*✿═══════════════✿*
*ഞാനീ മഴയൽപ്പം ന്നനഞ്ഞോട്ടെ..*
*✿═══════════════✿*
*കാറ്റും കോളുമടങ്ങിയിട്ടില്ല, ഇനി എന്തിനാണാവോ ഈ പ്രളയം*
*അകകോണിൽ ഇനിയൊരല്പം പോലും നനയാൻ ബാക്കിയില്ല. എന്നിട്ടും പെഴ്‌തൊഴിയാത്ത ഈ പേമാരി തന്നെയാണദ്ഭുതം*
*അനുരാഗികൾക്ക് സുറുമയായ് അകം വെളുത്തവർക്ക് സ്നേഹ സ്വരൂപമായ് അകമിൽ നിറയേണ്ട ആറ്റൽ റസൂൽ ﷺഅകമിലാനന്ദം നിറഞ്ഞ അഹദവന്റെ അരുമ സിറാജല്ലെ... ﷺ*
*അരുതായ്മകളുടെ വിത്തുപാകിയവർക്ക് പോലും അനുരാഗത്തിന്റെ വേരുറപ്പിച്ചു ത്വാഹാ ﷺ*
*അശരണർക്ക് ആശ്രയമായ രാജ ﷺ, ആരിലും അത്ഭുതമൂറിയ നേതാ... ﷺ*
*എന്നിട്ടും ഒരെത്തിനോട്ടം നോട്ടം പോലും കഴിയാതെ ഖൽബിന്റെ വേദനകളെ തലോടി ആനന്ദം കണ്ടത്തേണ്ടൊരവസ്ഥ,*
*ഖേദം തന്നെ, വിഡ്ഢി വേഷത്തിലലിഞ്ഞു കോലം കെട്ടുന്ന പാപി തന്നെ,*
*എന്നാണിതിനെല്ലാം ഒരു മാറ്റം വരുക. ആഴമിലിറങ്ങി ആഴത്തിൽ ചിന്തിച്ചാൽ...*
*തങ്ങളില്ലെങ്കിൽ ﷺഎന്തിനീ ജീവിതം തിങ്കളാലാണ് എന്നും സ്വാന്തനം.*
*അമ്പവൻ അമ്പിളി ചേലിൽ പടിത്തതോ, ആമ്പലിന് അഴക് വാനിൽ ഉയർന്നതോ, അനുരാഗവല്ലരിയിലെ സ്നേഹമോ, ആരെങ്കിലും ഒന്ന് പറഞ്ഞു തരൂ ഈ അത്ഭുതം, കേൾവിക്കാനന്ദമാണീ സുന്ദരം...*
*മദീന വിളിപാടകലെ എങ്കിലും അകമിൽ നിറഞ്ഞൊരാ ചിത്രതാളുകതിമനോഹരം, നിത്യ ജീവിതമിൽ അതി സുഖകരം*
*നിത്യ ഹരിത ഭൂമിയെത്ര പുണ്യമാ, നിത്യമിൽ ഞാനെന്നും ഓർക്കും സത്യമാ, നിത്യമെൻ കണ്ണുകൾ നിറയുന്നതാ, ചിത്തിര സ്വലാത്തിലെൻ അധരം മിനുക്കുന്നതാ...*
*ഒത്തിരി നേരം സ്വസ്ഥമായൊന്ന് അത്രയും സുന്ദരമായൊരു ലോകം ഖൽബിൽ കൂട്ടേണ്ടതാ, ദിനദൈർഘ്യമറിയാതെ ജീവിതം കഴിയേണ്ടതാ, ആ സ്വപ്നമിലലിഞ്ഞു റൂഹും അടരേണ്ടതാ...*
*കാരുണ്യവാനായ നാഥന്റെ ഔദാര്യത്തിലാണ് എല്ലാം, ഇല്ലായ്മകളും വല്ലായ്മകളും പറഞ്ഞു കടമകളിൽ ഒളിച്ചോടുന്ന നമുക്ക് മാറ്റത്തിന് സമയമായി ഇനിയും മാറിയിട്ടെങ്കിൽ പിന്നെ നമുക്കെവിടെയാണ് വിജയം.*
*ഇല്ല പരാജയത്തിന്റെ പടുകുഴിയിൽ വീണു ഞെരക്കം ബാധിച്ചവനെ പോലെ, ഖൽബിന്റെ വൃണം മൂത്ത് പഴുത്തു നാം നഷ്ടങ്ങളുടെ പട്ടിക നിരത്തേണ്ടി വരും.*
*കഷ്ടങ്ങളെ ലോകം മറക്കണം ഇഷ്ടങ്ങളെ കൂട്ടു പിടിച്ചു സ്നേഹ ലോകമിലലിഞ്ഞു ഇരു ലോകം സുരക്ഷിതമാക്കണം,*
*അതിന് ത്വാഹയോരിൽ ﷺമാത്രമാണഭയം, ആ കരങ്ങളിൽ മാത്രമാണ് വിജയം.*
*ആ സ്നേഹ ലോകം ഖൽബ് കീഴടക്കി ഭരിക്കണം നാഥാ നിന്റെ ഔദാര്യം കൊണ്ട് തുണക്കണം തമ്പുരാനേ...*
*ആവത് ആക്ക് الله ﷻ*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments