*✿═══════════════✿*
*എന്റെയകമിൽ തങ്ങളൊന്ന് ﷺവന്നെങ്കിൽ...*
*✿═══════════════✿*
*ബഖീഇലെ മണ്ണ് അതൊരു വിലമതിക്കാനാവാത്ത പൊന്ന് തന്നെയാണ്...*
*സ്നേഹവും സത്യവും ഒന്ന് ചേരുന്ന മണ്ണ്, വെണ്ണിലാവിന്റെ ശോഭയിൽ കുളിർക്കുന്ന പൊന്ന്, അതിരുകളില്ലാത്ത വിസ്മയ ലോകത്തെ മണ്ണ്.*
*എത്ര എത്ര മഹതികളും മഹാരതന്മാരുമാണ് അവിടെ ആ സ്നേഹ ചോട്ടിൽ മയങ്ങുന്നത്. എത്ര എത്ര രാവുകളിലാണവർ തിരു ﷺഹബീബോരുടെ മൊഴിമുത്തുകൾ പെറുക്കിയെടുത്തിട്ടുണ്ടാവുക, എത്ര എത്ര കനവുകളാണ് അവർ സാക്ഷാത്കരിച്ചു സന്തോഷം കണ്ടെത്തിയത്, അതിലേറ്റം സുന്ദരമായത് ലോക നേതാവ് ﷺവന്നതിലല്ലെ...?*
*ആ മണ്ണിലലിയാൻ വേണ്ടത് ചില്ലറ ഭാഗ്യമൊന്നുമല്ല. ചില്ല് പൊട്ടിച്ചാലും അത് നേടുകയില്ല. കരളിന്റെ കൂട്ടിൽ തങ്ങളോര് ﷺവന്നുവെങ്കിൽ മനമറിഞ്ഞാ മാനസം കനിഞ്ഞു വെങ്കിൽ ഇരു ലോകരക്ഷയാ പിന്നെയാ മണ്ണിൽ*
*ഇപ്പോ ഇപ്പോ എഴുതാനും ഒരുൾഭയം, ഒരർഹതയുമില്ലാത്തവളുടെ തേങ്ങലാവാം നിസ്സഹായതയാവാം എഴുതുമ്പോൾ കൈവിറക്കുന്ന പോലെ കരൾ മന്ത്രിക്കും പോലെ, എഴുത്തിൽ ഒതുക്കിയ പലതും ഖൽബിൽ തെളിഞ്ഞു വെന്നാൽ ബഖീഇൽ ഒരിടം ഉണ്ടാവുമെന്ന്. പക്ഷെ ! ഖൽബതിനെ നിസാരമാക്കുന്ന നേരം എവിടെയോ എന്തോ പറയാൻ അറിയാത്ത വേദന, ആർക്കും പരിഹാരം തരാൻ കഴിയാത്ത രോദനം.*
*മഹമൂദ് നബി ﷺതങ്ങളവർ ഒന്ന് കനിഞ്ഞു വെന്നാൽ രക്ഷയതിൽ മാത്രമാ...തെറ്റിന്റെ ലോകമേറെ നുണഞ്ഞു, നേരിനെ മറന്ന് ഇഷ്ടങ്ങൾക്ക് പിറകെ നടന്ന് കഷ്ടങ്ങളെറെ ചുമന്ന്, തിരു നബിയോരെ ﷺമറന്ന് ഖൽബും അതറിഞ്ഞു എരിഞ്ഞു.*
*ഞാനും ഒരു മെഴുകുതിരിയായി ഉരുകി ഒലിച്ചു വലഞ്ഞു*
*തങ്ങളുണ്ടെങ്കിലാതിയെന്തിനീ ഖൽബിന് ﷺതിങ്കളാലൊരു നേട്ടാമാണി റൂഹിന്... ﷺ*
*പ്രതീക്ഷയിലാ ഓരോ ദിനവും കയ്യല് നിരാശയാ ഫലം ഇന്നെന്നിൽ, കൈ വെടിയല്ലി തങ്ങളെ ﷺഈ പെണ്ണില്, പാപം പെരുത്ത പാപിയാ ഞാൻ ഇന്നില്...*
*മരണം ബഖീഇന്റെ മണ്ണിലാവണം, സ്നേഹം എന്നും ആ പൊന്തരികളിൽ അമർന്നു കിടക്കാൻ ആവണം ലോകനേതാവിന് ﷺതണൽ ചോട്ടിൽ ഉറങ്ങാൻ ആവണം*
*ലോകൈക നാഥാ നിന്റെ കാരുണ്യം നിന്റെ കാരുണ്യം നിന്റെ കാരുണ്യം വ്യാമോഹം അടക്കി ഭരിക്കുന്ന ഈ പാപിയുടെ മോഹങ്ങൾക്ക് ഔദാര്യം ശമനം തന്ന് എന്റെ ആഖിറം സലാമത്ത് ആക്കു الله ﷻ*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments