*✿═══════════════✿*
*വെളിച്ചങ്ങളുടെ വെളിച്ചം*
*✿═══════════════✿*
*മാനസം നിറഞ്ഞ മഹമൂദ് തിങ്കളെ ﷺ,, മാനവന്റെ ഖൽബിൽ ഒളി ലങ്കും തങ്ങളെ ﷺ*
*മണ്ണിൽ സ്വർഗം തീർത്ത മന്താര പുഷ്പമേ... ﷺ, മരതകം തോൽക്കുന്ന വെണ്ണിലാവിന് ശോഭയിൽ പൂർണ ചന്ദ്രൻ പോലും നാണിച്ചില്ലെയോ, അങ്ങാണ് വെളിച്ചം വെളിച്ചങ്ങളുടെ വെളിച്ചം... ﷺ*
*അങ്ങയെ ﷺകണ്ടവരും കേട്ടവരും കണ്ടവരെ കണ്ടവരും അനുഭവിച്ചില്ലയോ ആ പ്രണയ സുഖം, അതിൽ അലിഞ്ഞൊരു സുഗന്ധം മദ്ബ്ബ്നുൽ മൻസൂർ തങ്ങളിൽ(റ) ദിവസങ്ങളോളം തങ്ങി നിന്നില്ലയോ, ആ പ്രണയമെത്ര സുന്ദരം അതിമനോഹരം*
*മുത്തിന് ﷺമുത്തം കിട്ടിയ അധരം പരത്തിയ സുഗന്ധമെത്ര പുണ്യം സ്വർഗീയ കിരീടം സ്വലാത്തിനാൽ ഏറ്റുവാങ്ങിയ തങ്ങളിൽ(റ) ആമോദം*
*സ്വലവാത്തതിനാൽ വിജയം കണ്ടെത്തണം, സ്വലാത്ത് ഒരു അനുരാഗ തീർത്ഥം നൽകണം, ഖൽബ് നിശ്ചലമാകുന്ന കാഴ്ചകൾ കണ്ണിൽ നിറയണം സ്വലാത്ത് ആധാരമാക്കി മുത്തിനെﷺസ്നേഹിക്കണം*
*ആശയാൽ ആശിക്കുന്ന ആശ കേന്ദ്രമിൽ അണയണം, കൂട്ടി വെച്ച കനവിന്റെ ചിത്രതാളുകൾ അവിടെ കാണിക്ക വെക്കണം, രാവും പകലുമെന്നിൽ തീർത്ത സ്വർഗം മദീനയെന്നു കാണിക്കണം, രാവുറങ്ങുന്നത് പോലും ആ കിനാവിൻ ലഹരി തേടാനാണെന്ന സത്യം ത്വാഹാവിന് തിരു ﷺമുമ്പിൽ തുറക്കണം മനം പൊട്ടി അവിടെ കൂടണം, തിരിച്ചു വരവില്ലാത്ത ആ യാത്രക്ക് കാത്തിരിക്കുന്ന ഇവളെ ഒന്ന് കാണണേ തങ്ങളെ ﷺ*
*കടമകൾ കാലിൽ വിലങ്ങു വെക്കുമ്പോൾ കാതലവർ ശിരസിൽ കോർത്തു പോയ പ്രണയോർമകൾ എന്നെ നൊമ്പരപെടുത്തുന്നു ആ സ്നേഹ ചോട്ടിൽ മയങ്ങാൻ ഈ റൂഹും കൊതിക്കുന്നു.*
*കണ്ടകഥകളും കേട്ടകഥകളും ഖൽബിനെ വൃണപെടുത്തുമ്പോൾ, കഴിവുകേടുകളും അർഹത ഇല്ലായ്മയും എന്നെ നോക്കി കൊഞ്ഞനം കുത്തുമ്പോൾ الله ﷻതന്ന ഔദാര്യം ഓർത്തിവൾ ആശ്വാസം കൊള്ളും, ഉപ്പാപ്പ സയ്യിദോരുടെ ﷺപേരമക്കളിൽ എന്നെ ചേർത്ത കാരുണ്യം ഓർത്ത് മിഴിനീർ വാർത്തും*
*എല്ലാം അനുഗ്രഹങ്ങളും അറിഞ്ഞിട്ടും ലോക നേതാവിനെ ﷺഖൽബിൽ വേരുറപ്പിക്കാൻ കഴിയാത്ത ഞാനെന്തൊരു പരാജയമാണ് ഉപ്പാപ്പ ﷺഅങ്ങീ മോളെ ഒന്ന് രക്ഷിക്കണേ,,, ഉപ്പാപ്പനെ ﷺസ്നേഹിച്ചു മരിക്കുന്നവരിൽ ഇവളെ കൂട്ടണം, ആ തണൽ ചോട്ടിൽ കിടക്കാൻ ഈ വ്യാമോഹം പൂണ്ട മോളെ അങ്ങയുടെ ﷺകനിവിന്റെ നോട്ടം കൊണ്ട് വിളിക്കണം*
*വ്യാമോഹം അല്ലെ ഈ മോളുടെ അതിരു കടന്നു പോയൊരു അത്യാഗ്രഹം, എങ്കിലും പാവമാണ് തങ്ങളെ ﷺഈ മോള് പാപിയെന്ന മുദ്ര ശിരസിൽ കൊത്തിയ പാവം, മദീനയും മദീനയിലെ സുൽത്താൻ ﷺതങ്ങളും മാത്രമുള്ള ലോകത്ത് ജീവിച്ചു കൊതി തീർക്കുന്ന പാവം,*
*കൈ വെടിയരുതേ,*
*ആവത് ആക്ക് الله ﷻ*
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments