Skip to main content

നഗ്ന സത്യം... 🌼

*✿═══════════════✿*
    *ദിവസങ്ങളങ്ങനെ...* 🥀
*✿═══════════════✿*
*സുബ്ഹി നിസ്കരിച്ചിരിക്കുമ്പോഴാണ് ആ വാർത്ത കേൾക്കുന്നത്*
*إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ*
*വീടിന്റെ കുറച്ചു അകലെ ഉള്ള ഒരിത്തയുടെ മരണ വാർത്ത അവരെ കുറിച്ച് ഇന്നും അറിയില്ല എങ്കിലും എന്തോ " എല്ലാവരിലും എപ്പോഴും സംഭവിക്കാവുന്ന നഗ്ന സത്യമായ മരണം " എന്ന് കേട്ടപ്പോ  വല്ലാതെ ഉള്ളുലഞ്ഞു, ഒരിക്കൽ മണവാട്ടിയായി വീട്ടിൽ നിന്നുമിറങ്ങുന്നു മറ്റൊരിക്കൽ...*
*പരസ്പരം പോരടിച്ചും വാശിത്തീർത്തും ദുനിയാവിലെ വിലപ്പെട്ട സമയങ്ങൾ നാം ഭംഗിയായ് മുന്നോട്ട് കൊണ്ട് പോവുന്നു. ഒരു വഴിയാത്രികന്റെ റോൾ മാത്രമേ നമുക്കിവിടെയുള്ളൂ എന്ന സത്യം ഉള്ളിൽ മറച്ചു പിടിച്ചു കൊണ്ട്.*
*ഇത്രേ ഉള്ളു എല്ലാരും. ഒരിക്കൽ ചോദിക്കും മണവാട്ടി എപ്പോഴാ ഇറങ്ങുന്നത് എന്ന് മറ്റൊരിക്കൽ മയ്യത്ത് എപ്പോഴാ ഇറക്കുന്നത് എന്ന്?*
*നമ്മുടെ ആരോഗ്യം സമ്പത്ത്, വിദ്യാഭ്യാസം, സൗന്ദര്യം, മറ്റു പലതും നാളെ ചോദ്യങ്ങളുടെ ലിസ്റ്റിൽ സ്ഥാനം അർഹിക്കുന്നവയാണ്. എന്താണ് നിനക്കും എനിക്കും മേലായ റബ്ബിനോട്‌ ഉത്തരം പറയാനുള്ളത്, എന്താണ് നാം ചെയ്തു കൂട്ടിയത്?*
*ആരകാണിക്കാനായിരുന്നു ഈ ധൃതിയെല്ലാം, എന്തിന് വേണ്ടിയായിരുന്നു ഈ പരക്കം പാച്ചിൽ?  ഉണ്ടോ നിനക്ക് വ്യക്തമായൊരു ഉത്തരം?*
*ഇനിയെങ്കിലും ചിന്തിക്കു മനുഷ്യാ ഞാനും നീയും കടിപിടി കൂടിയത് കൊണ്ട് ഒന്നും നേടുന്നില്ല, നിന്നെക്കാൾ ഞാനോ എന്നെക്കാൾ നീയോ പണക്കാരനായത് കൊണ്ട് നാളെ അല്ലാഹുവിന്റെ കോടതിയിൽ രക്ഷയുമില്ല. മറിച്ച് റബ്ബ് തന്ന സുഖസൗകര്യങ്ങൾ എന്തിൽ ചിലവഴിച്ചു എന്നുള്ള ഒരു മറുചോദ്യം മാത്രമാണ് നാളെ നിന്നെയും എന്നെയും കാത്തിരിക്കുന്നത്.*
*നബി ﷺപറയുന്നു :"രണ്ട് അനുഗ്രഹങ്ങൾ, അധിക ആളുകളും അവയിൽ വഞ്ചിതരായിരിക്കും ', ആരോഗ്യവും ഒഴിവു സമയവുമാണവ. "(ബുഖാരി)*
*രോഗമില്ലാത്ത, ശരിയായി ജീവിക്കാൻ കഴിയുന്ന അവസ്ഥയാണ് ആരോഗ്യം. ജനനം മുതൽ നമ്മുടെ ശരീരത്തിൽ നിരവധി മാറ്റങ്ങൾ നടക്കുന്നു. ഒരു പ്രത്യേക കാലമെത്തിയാൽ ജരാനരകൾ നമ്മെ ബാധിക്കുകയും അവസാനം നാം മരണത്തിന് കീഴ്പ്പെടുകയും ചെയ്യുന്നു. ആരോഗ്യമുള്ള കാലത്ത് ഇഹത്തിലും പരത്തിലും വിജയം കരസ്ഥമാക്കാൻ പര്യാപ്തമായ രീതിയിൽ നാം പ്രവർത്തിക്കണം. അല്ലെങ്കിൽ ഖേദിക്കേണ്ടി വരും.*
