Skip to main content

കനലെരിയും ഖൽബിലെ കുളിരാണ് ത്വാഹാ നബി...🌼

*✿═══════════════✿*
       *എന്റെ തലയൊന്ന് മണ്ണിൽ പൂഴ്ന്നു പോയിരുന്നുവെങ്കിൽ...*
*✿═══════════════✿*
*കനലെരിയും ഖൽബിലെ കുളിരാണ് ത്വാഹാ റസൂലവര്  ﷺകഥ പറയും കണ്ണിലെ റാഹയാണ് ഖൈറെ ഹബീബവര്*
*പറയാത്ത വാക്കുകളിൽ അറിയാത്ത നോക്കുകളിൽ അറിവാഴ് ഒഴുകും സ്നേഹ നിലാവാണ്‌ എന്റെ നബി ﷺ*
*മാനസം മണ്ണിട്ട് മൂടിയ മധുരിതമായ ലോകത്തെ ഇശ്‌ഖിന് തീർത്ഥം തെളിച്ചു പുനർജനിപ്പിക്കണം*
*ഇമ്പം നിറച്ച ഇഷ്ടത്തിന് മുത്ത് മാല കോർത്തു ഇടനെഞ്ചിൽ ഇശ്‌ഖിന് ഓരോളം തീർക്കണം, ഇടറിയ അക്ഷരങ്ങൾക്ക് തനിമയേകാൻ മദീനചിത്രം ഖൽബിൽ തെളിങ്ങി നിൽക്കണം*
*കാമിലവരുടെ ﷺകാവൽ സദാ എന്നെ കാത്തിടേണം.*
*യഥാർത്ഥങ്ങളെ മൂടിവെച്ചു സ്വപ്നങ്ങൾക്ക് നിറം പകരുമ്പോൾ ഈ ഉള്ളോൾ ഉരുകിയൊലിക്കുന്ന മെഴുകുതിരിയായി മാറുന്നുണ്ട് അർഹതകൾ മുറവിളി കൂട്ടുമ്പോൾ തല മണ്ണിൽ പൂഴ്ന്ന് പോയെങ്കിൽ എന്ന് ആശിച്ചു പോയിട്ടുണ്ട്*
  *പരാജയത്തിന്റെ മരുഭൂമിയിൽ നടക്കുന്നതിലും സുന്ദരമായിരിക്കുന്നല്ലോ ഒരു പക്ഷെ ! അത്.*
*സ്നേഹമൊന്നു തിരു നബിയിൽ ﷺഅലിഞ്ഞു തീർന്നിരുന്നു വെങ്കിൽ, സ്വപ്നങ്ങളിൽ മദീന മാത്രം തിളങ്ങിയിരുന്നു വെങ്കിൽ*
*മദദിനായ് മദീനയെന്ന മഹിത ഭൂമിയെ മധുരിതമായി മാനസമിൽ നിറക്കണം*
*മഹിമകളേറെ മാസ്മരികത തീർത്ത മദീനയോളം തിളങ്ങിയില്ലല്ലോ ഒരു മരതകവും*
*പാലൊളി വിതറിയ പാതിരാവിലും പാമരന് പ്രതീക്ഷയേകിയ പവിഴം തോൽക്കും പാൽ നിലാ നബി ﷺ*
*അന്തതമുറ്റിയ ഖബറിലും വെളിച്ചമായി തിരു ത്വാഹാ നിലാവ്  ﷺ*
*നാളെ ഞാനൊരു മയ്യത്താവുന്ന നേരവും പൂർണേന്തുതോൽക്കുമാവതനം കണ്ടിടേണം, ഇന്നെനിക്കുള്ള സുന്ദര മായ പേരും മയ്യത്തിൽ ഒതുങ്ങുന്ന ദിനവും രക്ഷവേണം, കനിയണേ കാവലെ ﷺതിരു കരം തന്നൊന്ന് കരകയറ്റണേ...*
*ആവത് ആക്ക് الله ﷻ*
*الصلاة والسلام عليك  يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

ഉമ്മു സലമ( റ ):3

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃                *മഹിളാ രത്നങ്ങൾ -3*               🍃🍃🍃🍃🍃🍃🍃🍃🍃🍃🍃       സന്തോഷത്തോടെ അവർ ആ യാത്രക്ക് പുറപ്പെട്ടു      അബൂസലമ- ഉമ്മുസലമ ദമ്പതികള്‍ക്ക് മദീനയിലേക്ക്  സമയമായി. അബൂ സലമ(റ) ഒട്ടകത്തെ തയ്യാര്‍ ചെയ്തു. ഉമ്മു സലമയെ വാഹനത്തില്‍ കയറ്റി. മകന്‍ സലമയെ മഹതിയുടെ മടിയിലുമിരുത്തി, പ്രത്യേക അനുഭൂതിയുള്ള യാത്ര  തുടങ്ങി. മക്കയുടെ അതിര്‍ത്തി വിട്ടു കടന്നില്ല. അപ്പോഴേക്കും മഖ്സൂം ഗ്രോത്രക്കാരില്‍ പെട്ട ചിലര്‍ അവരെ കാണാനിടയായി. അവര്‍ വാഹനം തടഞ്ഞു നിര്‍ത്തി. വാക്കു തര്‍ക്കം മൂര്‍ഛിച്ചു. നിനക്കു വേണമെങ്കില്‍ പോകാം, ഭാര്യയെ കൊണ്ടു പോകാന്‍ സമ്മതിക്കില്ലെന്ന് അവര്‍ ശാഠ്യം പിടിച്ചു.  അവരെ മനസ് വല്ലാതെ മുറി പെട്ടു അവർ  മഹതിയെ തടഞ്ഞു വെച്ചു. ഇതറിഞ്ഞ അബൂ സലമയുടെ വംശക്കാര്‍ക്കു  കലി കയറി. കുട്ടിയെ വിട്ടു തരില്ലെന്നും അവന്‍ അബ്ദുല്‍ അസദ് ഗോത്രക്കാരനാണെന്നും അവര്‍ ന്യായം പറഞ്ഞു. കുട്ടിക്കു വേണ്ടി അവര്‍ പരസ്പരം പിടിവലി കൂടി. അവസാനം കുഞ്ഞിനു പരിക്കുപറ...