*✿═══════════════✿*
*അഴകുള്ള ലോകം*
*✿═══════════════✿*
*അജബിന്റെ ലോകത്തെ വർത്തമാനം കേൾക്കാൻ എന്തൊരഴകാ... മഹിമയേറെ നിറയും പുകളാ... ത്വാഹാ റസൂലിന് പുഞ്ചിരി നേടും നേരാ... ﷺ*
*ഖൽബിന്റെ കഥകളെ ആവാഹിച്ചെടുത്തു ഒരു ഇശ്ഖിന് കോട്ടപ്പണിയണം, സ്വലാത്തിന്റെ തുരുത്തുകൾ കൊണ്ടതിനു തോരണം തൂക്കണം*
*ചുവർ ചിത്രങ്ങളിലെല്ലാം മദീന തിളങ്ങി നിൽക്കണം. മനതാരിൽ ആശ നിറച്ചൊരഴകിൽ അഹദവന്റെ ആറ്റൽ നബി യോരെ ﷺസ്നേഹം കോർക്കണം*
*ഇശ്ഖിന്റെ ബഹ്റല നേതാവ് ﷺഇഷ്ടം നഷ്ടമാവാത്ത ഹോജാവ്... ﷺകഷ്ടങ്ങൾ നീക്കുന്ന താതാവ് ﷺ*
*അറിവിന്റെ ആഴിയിൽ ഇറങ്ങിയുള്ള അഴകിന് സൂനം, അഹദവന്റെ കാരുണ്യം അറിയിച്ചുള്ള സത്യം, അജബിന്റെ നോട്ടം കാലങ്ങൾ കാണിച്ച നേതൃത്വം, ലോക മുസ്ലിം ഉമ്മത്തിന്റെ നേട്ടം, ആരും കാണാൻ കൊതിക്കും ആ പൂ വദനം... ﷺ*
*മുത്തിലും മുത്തായ മുത്താറ്റൽ തങ്ങൾ... ﷺമുത്ത് മാണിക്യം തോൽക്കും മാ തിങ്കൾ ﷺഖൽബിൽ കൂടിയാൽ മത്താണ് ആ ലോകം, ഖൽബും നിശ്ചലമാണ് ആ തിരു നോട്ടം... ﷺ*
*കാലങ്ങൾ കഥ പറഞ്ഞ അത്ഭുത നേതൃത്വം, ലോകങ്ങൾ പാടി പുകഴ്ത്തിയ ഉന്നത പിതൃത്വം, മഹതി മണികൾ മാതൃക കാട്ടിയ ഉത്തമ ഭർത്താവ്, ചങ്ങാതിമാർ അറിഞ്ഞുള്ള കളങ്കമൊഴിഞ്ഞ സ്നേഹിതർ താജ ഇരു ലോക രക്ഷാ നിതാനം... ﷺ*
*പാടിയാൽ തീരാത്ത മദ്ഹൊരുപാട് പറഞ്ഞാൽ തീരാത്ത ചരിതമൊരുപാട് പുകഴ്ത്തുകൾ കുറഞ്ഞുപോവും നേര് ആർക്കും പൂത്തിയാക്കാൻ കഴിയാത്ത സ്നേഹമാ തങ്ങൾ ﷺആരും അറിഞ്ഞാൽ അതിരു കവിയും ലോകമാ താജര്... ﷺ*
*മൊഞ്ചിലും മൊഞ്ചൊത്ത മുത്താറ്റൽ തങ്ങൾ ﷺ, മുത്തിലും മത്ത് പിടിപ്പിക്കുന്ന തിങ്കൾ ﷺ, അദബുള്ള നേട്ടം ആ തിരു തങ്ക സ്നേഹം ﷺ,*
*അറിയാൻ കഴിയാത്ത ലോകമിതാണ്, അറിവുകുറഞ്ഞുപോയ പരാജയമാണ്, അതിരു കവിയുന്ന സ്നേഹമതാണ്, ആ സ്നേഹമറിയാൻ ഖൽബും വിങ്ങലാണ്, ഒന്നും അറിയാതെ മിഴിനീർ വാർത്തലാണ് കനിയണേ നാഥാ രക്ഷയിതിലാണ്, തട്ടാത്ത ആ കരം മാത്രമാണ് പ്രതീക്ഷയായ് നാളേക്ക് നിൽക്കലാണ്...*
*ആവത് ആക്ക് الله ﷻ*
*الله ﷻലീക്കാഇനെ കണ്ടു മുത്ത് തങ്ങളോരുടെ ﷺതൃക്കല്യാണത്തിൽ കൂടുവാനും കാണുവാനും ഏറ്റം ഉദവി ചെയ്യണം തമ്പുരാനെ,,, തെറ്റിന്റെ ഭാണ്ഡം മുതുകിലേറ്റിയ പരാജയത്തിന്റെ പടുകോട്ട നിന്റെ ഔദാര്യം കൊണ്ട് തല്ലി തകർത്തു മുത്തിനെ ﷺസ്നേഹിച്ചു മരിച്ചു വിജയിക്കുന്നവരിൽ ഞങ്ങളെ ഉൾപ്പെടുത്തി അനുഗ്രഹിക്കണം നാഥാ നിന്റെ ഔദാര്യം മാത്രമാണ് പ്രതീക്ഷ*
*ആവത് ആക്ക് الله ﷻ*
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments