തോൽക്കും റോസാപൂവിതൾ ചന്തം നിറയും മൊഞ്ചിലും മൊഞ്ചുള്ള മുത്ത് തങ്ങളോരെ ﷺകിനാവിലെങ്കിലും കാണാൻ വിധി യേകണേ... ഇരു ലോക രക്ഷാ മാർഗം സുഖമമാക്കണേ...* *നന്ദികെട്ട അടിമകളെന്ന് ബോധമുണ്ട് തമ്പുരാനെ,,, അറിവില്ലായ്മ തെറ്റിൽ പൂഴ്ത്തിയതാ കൊനെ,,,നിന്റെ ഔദാര്യം മാത്രമാ അഭയം നിന്റെ കാരുണ്യത്തിൽ മാത്രമാ പ്രതീക്ഷ കൈ വെടിയരുതേ... ഈ പാപികളെ, നിന്റെ ഗുണം കെട്ട അടിയാറുകളിൽ താഴ്ത്തികളയല്ലേ...* *നിന്റെ നന്ദിയുള്ള അടിമകളിൽ ഞങ്ങളെ ...

ആ മണ്ണിലലിയാൻ ചില്ലറ ഭാഗ്യമൊന്നും പോരാ... 🌼

*✿═══════════════✿*         *എന്റെയകമിൽ തങ്ങളൊന്ന് ﷺവന്നെങ്കിൽ...* *✿═══════════════✿* *ബഖീഇലെ മണ്ണ് അതൊരു വിലമതിക്കാനാവാത്ത പൊന്ന് തന്നെയാണ്...*     *സ്നേഹവും സത്യവും ഒന്ന് ചേരുന്ന മണ്ണ്, വെണ്ണിലാവിന്റെ ശോഭയിൽ കുളിർക്കുന്ന പൊന്ന്, അതിരുകളില്ലാത്ത വിസ്മയ ലോകത്തെ മണ്ണ്.* *എത്ര എത്ര മഹതികളും മഹാരതന്മാരുമാണ് അവിടെ ആ സ്നേഹ ചോട്ടിൽ മയങ്ങുന്നത്. എത്ര എത്ര രാവുകളിലാണവർ തിരു ﷺഹബീബോരുടെ മൊഴിമുത്തുകൾ പെറുക്കിയെടുത്തിട്ടുണ്ടാവുക, എത്ര എത്ര കനവുകളാണ് അവർ സാക്ഷാത്കരിച്ചു സന്തോഷം കണ്ടെത്തിയത്, അതിലേറ്റം സുന്ദരമായത് ലോക നേതാവ് ﷺവന്നതിലല്ലെ...?* *ആ മണ്ണിലലിയാൻ വേണ്ടത് ചില്ലറ ഭാഗ്യമൊന്നുമല്ല. ചില്ല് പൊട്ടിച്ചാലും അത് നേടുകയില്ല. കരളിന്റെ കൂട്ടിൽ തങ്ങളോര് ﷺവന്നുവെങ്കിൽ മനമറിഞ്ഞാ മാനസം കനിഞ്ഞു വെങ്കിൽ ഇരു ലോകരക്ഷയാ പിന്നെയാ മണ്ണിൽ* *ഇപ്പോ ഇപ്പോ എഴുതാനും ഒരുൾഭയം, ഒരർഹതയുമില്ലാത്തവളുടെ തേങ്ങലാവാം നിസ്സഹായതയാവാം എഴുതുമ്പോൾ കൈവിറക്കുന്ന പോലെ കരൾ മന്ത്രിക്കും പോലെ, എഴുത്തിൽ ഒതുക്കിയ പലതും ഖൽബിൽ തെളിഞ്ഞു വെന്നാൽ ബഖീഇൽ ഒരിടം ഉണ്ടാവുമെന്ന്. പക്ഷെ ! ഖൽബതിനെ നിസാരമാക്കുന്ന നേരം എവിടെയോ...

ഓരോ ദിനങ്ങളും പ്രതീക്ഷയിലാണ് നാഥാ...🌼

*✿═══════════════✿*         *കൈവെടിയരുതേ ഈ അടിയാറുകളെ...*       *✿═══════════════✿* *അധരങ്ങളിൽ അഭയമായ അരുമ ആറ്റൽ നബിയോരുടെ ﷺസ്വലവാത്തിന് ശീലുകൾ അദബോടെ അഴിഞ്ഞു വീഴണം*   *ഖൽബറകളിൽ ഇശ്‌ഖിന് തേനാറൊഴുകി ഒലിക്കണം. കരവിരുതുകൾ അവിടം നിറച്ച ഇഷ്ടതുരുത്തുകൾകൊണ്ടു തീർത്ത തോരണങ്ങൾ മിന്നി തിളങ്ങുന്ന മദീന സ്വപ്നങ്ങളാവണം...* *കണക്കുകൂട്ടലുകളെല്ലാം വെറും സ്വപ്നങ്ങളാണെന്ന തിരിച്ചറിവുണ്ടാവുന്ന നേരം കവിളിൽ ഊർന്നൊലിക്കുന്ന എന്റെ കൂട്ടുകാരിക്കും എന്നെ പോലെ വല്ലാത്ത വേദനയാണ് ,വഞ്ചിച്ചു കൊണ്ടിരിക്കുന്ന കരിനിഴലുകൾ പ്രതിഭിംബമാണെന്നത് മാത്രം അതി ദുഃഖകരം.* *വാമൊഴിയും വരമൊഴിയും സ്വപ്നങ്ങൾ അടക്കി ഭരിക്കുന്നത് നിസ്സഹായമായി നോക്കിനിക്കാൻ മാത്രമേ എനിക്കു കഴിയുന്നുള്ളു.*     *ഖൽബിന്റെ കുത്തിനോവിക്കലുകൾ ഇപ്പോൾ ഏറി വരുന്നുണ്ട് എന്നിരുന്നാലും അതൊന്നും വകവെക്കാതെയുള്ള എന്റ ദിനങ്ങളാണെന്നെ ചിന്തിപ്പിക്കുന്നത് , എന്തൊരു ജന്മം!* *ആയുസിതളുകൾ കൊഴിഞ്ഞു തീരുമ്പോഴും പ്രത്യേകിച്ചൊരു മാറ്റവും വരുത്താത്ത എന്റെ ഈ പോക്ക് എവിടേക്കാണ്?* *ഇന്നിൽ നിന്ന് നാളെയിലേക്ക് ഒന്നും അതികരിപ്പിക്കാ...

ഔദാര്യമാണ് പ്രതീക്ഷ... 🌼

*✿═══════════════✿*      *കൈവെടിയല്ലെ യാ റബ്ബനാ...* *✿═══════════════✿* *ഒത്തിരി പോരിശയുള്ള നേതാവിനെ ﷺഇത്തിരി നേരം ഒന്നറിഞ്ഞാൽ, ചിത്തിര സ്വലാത്ത് മുത്തിൽ ﷺ ഉത്തരം മറന്ന് ചൊല്ലുന്നതാ... ﷺ* *ഹറാമിന്റെ ലോകം കാണേണ്ട അഹദവന്റെ നേര് അറിയേണം, ആറ്റൽ നബി ﷺപറഞ്ഞുള്ള അദബിന്റെ ലോകമാണ് രക്ഷ* *സ്വലവാത്തിന് ഈണം ഖൽബിന് രക്ഷയാ, അതറിഞ്ഞ കണ്ണിൽ എന്നും അത്ഭുതമാ, ആകെ ഉള്ള നേരമെല്ലാം ആദിയിൽ ചൊല്ലി തീർക്കുന്നതാ, മധുരമാൽ ആ മധു നുകരുന്നതാ... ﷺ* *സജ്ജനങ്ങളിൽ പെട്ട ഒരാൾ പതിവായി ഉറങ്ങാൻ ഒരുങ്ങുമ്പോൾ നിശ്ചിത എണ്ണം സ്വലാത്ത് ചൊല്ലാറുണ്ടായിരുന്നു. ഒരു രാത്രി അദ്ദേഹം നബി ﷺയെ സ്വപ്നത്തിൽ കണ്ടു. നബി ﷺവീട്ടിൽ പ്രവേശിച്ചതോടെ വീട് പ്രകാശപൂരിതമായി. നബി ﷺഅദ്ദേഹത്തോട് പറഞ്ഞു :"എന്റെ മേൽ കൂടുതലായി സ്വലാത്ത് ചൊല്ലുന്ന താങ്കളുടെ അധരമെവിടെ? ഞാനൊന്ന് ചുമ്പിക്കട്ടെ."നബി ﷺക്ക് അധരം കാണിക്കാൻ അദ്ദേഹം മടിച്ചു. കവിൾ കാണിക്കുകയും അവിടുന്ന് കവിളിൽ ചുമ്പനമർപ്പിക്കുകയും ചെയ്തു. അപ്പോഴും വീട്ടിലാകെ കസ്തൂരിയിടെ പരിമളമുണ്ടായിരുന്നു. അയാളുടെ കവിളിൽ ആ ചുമ്പനത്തിന്റെ സുഗന്ധം എട്ട് ദിവസം തങ്ങി നിന്നു.* *തിരു നബിയോരുടെ ﷺസുഗന്ധം അത്തറ...

സ്വയം വിഡ്ഢിയാവരുത്... 🌼

*✿═══════════════✿*       *വികൃതമുഖങ്ങൾ...* *✿═══════════════✿* *ആർക്ക് വേണ്ടി എന്തിനുവേണ്ടി എന്ന ചോദ്യം ബാക്കിയാണ് . എന്താണിതിലുള്ള നേട്ടം എന്നും വ്യക്തമാവുന്നില്ല*      *നാം ആരെയാണ് ഭയക്കേണ്ടത് നാം ആരെയാണ് സ്നേഹിക്കേണ്ടത് നാം ആരോടാണ് സൗഹാർദ്ദം കൂടേണ്ടതെന്നെല്ലാം നാം മറന്നിരിക്കുന്നു.*   *ലോകത്തിന്റെ നേതാവിന്റെ ﷺപേരിൽ പോലും കളവ് പറയുന്ന കാലം,* *എന്തിന് പറയണം. മത്സരമാണ് ഇന്ന് എല്ലാം വാട്സ്ആപ്പ് ഇൻസ്റ്റാഗ്രാം ഫേസ്ബുക് അങ്ങനെ അങ്ങനെ തുടങ്ങുന്നു, മത്സര വേദികൾ* *അല്ലാഹുവിന്റെ ഹബീബവർക്ക് ﷺതങ്ങൾക്ക് സ്വലാത്ത് ചൊല്ലാൻ വേണ്ടിയല്ല. വാട്സ്ആപ്പ് ഗ്രൂപ്പുകൾക്ക് വേണ്ടി സ്വലാത്ത് ചൊല്ലുന്ന കാലം, ഓത്തില്ലാത്ത എണ്ണത്തിൽ ഒതുങ്ങിയതും അതിൽ ഉണ്ട്.* *എഴുതുന്നതും പറയുന്നതും പാടുന്നതും ആർക്കെങ്കിലും ഉപകാരമുള്ളതാവണം, അവരുടെ ദുആകളിൽ ഒരിടം പ്രതീക്ഷിച്ചു കൊണ്ടാവണം, അല്ലാതെ വാട്സ്ആപ്പ് ഹബീബത്തി എന്ന നാമോദയത്തിനാവരുത്, കൂട്ടുകാരിയെ കാണിക്കാനോ  വലിയാൾ ചമയാനോ ആവരുത്.* *തിരു ﷺ വാട്സ്ആപ്പിൽ ഒതുങ്ങിയാവരുത് ഖൽബിൽ തെളിഞ്ഞാവണം വീടിന്റെ അകത്തളങ്ങളിൽ ഒതുങ്ങിയാവണം, വാട്സ്ആപ്പ് നന്മക്കാക...

കനലെരിയും ഖൽബിലെ കുളിരാണ് ത്വാഹാ നബി...🌼

*✿═══════════════✿*        *എന്റെ തലയൊന്ന് മണ്ണിൽ പൂഴ്ന്നു പോയിരുന്നുവെങ്കിൽ...* *✿═══════════════✿* *കനലെരിയും ഖൽബിലെ കുളിരാണ് ത്വാഹാ റസൂലവര്  ﷺകഥ പറയും കണ്ണിലെ റാഹയാണ് ഖൈറെ ഹബീബവര്* *പറയാത്ത വാക്കുകളിൽ അറിയാത്ത നോക്കുകളിൽ അറിവാഴ് ഒഴുകും സ്നേഹ നിലാവാണ്‌ എന്റെ നബി ﷺ* *മാനസം മണ്ണിട്ട് മൂടിയ മധുരിതമായ ലോകത്തെ ഇശ്‌ഖിന് തീർത്ഥം തെളിച്ചു പുനർജനിപ്പിക്കണം* *ഇമ്പം നിറച്ച ഇഷ്ടത്തിന് മുത്ത് മാല കോർത്തു ഇടനെഞ്ചിൽ ഇശ്‌ഖിന് ഓരോളം തീർക്കണം, ഇടറിയ അക്ഷരങ്ങൾക്ക് തനിമയേകാൻ മദീനചിത്രം ഖൽബിൽ തെളിങ്ങി നിൽക്കണം* *കാമിലവരുടെ ﷺകാവൽ സദാ എന്നെ കാത്തിടേണം.* *യഥാർത്ഥങ്ങളെ മൂടിവെച്ചു സ്വപ്നങ്ങൾക്ക് നിറം പകരുമ്പോൾ ഈ ഉള്ളോൾ ഉരുകിയൊലിക്കുന്ന മെഴുകുതിരിയായി മാറുന്നുണ്ട് അർഹതകൾ മുറവിളി കൂട്ടുമ്പോൾ തല മണ്ണിൽ പൂഴ്ന്ന് പോയെങ്കിൽ എന്ന് ആശിച്ചു പോയിട്ടുണ്ട്*   *പരാജയത്തിന്റെ മരുഭൂമിയിൽ നടക്കുന്നതിലും സുന്ദരമായിരിക്കുന്നല്ലോ ഒരു പക്ഷെ ! അത്.* *സ്നേഹമൊന്നു തിരു നബിയിൽ ﷺഅലിഞ്ഞു തീർന്നിരുന്നു വെങ്കിൽ, സ്വപ്നങ്ങളിൽ മദീന മാത്രം തിളങ്ങിയിരുന്നു വെങ്കിൽ* *മദദിനായ് മദീനയെന്ന മഹിത ഭൂമിയെ മധുരിതമായി മാനസ...

തന്നെ തന്നെ നേര് തന്നെ... 🌼

*✿═══════════════✿*       *മദ്ഹിൽ മനം നിറച്ചു മരണം കൊതിച്ചവർ...* *✿═══════════════✿* *മദീനയിലൊന്ന് പോകണം മനം നിറഞ്ഞേറെ പറയണം, മദ്ഹിലായി നാളും കഴിക്കണം, മാനസമൊരു ഇശ്‌ഖിന് കോട്ടയയ്‌ മാറിടേണം...*    *അന്തമില്ലാതെ നടന്നു നീങ്ങിയ വഴിയിലെ അരുതായ്മകൾക്ക് മാപ്പു ചോദിക്കണം, തങ്ങളെ ﷺഅറിയാതെ നടക്കുന്ന പ്രവണത മാറ്റിത്തരാൻ ഒന്ന് കേഴണം* *അനുഗ്രഹം നിറഞ്ഞ മണ്ണിൽ നടക്കണം, കാലുകൾ ഉറക്കാതെ വിറക്കുന്നത് കാണണം ആ ഔദാര്യ നിമിഷത്തിൽ എൻ ഖൽബും നിശ്ചലമാവണം* *നാളേറെ മുത്ത് മഹമൂദരെ ﷺസ്നേഹിക്കാൻ അവസരം ലഭിച്ച മദീനയാണ് സ്വർഗം, രാവ് മായാതെ ഖൽബിൽ വെളിച്ചം പകർന്ന കനവും നിലനിൽക്കണം, തിരു ത്വാഹ ﷺനിത്യം ഉദിക്കണം, ആ സ്നേഹമെൻ ഖബറിലും ഇരുട്ട് മായ്ക്കണം* *പാപഭാരം  കൂനയായ് മുതുകു താഴ്ത്തുമ്പോൾ സ്നേഹ ലോകം കണ്ണിൽ തെളിനീർ തീർത്ഥം ഒഴുക്കുന്നു, എത്താൻ കഴിയാത്ത തിരു ജീവിതം ﷺ മിഴിയിൽ നനവ് പടർത്തുന്നു*   *സ്വർഗമായ മണ്ണിൽ മദദ് നിലയ്ക്കാത്ത ഭൂവിൽ കാമിലവർ ﷺഅഴകാണ്* *കാത് കൂർപ്പിച്ചു ഞാൻ കേൾക്കും മദ്ഹൊലികൾ എന്നിൽ ആശ്വാസം പകരുന്നു, ഒരു നാൾ മദീനയിൽ എൻ സ്വപ്നങ്ങൾ പൂവണിയുമെന്ന പ്രതീക്ഷയിൽ ദിനമങ്ങനെ കഴിയുന്നു* *...

സ്നേഹത്തിനാധാരമീ ഹാത്തിമുനബി... 🌼

*✿═══════════════✿*        *മുന്തും താരം* *✿═══════════════✿* *മുന്തും താരം മൊഞ്ചിൽ മികഴ്ന്ത സൂനം, മാനവ മനതലങ്ങളിൽ മാധുര്യം നിറച്ച സ്നേഹം... ﷺ*  *ആധര അറിവിന്‌ ലോകം സ്നേഹത്തിനാധാരമീ അദബിന്റെ മാനസം... ﷺ* *മാനസം പറഞ്ഞകഥയിലെ മഹമൂദ് ഹോജ ﷺ, നീറിടുന്ന ഖൽബിന്റെ നേരുകളെ കരിച്ചുണക്കുന്ന നൂറാ... ﷺ* *ഇളം തെന്നൽ വീശിയടിക്കും നേരിന്റെ തലോടലേൽക്കും താമര പൂവിതൾ തങ്ങൾ ﷺ താരമായ് ഉലകിൽ ലങ്കും തിങ്കൾ ﷺ* *മക്ക പറഞ്ഞ കഥയും  മദീന കണ്ട സത്യവും ബദലില്ലാത്തൊരുലകിലെ ഹാത്തിമു നബിയെയല്ലെ... ﷺ* *കാലം തന്നെ സത്യം, കാവലർ തന്നെ നിത്യം ഖൽബിന്റെ കല്പപടവുകളിൽ ആ നാമം കൊത്തി വെച്ചുവെങ്കിൽ ആ സ്നേഹം തരിളിതമായ് തഴുകിയെങ്കിൽ... ﷺ* *ഞെട്ടറ്റു വീണോരു കുസുമം പോലെ, പൂതി വെച്ച് പറന്ന മദീനത്തെ വെള്ളരി പ്രാവ് പോലെ ഭൂമിയിലെ സ്വർഗമായ മണ്ണിൽ അലിഞ്ഞൊന്ന് തീർന്നിടേണം* *ഖൽബിന്റെ ദാഹം കനിവൊഴുകും തീരം, കാതലവർ ﷺകണ്ണിൽ തെളിയാൻ സ്വയം മറന്നൊരു മോഹം*  *കേൾക്കണേ തങ്ങളെ ﷺപാപിയുടെ വിലാപം, അറിയണേ മഹമൂദരെ ﷺപഥികയുടെ വ്യാമോഹം* *ഔദാര്യം നൽക് الله ﷻ, വ്യാമോഹം തീർക്ക് الله ﷻ* *മരണമലാഖ മുന്നിൽ തെളിയും മുന്നെ സന്തോഷം നൽക الل...

കരവിരുതുകൾ നൽകിയ നോവ്... 🌼

*✿═══════════════✿* *കണ്ണീരിന്റെ കയ്യൊപ്പ്* *✿═══════════════✿* *കരവിരുതുകളിൽ കണ്ണുനീരിന് കയ്യൊപ്പ് ചാർത്തി അടങ്ങാത്ത ഖൽബിന്റെ മോഹങ്ങളെ ഞാൻ താലോലിക്കാറുണ്ട്...*   *ഇന്നെന്റെ കനവുകൾക്ക് നിറം പകരാൻ ലോക നേതാവ് എന്ന് വന്നെങ്കിൽ ﷺ മഹിത മലർവാടിയിലേക്കുള്ള വിളിയാളം എന്നിൽ സന്തോഷം അലതല്ലിയെങ്കിൽ...* *അനുരാഗികൾക്കഭയമായ അനുഗ്രഹീത ഭൂമി, ആറ്റൽ റസൂലോരുടെ ﷺസ്നേഹ തീരം* *തേടുന്ന കൈകൾക്ക് രക്ഷയായ് പാടുന്ന ഖൽബിന് സ്നേഹമായി ഒഴുകുന്ന തെളിനീർ തീർത്ഥം മിഴികൾക്ക് ഭംഗിയായ് ആരവം മദീനയിൽ ആരാമം തീർക്കലായ്...* *മദദേ മദീന, മധുരം മദീന, മനസ്സിൽ മദീന കനിയും പ്രതീക്ഷ* *സ്നേഹ വല്ലരി സ്വപ്ന തേൻകനി, ആരും കൊതിച്ചിടുന്ന മഹനീയമാ കനി...* *مُـحَـمَّـدٌ طَابَـتِ الدُّنْـيَا بِـبِـعْـثَـتِـهِ* *مُـحَـمَّـدٌ جَـاءَ بِالْآيَاتِ وَالْـحِكَـمِ* *മുഹമ്മദ് മുസ്ത്വഫാ ﷺ തങ്ങളുടെ നിയോഗം മൂലം ദുനിയാവ് ശുദ്ധമായി.* *മുഹമ്മദ് മുസ്ത്വഫാ ﷺ തങ്ങൾ ദൃഷ്ടാന്തങ്ങളും തത്വങ്ങളുമായി ആഗതരായി.* *മാസ്മരികത തീർത്ത മദ്ഹിന് ലോകമെന്നിൽ ഇശ്‌ഖിന് പേമാരി പെയ്യിച്ചിരുന്നു വെങ്കിൽ, കടാരയേക്കാൾ മൂർച്ചയേറിയ എന്റെ ഖൽബിന്റെ കുത്തു വാക്കുകളിൽ നിന്നെനിക്ക് രക്ഷ നേ...

