*✿═══════════════✿*
*കണ്ണീരിന്റെ കയ്യൊപ്പ്*
*✿═══════════════✿*
*കരവിരുതുകളിൽ കണ്ണുനീരിന് കയ്യൊപ്പ് ചാർത്തി അടങ്ങാത്ത ഖൽബിന്റെ മോഹങ്ങളെ ഞാൻ താലോലിക്കാറുണ്ട്...*
*ഇന്നെന്റെ കനവുകൾക്ക് നിറം പകരാൻ ലോക നേതാവ് എന്ന് വന്നെങ്കിൽ ﷺ മഹിത മലർവാടിയിലേക്കുള്ള വിളിയാളം എന്നിൽ സന്തോഷം അലതല്ലിയെങ്കിൽ...*
*അനുരാഗികൾക്കഭയമായ അനുഗ്രഹീത ഭൂമി, ആറ്റൽ റസൂലോരുടെ ﷺസ്നേഹ തീരം*
*തേടുന്ന കൈകൾക്ക് രക്ഷയായ് പാടുന്ന ഖൽബിന് സ്നേഹമായി ഒഴുകുന്ന തെളിനീർ തീർത്ഥം മിഴികൾക്ക് ഭംഗിയായ് ആരവം മദീനയിൽ ആരാമം തീർക്കലായ്...*
*മദദേ മദീന, മധുരം മദീന, മനസ്സിൽ മദീന കനിയും പ്രതീക്ഷ*
*സ്നേഹ വല്ലരി സ്വപ്ന തേൻകനി, ആരും കൊതിച്ചിടുന്ന മഹനീയമാ കനി...*
*مُـحَـمَّـدٌ طَابَـتِ الدُّنْـيَا بِـبِـعْـثَـتِـهِ*
*مُـحَـمَّـدٌ جَـاءَ بِالْآيَاتِ وَالْـحِكَـمِ*
*മുഹമ്മദ് മുസ്ത്വഫാ ﷺ തങ്ങളുടെ നിയോഗം മൂലം ദുനിയാവ് ശുദ്ധമായി.*
*മുഹമ്മദ് മുസ്ത്വഫാ ﷺ തങ്ങൾ ദൃഷ്ടാന്തങ്ങളും തത്വങ്ങളുമായി ആഗതരായി.*
*മാസ്മരികത തീർത്ത മദ്ഹിന് ലോകമെന്നിൽ ഇശ്‌ഖിന് പേമാരി പെയ്യിച്ചിരുന്നു വെങ്കിൽ, കടാരയേക്കാൾ മൂർച്ചയേറിയ എന്റെ ഖൽബിന്റെ കുത്തു വാക്കുകളിൽ നിന്നെനിക്ക് രക്ഷ നേടാമായിരുന്നു. ഇശ്‌ഖിന് വീഥി എന്നിൽ മധുരം നിറച്ച നിർവൃതിയിൽ അലിഞ്ഞു തീരാമായിരുന്നു*
*ഹാ -എത്ര സുന്ദരം മനോഹരം അത്ഭുതം ഈ മായാ ലോകം, ഖൽബിന്റെ മുറിവുണക്കുന്ന മധുപാനം എത്ര സേവിച്ചാലും മതിവരാത്ത ലഹരി പോലായിത്തീർന്ന ദിവ്യാനുരാഗികളുടെ കഥ കേൾക്കുമ്പോൾ, നിന്ന നില്പിൽ നിന്ന് ഭൂമിയിലേക്ക് ആഴ്ന്ന് പോയെങ്കിൽ എന്ന് ലജ്ജ കൊണ്ട് തോന്നിപോയിട്ടുണ്ട്*
*സർവ്വ അനുഗ്രഹങ്ങളും ഔദാര്യം തന്ന നാഥന്റെ പ്രേമ ഭാജത്തെ ഖൽബിൽ നിലയിറപ്പിക്കാൻ കഴിയാതെ ഒരു നന്ദി കെട്ടയടിമയായ് എന്തിനാണ് ഈ ഭൂമിക്ക് ഭാരം നൽകുന്നത്... കനിയണേ നാഥാ പാപം ശിരസിൽ മാലയായ് ചാർത്തിയ പാപിയാണ്, തിരു നോട്ടം തന്നൊന്ന് രക്ഷ നൽകണേ കാഫിയായ നാഥാ ഷാഫിയായ ﷺനേതാവിൽ അഭയം നൽകണേ...*
*എത്ര ലജ്ജാവഹമാണ് ഈ പാപിയുടെ കാര്യം അർഹതകൾ മൂടിവെച്ചു ലോകാനുഗ്രഹിയെന്ന ﷺലോക നേതാവിന്റെ അരികെ ﷺ മഹിത മലർവാടിയിൽ ഒരിടം നേടാൻ വ്യാമോഹം കൊണ്ട് നടക്കുന്നു.*
*കടമകൾ കാലിൽ വിലങ്ങു തടിയാണെന്ന ഒഴിവ്കഴിവ് പറഞ്ഞു അവസരങ്ങളെ തട്ടി മാറ്റുന്നു*
*കരളുറപ്പ് തന്ന് കാതലിന്റെ മണ്ണിൽ പോയൊരന്ത്യo നൽകി അനുഗ്രഹിക്കണേ നാഥാ...*
*അത്യാഗ്രഹമാണേലും മറ്റൊരു ലോകവും സത്യമല്ലെന്ന സത്യം നിലനിൽക്കെ രക്ഷ നൽകണം നാഥാ*
*ആവത് ആക്ക് الله ﷻ*
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments