Skip to main content

ഓരോ ദിനങ്ങളും പ്രതീക്ഷയിലാണ് നാഥാ...🌼

*✿═══════════════✿*
        *കൈവെടിയരുതേ ഈ അടിയാറുകളെ...*      
*✿═══════════════✿*
*അധരങ്ങളിൽ അഭയമായ അരുമ ആറ്റൽ നബിയോരുടെ ﷺസ്വലവാത്തിന് ശീലുകൾ അദബോടെ അഴിഞ്ഞു വീഴണം*
  *ഖൽബറകളിൽ ഇശ്‌ഖിന് തേനാറൊഴുകി ഒലിക്കണം. കരവിരുതുകൾ അവിടം നിറച്ച ഇഷ്ടതുരുത്തുകൾകൊണ്ടു തീർത്ത തോരണങ്ങൾ മിന്നി തിളങ്ങുന്ന മദീന സ്വപ്നങ്ങളാവണം...*
*കണക്കുകൂട്ടലുകളെല്ലാം വെറും സ്വപ്നങ്ങളാണെന്ന തിരിച്ചറിവുണ്ടാവുന്ന നേരം കവിളിൽ ഊർന്നൊലിക്കുന്ന എന്റെ കൂട്ടുകാരിക്കും എന്നെ പോലെ വല്ലാത്ത വേദനയാണ് ,വഞ്ചിച്ചു കൊണ്ടിരിക്കുന്ന കരിനിഴലുകൾ പ്രതിഭിംബമാണെന്നത് മാത്രം അതി ദുഃഖകരം.*
*വാമൊഴിയും വരമൊഴിയും സ്വപ്നങ്ങൾ അടക്കി ഭരിക്കുന്നത് നിസ്സഹായമായി നോക്കിനിക്കാൻ മാത്രമേ എനിക്കു കഴിയുന്നുള്ളു.*
    *ഖൽബിന്റെ കുത്തിനോവിക്കലുകൾ ഇപ്പോൾ ഏറി വരുന്നുണ്ട് എന്നിരുന്നാലും അതൊന്നും വകവെക്കാതെയുള്ള എന്റ ദിനങ്ങളാണെന്നെ ചിന്തിപ്പിക്കുന്നത് , എന്തൊരു ജന്മം!*
*ആയുസിതളുകൾ കൊഴിഞ്ഞു തീരുമ്പോഴും പ്രത്യേകിച്ചൊരു മാറ്റവും വരുത്താത്ത എന്റെ ഈ പോക്ക് എവിടേക്കാണ്?*
*ഇന്നിൽ നിന്ന് നാളെയിലേക്ക് ഒന്നും അതികരിപ്പിക്കാൻ കഴിയാതെ ഞാനെന്തൊരു പരാജയമാണ്.*
*പരീക്ഷണങ്ങൾക്ക് മേൽ പരീക്ഷണം തന്ന് നിന്റെ നന്ദി കെട്ട അടിമകളിൽ ഞങ്ങളെ കൂട്ടല്ല നാഥാ...*
*അടിപതറി ആഴിയിലേക്ക് നിലപതിക്കുന്ന ഗുണകെട്ട അടിയാർകളാക്കി ഞങ്ങളെ പരാജയ വഴിയിലേക്ക് തള്ളി കളയല്ല റബ്ബനാ...*
*തിരു നബിയോടുള്ള ﷺസ്നേഹം ഖൽബിൽ നിലയുറപ്പിക്കാൻ പാടുപെടുന്ന പടുപ്പുകളാണല്ലാഹ് തിരു ﷺമദദിലായ് മരണവും വേണം നാഥാ...*
*മരണമൊരു ഒടുക്കമല്ലെന്ന് നിശ്ചയമുണ്ട് എല്ലാ ചെയ്തികൾക്കുമുള്ള നല്ലൊരു തുടക്കം മാത്രമാണെന്ന ധാരണയുമുണ്ട്. അതിമനോഹരമായൊരു കാഴ്ച കണ്ടു അതി സുന്ദരമായൊരു മരണം നൽകണേ റബ്ബനാ... നിന്റെ ഔദാര്യത്തിലാണ് സദാ പ്രതീക്ഷയും കൈവെടിയരുതേ,,, നിന്റെ ഈ അടിയാറുകളെ...*
*ആവത് ആക്ക് الله ﷻ*
*الصلاة والسلام عليك  يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അസ്മാഹുൽ ഹുസ്ന അർത്ഥവും ആശയവും പരിഹാരവും. 🌼🍁

[28/12, 6:10 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥                *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.* [30/12, 7:35 pm] Sayyidath Mihraskoduvally: *يَا الرحمان  ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരമ കാരുണികനെ  എന്നാണ്.*            *പതിവായി ഈ നാമം ചൊല്ലി പ്രാർത്ഥിക്കുന്നവന് ജീവിതത്തിന്റെ എല്ലാ മേഖലകളിലു൦ الله വിന്റെ അളവറ്റ പാത്രത്തിന് കാരണമാകു൦.* [31/12, 8:29 pm] Sayyidath Mihraskoduvally: *يَا الرحيم ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം കരുണാനിധി എന്നാണ്.*        ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...