*✿═══════════════✿* *സ്വർഗ തീരം* *✿═══════════════✿* *മധുരം നിറയും മദ്ഹും കിനിയും മധുവായ് പൊഴിയും നൂറുള്ള... ﷺ* *ഇശലിൽ വിരിയും ഇരവിൽ തേടും ഇറയോന്റെ കനിവിൽ ഉദിക്കും ആ സ്നേഹ മഴ... ﷺ* *നനവ് പടർന്ന കണ്ണിനും ഇരുട്ടു മൂടിയ ഖൽബിനും വെളിച്ചത്തിന്റെ സലിലം തെളിച്ച ഇശ്‌ഖിന് ബഹ്റല നേതാവ്... ﷺകാലം കാതോർക്കും ഉത്തമ പിതാവ്... ﷺ* *സ്നേഹത്തിന് നിലാവാണ്, സത്യ കിനാവാണ്, ലോകൈക നാഥൻ നൽകിയ അനുഗ്രഹ പൂവാണ്... ﷺ* *പ്രഥമ സ്വർഗപ്രവേശനത്തിന് നേതൃത്വ കരങ്ങളാണ്* *അനസ് (റ)നിവേദനം ചെയ്യുന്നു, നബി ﷺപറഞ്ഞു :അന്ത്യനാളിൽ കൂടുതൽ അനുയായികൾ എനിക്കായിരിക്കും. ആദ്യമായി സ്വർഗ്ഗവാതിൽ മുട്ടുന്നവനും ഞാനായിരിക്കും. (മുസ്‌ലിം)* *അനസ് (റ)നിവേദനം ചെയ്യുന്നു. നബി ﷺപറഞ്ഞു :അന്ത്യനാളിൽ ഞാൻ സ്വർഗ്ഗകവാടത്തിനടുത്തുവരികയും വാതിൽ തുറക്കാനാവശ്യപെടുകയും ചെയ്യും. തദവസരം സ്വർഗ്ഗകാവൽ കാരനായ മലക്ക് ചോദിക്കും. നിങ്ങൾ ആരാണ്, ഞാൻ പറയും :ഞാൻ മുഹമ്മദ് ആണ്. ഉടനെ മലക്ക് ഇപ്രകാരം മറുപടി നൽകും. നിങ്ങൾക്കു വേണ്ടി വാതിൽ തുറക്കുവാനും അങ്ങയുടെ മുൻപ് മറ്റൊരാൾക്കും തുറക്കപ്പെടാതിരിക്കാനും എന്നോട് കല്പിക...
https://youtu.be/rQp3d-U6FQI വായന പുതിയ തലമുറയുടെ മുറവിളിയാണ് എഴുത്തുകാരുടെ ശക്തിയും..