അജബിന്റെ ലോകം... 🌼

*✿═══════════════✿*         *അഴകുള്ള ലോകം* *✿═══════════════✿* *അജബിന്റെ ലോകത്തെ വർത്തമാനം കേൾക്കാൻ എന്തൊരഴകാ... മഹിമയേറെ നിറയും പുകളാ... ത്വാഹാ റസൂലിന് പുഞ്ചിരി നേടും നേരാ... ﷺ* *ഖൽബിന്റെ കഥകളെ ആവാഹിച്ചെടുത്തു ഒരു ഇശ്‌ഖിന് കോട്ടപ്പണിയണം, സ്വലാത്തിന്റെ തുരുത്തുകൾ കൊണ്ടതിനു തോരണം തൂക്കണം* *ചുവർ ചിത്രങ്ങളിലെല്ലാം മദീന തിളങ്ങി നിൽക്കണം. മനതാരിൽ ആശ നിറച്ചൊരഴകിൽ അഹദവന്റെ ആറ്റൽ നബി യോരെ ﷺസ്നേഹം കോർക്കണം* *ഇശ്‌ഖിന്റെ ബഹ്റല നേതാവ് ﷺഇഷ്ടം നഷ്ടമാവാത്ത ഹോജാവ്... ﷺകഷ്ടങ്ങൾ നീക്കുന്ന താതാവ് ﷺ* *അറിവിന്റെ ആഴിയിൽ ഇറങ്ങിയുള്ള അഴകിന് സൂനം, അഹദവന്റെ കാരുണ്യം അറിയിച്ചുള്ള സത്യം, അജബിന്റെ നോട്ടം കാലങ്ങൾ കാണിച്ച നേതൃത്വം, ലോക മുസ്ലിം ഉമ്മത്തിന്റെ നേട്ടം, ആരും കാണാൻ കൊതിക്കും ആ പൂ വദനം... ﷺ* *മുത്തിലും മുത്തായ മുത്താറ്റൽ തങ്ങൾ... ﷺമുത്ത് മാണിക്യം തോൽക്കും മാ തിങ്കൾ ﷺഖൽബിൽ കൂടിയാൽ മത്താണ് ആ ലോകം, ഖൽബും നിശ്ചലമാണ് ആ  തിരു നോട്ടം... ﷺ* *കാലങ്ങൾ കഥ പറഞ്ഞ അത്ഭുത നേതൃത്വം, ലോകങ്ങൾ പാടി പുകഴ്ത്തിയ ഉന്നത പിതൃത്വം, മഹതി മണികൾ മാതൃക കാട്ടിയ ഉത്തമ ഭർത്താവ്, ചങ്ങാതിമാർ അറിഞ്ഞുള്ള കളങ്കമൊഴിഞ്ഞ സ്...

മാനസം നിറയുന്ന പ്രകാശം... 🌼

*✿═══════════════✿*      *വെളിച്ചങ്ങളുടെ വെളിച്ചം* *✿═══════════════✿* *മാനസം നിറഞ്ഞ മഹമൂദ് തിങ്കളെ ﷺ,, മാനവന്റെ ഖൽബിൽ ഒളി ലങ്കും തങ്ങളെ ﷺ*  *മണ്ണിൽ സ്വർഗം തീർത്ത മന്താര പുഷ്പമേ... ﷺ, മരതകം തോൽക്കുന്ന വെണ്ണിലാവിന് ശോഭയിൽ പൂർണ ചന്ദ്രൻ പോലും നാണിച്ചില്ലെയോ, അങ്ങാണ് വെളിച്ചം വെളിച്ചങ്ങളുടെ വെളിച്ചം... ﷺ* *അങ്ങയെ ﷺകണ്ടവരും കേട്ടവരും കണ്ടവരെ കണ്ടവരും അനുഭവിച്ചില്ലയോ ആ പ്രണയ സുഖം, അതിൽ അലിഞ്ഞൊരു സുഗന്ധം മദ്ബ്ബ്നുൽ  മൻസൂർ തങ്ങളിൽ(റ) ദിവസങ്ങളോളം തങ്ങി നിന്നില്ലയോ, ആ പ്രണയമെത്ര സുന്ദരം അതിമനോഹരം* *മുത്തിന് ﷺമുത്തം കിട്ടിയ അധരം പരത്തിയ സുഗന്ധമെത്ര പുണ്യം സ്വർഗീയ കിരീടം സ്വലാത്തിനാൽ ഏറ്റുവാങ്ങിയ തങ്ങളിൽ(റ) ആമോദം* *സ്വലവാത്തതിനാൽ വിജയം കണ്ടെത്തണം, സ്വലാത്ത് ഒരു അനുരാഗ തീർത്ഥം നൽകണം, ഖൽബ് നിശ്ചലമാകുന്ന കാഴ്ചകൾ കണ്ണിൽ നിറയണം സ്വലാത്ത് ആധാരമാക്കി മുത്തിനെﷺസ്നേഹിക്കണം* *ആശയാൽ ആശിക്കുന്ന ആശ കേന്ദ്രമിൽ അണയണം, കൂട്ടി വെച്ച കനവിന്റെ ചിത്രതാളുകൾ അവിടെ കാണിക്ക വെക്കണം, രാവും പകലുമെന്നിൽ തീർത്ത സ്വർഗം മദീനയെന്നു കാണിക്കണം, രാവുറങ്ങുന്നത് പോലും ആ കിനാവിൻ ലഹരി തേടാനാണെന്ന സത്യം ത്വാഹാവി...

