Skip to main content

തന്നെ തന്നെ നേര് തന്നെ... 🌼

*✿═══════════════✿*
      *മദ്ഹിൽ മനം നിറച്ചു മരണം കൊതിച്ചവർ...*
*✿═══════════════✿*
*മദീനയിലൊന്ന് പോകണം മനം നിറഞ്ഞേറെ പറയണം, മദ്ഹിലായി നാളും കഴിക്കണം, മാനസമൊരു ഇശ്‌ഖിന് കോട്ടയയ്‌ മാറിടേണം...*
   *അന്തമില്ലാതെ നടന്നു നീങ്ങിയ വഴിയിലെ അരുതായ്മകൾക്ക് മാപ്പു ചോദിക്കണം, തങ്ങളെ ﷺഅറിയാതെ നടക്കുന്ന പ്രവണത മാറ്റിത്തരാൻ ഒന്ന് കേഴണം*
*അനുഗ്രഹം നിറഞ്ഞ മണ്ണിൽ നടക്കണം, കാലുകൾ ഉറക്കാതെ വിറക്കുന്നത് കാണണം ആ ഔദാര്യ നിമിഷത്തിൽ എൻ ഖൽബും നിശ്ചലമാവണം*
*നാളേറെ മുത്ത് മഹമൂദരെ ﷺസ്നേഹിക്കാൻ അവസരം ലഭിച്ച മദീനയാണ് സ്വർഗം, രാവ് മായാതെ ഖൽബിൽ വെളിച്ചം പകർന്ന കനവും നിലനിൽക്കണം, തിരു ത്വാഹ ﷺനിത്യം ഉദിക്കണം, ആ സ്നേഹമെൻ ഖബറിലും ഇരുട്ട് മായ്ക്കണം*
*പാപഭാരം  കൂനയായ് മുതുകു താഴ്ത്തുമ്പോൾ സ്നേഹ ലോകം കണ്ണിൽ തെളിനീർ തീർത്ഥം ഒഴുക്കുന്നു, എത്താൻ കഴിയാത്ത തിരു ജീവിതം ﷺ മിഴിയിൽ നനവ് പടർത്തുന്നു*
  *സ്വർഗമായ മണ്ണിൽ മദദ് നിലയ്ക്കാത്ത ഭൂവിൽ കാമിലവർ ﷺഅഴകാണ്*
*കാത് കൂർപ്പിച്ചു ഞാൻ കേൾക്കും മദ്ഹൊലികൾ എന്നിൽ ആശ്വാസം പകരുന്നു, ഒരു നാൾ മദീനയിൽ എൻ സ്വപ്നങ്ങൾ പൂവണിയുമെന്ന പ്രതീക്ഷയിൽ ദിനമങ്ങനെ കഴിയുന്നു*
*ത്വാഹാ റസൂലോര് ﷺതാജ ഹബീബവര് ﷺനേരാ കാലം മറക്കാത്ത പകൽ. നിഴലേൽകാത്ത പാൽ നിലാവ് ﷺ*
*മദ്ഹിൽ മനം നിറയണം, മരണം സുഗന്ധം വിടണം, സ്നേഹം ഖൽബിൽ നിലകൊള്ളണം. ഇരുൾ മൂടിയ നാളെ എൻ വീട്ടിലും പ്രഭയായ് അങ്ങൊന്നു ﷺവരണം, എന്റെ ഇരു ലോകം വിജയമാക്കണം*
*തിരു സന്നിധിയാണെന്നുമാശാﷺ, തിരു റൗളയിൽ വീശും കാറ്റുമേൽക്കണം, ഉലകിൽ ബദലില്ലാത്ത നേതാവിന് ﷺസ്നേഹ ലോകം കണ്ക്കുളിർക്കെ കാണാൻ വിധി യേകണേ നാഥാ...*
*മദദേകിടെണേ മനം നിറച്ചീടെണേ, മാനവന്റെ ഖൽബിൽ നിറച്ചയാശ മധുരമാൽ എൻ ഖൽബും നുണയണേ...ബുർദഃയുടെ വരികൾ പോലെ,  മാദിഹിന്റിശൽ പോലെ, ഒളിവർ ബിലാലവരുടെ സ്നേഹത്തിനാധാരം പോലെ ധീരർ ഹംസത്തുൽ ക്കറാറിന് (റ)ഖൽബിന്റെ വീര്യം പോലെ,*
*എൻ ഖൽബിന്റെ ഇശ്‌ഖിന് നറുമണം വീശിയടിക്കാൻ, ഇഷ്ടത്തിന് കഥകളേറെ ചൊല്ലാൻ, കഷ്ടം തീർത്തു ബഖീഇൽ യഥാർത്ഥ ജീവിത വെളിച്ചം പകരാൻ, അതിരു കടന്നൊരു മോഹം,അറിവില്ലാത്തവളുടെ ദാഹം*
*തന്നെ നേര് തന്നെ കരളു നീറും നേര് തന്നെ നാഥാ നിന്റെ ഔദാര്യം മാത്രം, കനിവ് തേടും ആ കാരുണ്യം മാത്രം*
*ആവത് ആയക്ക് الله ﷻ*
*الصلاة والسلام عليك  يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

ഉമ്മു സലമ( റ ):3

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃                *മഹിളാ രത്നങ്ങൾ -3*               🍃🍃🍃🍃🍃🍃🍃🍃🍃🍃🍃       സന്തോഷത്തോടെ അവർ ആ യാത്രക്ക് പുറപ്പെട്ടു      അബൂസലമ- ഉമ്മുസലമ ദമ്പതികള്‍ക്ക് മദീനയിലേക്ക്  സമയമായി. അബൂ സലമ(റ) ഒട്ടകത്തെ തയ്യാര്‍ ചെയ്തു. ഉമ്മു സലമയെ വാഹനത്തില്‍ കയറ്റി. മകന്‍ സലമയെ മഹതിയുടെ മടിയിലുമിരുത്തി, പ്രത്യേക അനുഭൂതിയുള്ള യാത്ര  തുടങ്ങി. മക്കയുടെ അതിര്‍ത്തി വിട്ടു കടന്നില്ല. അപ്പോഴേക്കും മഖ്സൂം ഗ്രോത്രക്കാരില്‍ പെട്ട ചിലര്‍ അവരെ കാണാനിടയായി. അവര്‍ വാഹനം തടഞ്ഞു നിര്‍ത്തി. വാക്കു തര്‍ക്കം മൂര്‍ഛിച്ചു. നിനക്കു വേണമെങ്കില്‍ പോകാം, ഭാര്യയെ കൊണ്ടു പോകാന്‍ സമ്മതിക്കില്ലെന്ന് അവര്‍ ശാഠ്യം പിടിച്ചു.  അവരെ മനസ് വല്ലാതെ മുറി പെട്ടു അവർ  മഹതിയെ തടഞ്ഞു വെച്ചു. ഇതറിഞ്ഞ അബൂ സലമയുടെ വംശക്കാര്‍ക്കു  കലി കയറി. കുട്ടിയെ വിട്ടു തരില്ലെന്നും അവന്‍ അബ്ദുല്‍ അസദ് ഗോത്രക്കാരനാണെന്നും അവര്‍ ന്യായം പറഞ്ഞു. കുട്ടിക്കു വേണ്ടി അവര്‍ പരസ്പരം പിടിവലി കൂടി. അവസാനം കുഞ്ഞിനു പരിക്കുപറ...