*✿═══════════════✿*
*വികൃതമുഖങ്ങൾ...*
*✿═══════════════✿*
*ആർക്ക് വേണ്ടി എന്തിനുവേണ്ടി എന്ന ചോദ്യം ബാക്കിയാണ് . എന്താണിതിലുള്ള നേട്ടം എന്നും വ്യക്തമാവുന്നില്ല*
*നാം ആരെയാണ് ഭയക്കേണ്ടത് നാം ആരെയാണ് സ്നേഹിക്കേണ്ടത് നാം ആരോടാണ് സൗഹാർദ്ദം കൂടേണ്ടതെന്നെല്ലാം നാം മറന്നിരിക്കുന്നു.*
*ലോകത്തിന്റെ നേതാവിന്റെ ﷺപേരിൽ പോലും കളവ് പറയുന്ന കാലം,*
*എന്തിന് പറയണം. മത്സരമാണ് ഇന്ന് എല്ലാം വാട്സ്ആപ്പ് ഇൻസ്റ്റാഗ്രാം ഫേസ്ബുക് അങ്ങനെ അങ്ങനെ തുടങ്ങുന്നു, മത്സര വേദികൾ*
*അല്ലാഹുവിന്റെ ഹബീബവർക്ക് ﷺതങ്ങൾക്ക് സ്വലാത്ത് ചൊല്ലാൻ വേണ്ടിയല്ല. വാട്സ്ആപ്പ് ഗ്രൂപ്പുകൾക്ക് വേണ്ടി സ്വലാത്ത് ചൊല്ലുന്ന കാലം, ഓത്തില്ലാത്ത എണ്ണത്തിൽ ഒതുങ്ങിയതും അതിൽ ഉണ്ട്.*
*എഴുതുന്നതും പറയുന്നതും പാടുന്നതും ആർക്കെങ്കിലും ഉപകാരമുള്ളതാവണം, അവരുടെ ദുആകളിൽ ഒരിടം പ്രതീക്ഷിച്ചു കൊണ്ടാവണം, അല്ലാതെ വാട്സ്ആപ്പ് ഹബീബത്തി എന്ന നാമോദയത്തിനാവരുത്, കൂട്ടുകാരിയെ കാണിക്കാനോ വലിയാൾ ചമയാനോ ആവരുത്.*
*തിരു ﷺ വാട്സ്ആപ്പിൽ ഒതുങ്ങിയാവരുത് ഖൽബിൽ തെളിഞ്ഞാവണം വീടിന്റെ അകത്തളങ്ങളിൽ ഒതുങ്ങിയാവണം, വാട്സ്ആപ്പ് നന്മക്കാകണം തിന്മയെ വിളിച്ചുവരുത്തുന്നതാവരുത്*
*ഇന്ന് മദ്ഹിനെ സ്നേഹിക്കുന്നതിനു പകരം മാദിഹിനെ സ്നേഹിക്കുന്നു. ദിവ്യാനുരാഗി ചമഞ്ഞു പല പേക്കുത്തുകൾക്കും പാവപെട്ട ജനങ്ങളെ വിഡ്ഢി വേഷം കെട്ടിക്കുന്നു*
*എന്താണിതിൽ നിന്ന് നേടുന്നത്? ആർക്കാണിവിടെ ലാഭം എന്താണിതിനർർത്ഥം? ആരെയാണ് വിശ്വസിക്കേണ്ടത്*
*ഓരോ ഹൃദയാന്തരങ്ങളിലും ഇപ്പോൾ ചോദ്യങ്ങൾ അലതല്ലുകയാണ്, മാതാപിതാക്കൾ വേദനിക്കുകയാണ്.*
*ഇന്നത്തെ പെൺകുട്ടികൾക്ക് ഹിജാബ് ഒരു ഫാഷൻ മാത്രമായിമാറിയിരിക്കുന്നു, അന്യപുരുഷന്മാർ ആങ്ങളമാരും, എങ്ങനെയാണ് ഇൻസ്റ്റയിലും ഫേസ്ബുക്കിലും വാട്സ്ആപ്പ് ലും ഒക്കെ പരിചയപ്പെട്ട ഇവർ അവർക്ക് അങ്ങളയും പെങ്ങളുമാവുന്നത്?*
*ഇതിനൊക്കെ വേണ്ടിയാണോ പാവപ്പെട്ട മാതാപിതാക്കൾ അവരുടെ വേദനകളെ മറന്ന് മക്കളെ മതം പഠിക്കാൻ പറഞ്ഞയക്കുന്നത്, ഹറാം ഹലാലാക്കിയാണോ നിങ്ങൾ ഹാദിയ ചമയുന്നത് ഒരുപാട് ചിന്തിക്കേണ്ടിയിരിക്കുന്നു,*
*കേവലം നിങ്ങൾ നേടിയെടുത്ത ബിരുദമല്ല അറിവ്, ഹാദിയ ആയത് കൊണ്ടോ സഖാഫിയായത് കൊണ്ടോ ഹുദവിയായത് കൊണ്ടോ വാഫിയ ആയത് കൊണ്ടോ ഒന്നും നേടുന്നില്ല. ഓരോ ബാബും ഖൽബിൽ പതിയണം തിരു ﷺസുന്നത്തുകൾ ജീവിതത്തിൽ അടിയുറപ്പിക്കണം.*
*വെറും യാത്രികരായ നമ്മൾ എന്തിനാണ് സ്വയം നശിക്കുന്ന (ദുനിയാവും ആഖിറവും നഷ്ടപ്പെടുത്തുന്ന വേദികൾ തേടിപ്പോവുന്നത്.?*
*മാറണം ഒരുപാട് ഒരുപാട് ഒരുപാട് എനിക്കു വേണ്ടിയല്ല സമൂഹത്തിനു വേണ്ടിയല്ല ബാപ്പക്കും ഉമ്മക്കും വേണ്ടിയല്ല.*
*നിനക്ക് വേണ്ടി നിന്റെ ഇന്നും നാളെയും ഖൈറാവാൻ വേണ്ടി*
*ചിന്തിക്കുക. മദീനയിലും മദീനയുടെ സുൽത്താനിലും ﷺമാത്രമാണഭയം അല്ലാതെ വാട്സ്ആപ്പ് ലും മറ്റു സോഷ്യൽ മീഡിയകളിലുമല്ല. നിന്റെ പേര് നാലാളറിയുന്നതിലുമല്ല*
*അല്ലാഹുവിന്റെ യഥാർത്ഥ അടിമകളായി ജീവിക്കണം ലോകനേതാവിനെ ഖൽബ് ഏറ്റടുത്തു ﷺജീവിക്കണം അല്ലാഹു തൗഫീഖ് നൽകട്ടെ...*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments