Skip to main content

ഔദാര്യമാണ് പ്രതീക്ഷ... 🌼

*✿═══════════════✿*
     *കൈവെടിയല്ലെ യാ റബ്ബനാ...*
*✿═══════════════✿*
*ഒത്തിരി പോരിശയുള്ള നേതാവിനെ ﷺഇത്തിരി നേരം ഒന്നറിഞ്ഞാൽ, ചിത്തിര സ്വലാത്ത് മുത്തിൽ ﷺ ഉത്തരം മറന്ന് ചൊല്ലുന്നതാ... ﷺ*
*ഹറാമിന്റെ ലോകം കാണേണ്ട അഹദവന്റെ നേര് അറിയേണം, ആറ്റൽ നബി ﷺപറഞ്ഞുള്ള അദബിന്റെ ലോകമാണ് രക്ഷ*
*സ്വലവാത്തിന് ഈണം ഖൽബിന് രക്ഷയാ, അതറിഞ്ഞ കണ്ണിൽ എന്നും അത്ഭുതമാ, ആകെ ഉള്ള നേരമെല്ലാം ആദിയിൽ ചൊല്ലി തീർക്കുന്നതാ, മധുരമാൽ ആ മധു നുകരുന്നതാ... ﷺ*
*സജ്ജനങ്ങളിൽ പെട്ട ഒരാൾ പതിവായി ഉറങ്ങാൻ ഒരുങ്ങുമ്പോൾ നിശ്ചിത എണ്ണം സ്വലാത്ത് ചൊല്ലാറുണ്ടായിരുന്നു. ഒരു രാത്രി അദ്ദേഹം നബി ﷺയെ സ്വപ്നത്തിൽ കണ്ടു. നബി ﷺവീട്ടിൽ പ്രവേശിച്ചതോടെ വീട് പ്രകാശപൂരിതമായി. നബി ﷺഅദ്ദേഹത്തോട് പറഞ്ഞു :"എന്റെ മേൽ കൂടുതലായി സ്വലാത്ത് ചൊല്ലുന്ന താങ്കളുടെ അധരമെവിടെ? ഞാനൊന്ന് ചുമ്പിക്കട്ടെ."നബി ﷺക്ക് അധരം കാണിക്കാൻ അദ്ദേഹം മടിച്ചു. കവിൾ കാണിക്കുകയും അവിടുന്ന് കവിളിൽ ചുമ്പനമർപ്പിക്കുകയും ചെയ്തു. അപ്പോഴും വീട്ടിലാകെ കസ്തൂരിയിടെ പരിമളമുണ്ടായിരുന്നു. അയാളുടെ കവിളിൽ ആ ചുമ്പനത്തിന്റെ സുഗന്ധം എട്ട് ദിവസം തങ്ങി നിന്നു.*
*തിരു നബിയോരുടെ ﷺസുഗന്ധം അത്തറും തോൽക്കുമാ ഗന്ധം അമ്പറും നാണിച്ചു പോയി ചന്തം, അത്ഭുതം കൂറി വെള്ളിനിലാവും...*
*സജലമിഴികളിൽ സുഗന്ധത്തിന് നേര് പകരണം സ്വലാത്തിനാൽ ചേലും നിറയണം,*
*ഇടറുന്ന ഖൽബിന്റെ അക്ഷരങ്ങളും വിരിയുന്ന ചുണ്ടിലെ ഹിന്തോളവും വിടരുന്ന മിഴിയിലെ വെളിച്ചവും ത്വാഹാ ﷺവന്നതിലാവണം, ആ കാഴ്ച ഖൽബും നിശ്ചലമാവണം*
*ഇരു ലോക രക്ഷയതിൽ ഒതുങ്ങുന്നതും, ഇഹപര ഗുണം നമ്മിൽ ചൊരിയുന്നതും, ഇടറാതെ ഇലാഹിൽ തേടുന്നതും ഇറയോന്റെ സ്നേഹം നേടുന്നതും ഇശ്‌ഖിന്റെ ഹോജാവിലല്ലെ ﷺഇഷ്ടം നിറച്ച ലോകമത് മാത്രമല്ലെ... ﷺ*
*ഒന്നുമേ, അറിയില്ല നേര് തന്നെ, എങ്കിലും കാക്കണേ റബ്ബേ എന്നെ,*
*വേദനകളില്ലാത്ത ഈ ലോകത്ത് വേദന സൃഷ്ടിക്കുന്നതും ഞങ്ങൾ തന്നെ, ഇലാഹിനെ മറന്നതും നേര് തന്നെ, ഖൈറിന്റെ വാതിലുകളടച്ചിട്ട് ഷറിന്റെ വഴിയിൽ നിന്നെ പഴിച്ചിട്ട് സ്വയം വിഡ്ഢി വേഷം കെട്ടുന്നതാ അറിവില്ലായ്മ ഞങ്ങളെ നശിപ്പിച്ചതാ, അന്തത നടിച്ചു വെളിച്ചവും ഇരുട്ടാക്കിയതാ...*.
*രക്ഷ തരണം തമ്പുരാനേ, മുത്തു നബിയിൽ ﷺചേർക്കണം കൊനെ, പരിഹാരം ആ മണ്ണിൽ മാത്രമാ, പലരും മറന്നതുമതുമാത്രമാ,,,*
*നിന്റെ ഔദാര്യം മാത്രമാ, എന്നും പ്രതീക്ഷ അതിൽ മാത്രമാ, കൈവെടിയല്ലെ യാ റബ്ബനാ...*
*ആവത് ആക്ക് الله ﷻ*
*الصلاة والسلام عليك  يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അസ്മാഹുൽ ഹുസ്ന അർത്ഥവും ആശയവും പരിഹാരവും. 🌼🍁

[28/12, 6:10 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥                *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.* [30/12, 7:35 pm] Sayyidath Mihraskoduvally: *يَا الرحمان  ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരമ കാരുണികനെ  എന്നാണ്.*            *പതിവായി ഈ നാമം ചൊല്ലി പ്രാർത്ഥിക്കുന്നവന് ജീവിതത്തിന്റെ എല്ലാ മേഖലകളിലു൦ الله വിന്റെ അളവറ്റ പാത്രത്തിന് കാരണമാകു൦.* [31/12, 8:29 pm] Sayyidath Mihraskoduvally: *يَا الرحيم ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം കരുണാനിധി എന്നാണ്.*        ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...