തിരു ത്വാഹാ ജേതാവ്... 🌼

*✿═══════════════✿*        *പകലു തോൽക്കും നിലാവ് ത്വാഹാ നേതാവ്... ﷺ* *✿═══════════════✿* *സ്നേഹത്തിന്റെ ആഴിയിലേക്ക് ആഴ്ന്നിറങ്ങണം. സത്യ ദീനിന് വിത്ത് പാകിയ നേരിന്റെ നായകരെ ﷺഅറിയണം* *ലോകത്തിന് അലങ്കാരമായൊരു സ്നേഹം, കാലങ്ങൾ മറക്കില്ല ആ ജീവിതം നേട്ടം, അറിയുന്നവർക്ക് അറിവിന്റെ നിറകുടമാണ്, അറിയും തോറും അത്ഭുതം കിനിയും സത്യമതാണ്.* *ആ സ്നേഹ ലോകം ഖൽബിൽ നിറയണം, ആ സത്യ പാതകൾ ജീവിതം ആനന്ദിക്കണം,* *അദബിന്റെ ലോകം കാണിച്ച നേതാവ് ﷺഅറിവിന്റെ കേതാരം തങ്ങളെന് ഹോജാവ് ﷺ* *ഭവനങ്ങളിൽ നിധിയായ പനയോലയിൽ സ്വർഗം തീർത്തവർ, പാതിരാ നേരത്തും സ്വാഹാബാക്ക് തണലായവർ, പാവമീ ഉമ്മത്തിന് കാവലായ സയ്യിദർ കാലം അറിഞ്ഞ ഏറ്റം സത്യമായ പുണ്യ നാൾ വഴികൾ സമ്മാനിച്ചവർ... ﷺ* *സ്വപ്നങ്ങൾക്ക് നിറം പകർന്ന സ്വർഗ്ഗ തീരം, ഖൽബിന് കുളിരു പകർന്ന പുണ്യ തീരം സ്നേഹത്തിന് അത്ഭുത പ്രവാഹം ആറ്റൽ നബി ﷺകണ്ണിൽ കണ്ടിടാൻ ഏറെ കൊതി...*    *പോരായ്മയും ഇല്ലായ്മയും തീർത്തു ഖൽബിന്റെ വല്ലായ്മയെ തട്ടി കളഞ്ഞൊരു നാൾ ആ സ്നേഹ ദേശത്തെന്നെ ചേർത്തിടെണേ നാഥാ... ആരും കൊതിക്കും മണ്ണിൽ എന്റെ ഒടുക്കമാക്കിടെണേ...* *കാമിലർ നബി ﷺകാതലെന് നിധി ﷺകരളു പകു...