*മരണം ഒരിക്കലും ഓരോടുക്കമല്ല അത് വിഡ്ഢികളുടെ കാഴ്ചപാട് മാത്രമാണ്, മരണം നമ്മുടെ ചെയ്തികളുടെ വിലയറിയുന്ന സുന്ദരമായൊരു തുടക്കമാണ്. അത് ആനന്ദമാകണമെങ്കിൽ ഒത്തിരി കഷ്ടപ്പെടണം (അല്ല ഖൽബ് ആസ്വദിച്ചു മദീനയെയും മദീനയുടെസുൽത്താൻ ﷺതങ്ങളെയും സ്നേഹിക്കണം ഇലാഹ് തന്ന അത്ഭുത ജീവിതം സുഖവും ദുഃഖവും അവന്റെ കലാഹ് ആണെന്ന് വിശ്വസിച്ചു അവൻ നൽകിയ അനുഗ്രഹങ്ങൾക്ക് ശുക്ർ ചെയ്യുന്നവനാകണം)*
*ജീവിതം ഒന്നേ ഉള്ളു എന്തിനാണ് ഈ മസൽ പിടുത്തം ഒന്ന് റിലാക്സ് ആവു. ഒന്ന് പുഞ്ചിരിക്കു സ്നേഹിക്കു സന്തോഷിക്കു, സമാധാനം കണ്ടെത്തു*
*വിഷമങ്ങളെ ഓർത്ത് എന്നും വേദനിക്കാതെ നാഥൻ നൽകിയ അനുഗ്രഹങ്ങളെ ഓർത്ത് ആനന്ദം കണ്ടെത്തു കണ്ണും കയ്യും അവന്റെ ഔദാര്യമെന്നതിനെ തിരിച്ചറിയൂ. അതില്ലാത്തവരുടെ വേദനകളെ മനസിലാക്കു.*
*ചെറിയ ചെറിയ (നാമം തന്നെ ഉണ്ടാക്കുന്ന)പിഴവുകൾക്ക് നാഥനെ പഴിച്ചു ഇരുലോകം ഇരുട്ടാക്കാതെ ഒന്ന് ചിന്തിക്കു എല്ലാം ഖൈറിന്റെ തുടക്കമെന്നത് വിശ്വസിക്കു.*
*ഖൈറും ഷറും അവന്റെ തീരുമാനങ്ങളാണ് നീ ക്ഷമിക്കുക ക്ഷമ ഈമാനിന്റെ പാതിയാണ്.അല്ലാഹുവിന്റെ അനുഗ്രഹങ്ങളിലേക്ക് നോക്കുക അത് തന്നെയാണ് സത്യം.*
*പകയും അസൂയയും നിനക്ക് ഒന്നും നേടി തരുന്നില്ല, സ്നേഹവും പരിചരണവും നിന്നിൽ എന്നും നന്മയുടെ കുളിർമഴ പെയ്യിക്കുന്നു.*
*നിശ്ചലമായിക്കിടന്ന ഭൂമിയിൽ വെള്ളവും വെളിച്ചവും ഭക്ഷണവും എല്ലാ സുഖസൗകര്യങ്ങളും ജീവന്റെ നാമ്പുകൾക്ക് സുഖ വാസവും നൽകിയ الله ﷻവിന് നിന്റെ ഇത്തിരി പോന്ന ദുഃഖങ്ങൾ മാറ്റാൻ പ്രയാസമുണ്ടായിട്ടല്ല, മറിച്ചു നീ എത്രത്തോളം നാഥനെ സ്മരിക്കുന്ന അടിമയന്നതിന്റെ ഒരു തുടർകാഴ്ച കൂടിയാണ് പരീക്ഷണങ്ങൾ വിജയിക്കുക.*
*الله ﷻഹബീബ് ﷺ*
*ഖൽബറിഞ്ഞു സ്നേഹിച്ചു മരിക്കുന്നവരിൽ തുണ നൽകണം الله ﷻ*
*നിന്റെ നന്ദിയുള്ള അടിമയിൽ ചേർത്ത് ഇരു ലോക രക്ഷ നൽകണം الله ﷻ*
*നന്ദികെട്ട അടിമകളിൽ അടിപതറുന്നവരിൽ ആഴിയിൽ വീഴ്ത്തികളയല്ല നാഥാ...രക്ഷ നൽകണം സദാ...*
*ആവത് ആക്ക് الله ﷻ*
*الصلاة والسلام عليك  يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...