*✿═══════════════✿*
*പകലു തോൽക്കും നിലാവ് ത്വാഹാ നേതാവ്... ﷺ*
*✿═══════════════✿*
*സ്നേഹത്തിന്റെ ആഴിയിലേക്ക് ആഴ്ന്നിറങ്ങണം. സത്യ ദീനിന് വിത്ത് പാകിയ നേരിന്റെ നായകരെ ﷺഅറിയണം*
*ലോകത്തിന് അലങ്കാരമായൊരു സ്നേഹം, കാലങ്ങൾ മറക്കില്ല ആ ജീവിതം നേട്ടം, അറിയുന്നവർക്ക് അറിവിന്റെ നിറകുടമാണ്, അറിയും തോറും അത്ഭുതം കിനിയും സത്യമതാണ്.*
*ആ സ്നേഹ ലോകം ഖൽബിൽ നിറയണം, ആ സത്യ പാതകൾ ജീവിതം ആനന്ദിക്കണം,*
*അദബിന്റെ ലോകം കാണിച്ച നേതാവ് ﷺഅറിവിന്റെ കേതാരം തങ്ങളെന് ഹോജാവ് ﷺ*
*ഭവനങ്ങളിൽ നിധിയായ പനയോലയിൽ സ്വർഗം തീർത്തവർ, പാതിരാ നേരത്തും സ്വാഹാബാക്ക് തണലായവർ, പാവമീ ഉമ്മത്തിന് കാവലായ സയ്യിദർ കാലം അറിഞ്ഞ ഏറ്റം സത്യമായ പുണ്യ നാൾ വഴികൾ സമ്മാനിച്ചവർ... ﷺ*
*സ്വപ്നങ്ങൾക്ക് നിറം പകർന്ന സ്വർഗ്ഗ തീരം, ഖൽബിന് കുളിരു പകർന്ന പുണ്യ തീരം സ്നേഹത്തിന് അത്ഭുത പ്രവാഹം ആറ്റൽ നബി ﷺകണ്ണിൽ കണ്ടിടാൻ ഏറെ കൊതി...*
*പോരായ്മയും ഇല്ലായ്മയും തീർത്തു ഖൽബിന്റെ വല്ലായ്മയെ തട്ടി കളഞ്ഞൊരു നാൾ ആ സ്നേഹ ദേശത്തെന്നെ ചേർത്തിടെണേ നാഥാ... ആരും കൊതിക്കും മണ്ണിൽ എന്റെ ഒടുക്കമാക്കിടെണേ...*
*കാമിലർ നബി ﷺകാതലെന് നിധി ﷺകരളു പകുത്തോരു സ്നേഹം ആഗ്രഹമാ കൊതി,*
*മൊഞ്ചുള്ള തങ്ങൾ ﷺകൗതുകം പകർന്ന ദിനങ്ങൾ ഏറെ പ്രതീക്ഷയാലെ സ്വഹാബാ നെഞ്ചേറ്റിയന്ന് ഇരു ലോക വിജയം അവർ സ്വന്തമാക്കി, തിരു ﷺസ്നേഹത്തിലഞ്ഞവർ സ്വർഗം പൂകി*
*ഉന്നതരിൽ ഉന്നതമായ ഉന്നമനത്തിനായ് ഉമ്മത്തിന് നാളുകൾ നേരത്തെ അറിഞ്ഞു പ്രാർത്ഥിച്ച നിധി ﷺഉത്തമ നേതാവെന്ന പദവി നാനാ ജാതി മതം ഭേദമന്യേ വിളിച്ച കനി ആരും കൊതിച്ചു പോവും ആ തിരു ﷺനോട്ടമാ നിധി*
*الله ﷻആ തിരു നോട്ടത്തിൽ ഇരു ലോക വിജയികളിൽ ഈ പാപികളെയും ഉൾപെടുത്തണം, ആ സ്നേഹ തണൽ ചോട്ടിൽ മൊഞ്ചുള്ള കിനാവുകൾ കണ്ടു മയങ്ങീടെണം*
*ആവത് ആക്ക് الله ﷻ*
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments