*✿═══════════════✿*
*അനുരാഗ വല്ലരിയിൽ പൂത്ത അഴകിൻ സൂനം ഹാത്തിമുൽ അമ്പിയാ ഇരുലോക പ്രകാശം... ﷺ*
*✿═══════════════✿*
*കഥനമാലെ കരുളു നീറി കരയുന്നു ഞാൻ, ഒളിവു പകരാൻ തങ്ങളൊന്ന് ﷺവന്നെങ്കിലായ്... പിടയുന്നൊരീ മനം നിറച്ചെങ്കിലായ്.*
*മീമിന്റെ സുഗന്ധ ലഹരി തേടുന്നു ഞാൻ, മീമിൽ അലിഞ്ഞു ചേരാൻ കൊതിക്കുന്നു ഞാൻ, മീമിന്റെ ഭംഗി കാണാതലയുന്നു ഞാൻ, ആശയാലെ ഖൽബു വെന്ത് നീറുന്നു ഞാൻ...*
*കനിവിനായ് കരങ്ങൾ നീട്ടി കേഴുന്നു തങ്ങളെ കനിവു തന്ന് എന്നെ ഒന്ന് കാത്തെങ്കിലായ്, ഇരുളുകീറി വന്ന ഖബറിലും പ്രഭ പരത്തുവാൻ... ﷺ*
*അനശ്വര കാവ്യത്തിലൂടെ പ്രവാചക സ്നേഹം അമൃത പ്രവാഹമായ് ഖൽബിന്റെ ഓരോ കോണിലും വന്നു നിറഞ്ഞു വെങ്കിൽ...*
*മക്കത്തുതിത്ത ഇരു ലോക പ്രകാശത്തിന് ﷺതങ്ങളോരോട് സ്നേഹം കോർക്കാൻ ബുർദ രചിച്ച ഒരു ദിവ്യാനുരാഗി വല്ലാതെ ചിന്തിപ്പിക്കുന്നുണ്ട് ഓരോ വരികൾക്കിടയിലും.*
*لَـمَّا دَعَا اللهُ دَاعِـيـنَا لِطَاعَـتِـهِ*
*بِأَكْـرَمِ الرُّسْلِ كُـنَّا أَكْرَمَ الْأُمَـمِ*
*അല്ലാഹുവിനെ അനുസരിക്കുന്നതിലേക്ക് നമ്മെ ക്ഷണിക്കുന്ന നമ്മുടെ നബിയെ ﷺ 'നബിമാരിൽ ഏറ്റവും ബഹുമാന്യരേ ﷺ' എന്ന് അല്ലാഹു വിളിച്ചതു വഴി നാം ഉമ്മത്തുകളിൽ ഏറ്റവും ബഹുമാന്യ സമൂഹമായിത്തീർന്നു.*
*എന്നിലില്ലാത്ത രോഗവും അതായത് കൊണ്ടാവാം ഖസീദത്തുൽ ബുർദയും എന്റെ ഖൽബിനെ പോലെ എന്നെ വല്ലാതെ മിഴിന്നനക്ക് പ്രയരിപ്പിക്കുന്നത്.*
*നിലാവ് പെയ്യുന്ന രാതിയും കിനാവുകൾ ഹരം പറയുന്ന നിദ്ര വേളകളും എന്നെ വാരി പുണരുമ്പോൾ ഒരു ദിവ്യാനുരാഗ സുഖത്തിനു വേണ്ടി എൻ മനം കൊതിക്കുന്നു, എന്നാണ് ആ മധുരം എൻ ഖൽബിനെ അത്രമേൽ സന്തോഷിപ്പിക്കുന്നത്? എന്നാണ് എൻ റൂഹും മദീന കാണുന്നത്,?*
*മരണ മലാഖ ഇല്ലായ്മയിലേക്കും വല്ലായ്മയിലേക്കും എന്നെ തള്ളി വിടുന്നതിനു മുൻപ് ഒന്ന് ആ ലോകം ഞാൻ കീഴടക്കിയിരുന്നു വെങ്കിൽ...*
*യാ റസൂലല്ല ﷺഖൽബെരിയുന്ന വേദനകൾക്ക് എന്നാണ് ശമനം ലഭിക്കുന്നത്, എന്നാണ് ആശപോലെ ആ മണ്ണിലൊന്ന് ഞാൻ ഞെട്ടറ്റു വീഴുന്നത്...?*
*കാഫിയായ നാഥാ അർഹതയൊരിക്കലും എന്നിൽ തീണ്ടിയിട്ടില്ലെങ്കിലും നിന്റെ കാരുണ്യം ഒന്ന് കൊണ്ടു മാത്രം വ്യാമോഹങ്ങൾക്ക് നിറം പകർന്നു ആ പുണ്യമിൽ എന്നെ ചേർക്കണേ... ആരും കൊതിക്കും മണ്ണിൽ എന്നെ അടക്കണേ...*
*മുത്ത് ഹബീബോരെ ﷺസ്നേഹിച്ചു മരിക്കുന്നവരിൽ എന്നെ കൂട്ടണം. മരിക്കാത്ത സ്നേഹം എൻ ഖബറിലും പ്രഭ പരത്തണം...*
*ആവത് ആക്ക് الله ﷻ*
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments