*✿═══════════════✿*
*ഇശ്‌ഖിനാധാരം ഹൃദയ ശുദ്ധിയാണ് പ്രധാനം*
*✿═══════════════✿*
*ഫലസംഭുഷ്ടമാക്കേണ്ടിയിരുന്ന ഖൽബിന്റെ കൊയ്ത്തു പാടമിപ്പോൾ കരിഞ്ഞുണങ്ങിയിരിക്കുന്നു.*
*രാവിന്റെ മറവിലെനിക്ക് കൂട്ടിരിക്കുന്ന നക്ഷത്രങ്ങൾ പോലും ഇപ്പോൾ ഒത്തിരി വെട്ടം തരാതായിരിക്കുന്നു. ഇത്തിരി പോന്ന പ്രയാസങ്ങൾ ചൊല്ലി ഒത്തിരി സ്നേഹം കോർക്കേണ്ട ഭൂമിയിൽ നിന്നും അകന്ന് നിൽക്കുന്നത് കൊണ്ടായിരിക്കാം അവരും എന്നെ ഒറ്റപ്പെടുത്തി കളയുന്നു.*
*തിങ്കളണഞ്ഞു വെന്നാൽ ആധിയെന്തിനീ ഖൽബിന് തങ്ങളാൽ ഒരു നേട്ടാമാണിന്ന് എന്റെ റൂഹിന്... ﷺ*
*أَعْـيَى الْوَرَى فَهْمُ مَعـْنَاهُ فَـلَـيْسَ يُـرَى*
*فِى الْـقُـرْبِ وَالْـبُـعْـدِ فـِيهِ غَـيْـرُ مُـنْـفَحِـمِ*
*അവിടുത്തെ ﷺ യാഥാർത്ഥ്യം മനസ്സിലാക്കുന്നതിൽ പടപ്പുകൾ അശക്തരായിരിക്കുന്നു.അടുത്തു നിന്നും അകലെ നിന്നും അവിടുത്തെ ﷺ നോക്കിക്കാണുന്നവർ സ്തബ്‌ധരായിപ്പോകും.*
*രാവിന്റെ നേട്ടവും തിങ്കൾﷺ തന്നെ പകലിന്റെ നോട്ടവും തങ്ങളിൽ ﷺതന്നെ വൈകാതെ വരും ഒരുനാൾ കൈ വെടിയരുതേ...*
*ആദം നബിയുടെ ശരീരവും ജീവനും ഒരുമിക്കുന്നതിനു മുന്പേ പ്രവാചകരായവരെ ﷺപാപിയായ ഈ പാവത്തിനെ കൈ വെടിയരുതേ...*
*പ്രഥമമനുഷ്യനും പ്രവാചകനുമായ ആദം നബിക്ക് മുന്പേ അല്ലാഹു മുഹമ്മദ് നബിയെ ﷺപ്രവാചകനായ് തിരഞ്ഞെടുത്തു വെന്നാണ് ഇസ്ലാമിക പ്രമാണം. മൈസറതുൽ ഫജ്ർ (റ)ചോദിച്ചു:അല്ലാഹുവിന്റെ ദൂതരെﷺ, നിങ്ങൾ എപ്പോഴാണ് പ്രവാചകനായത്. നബി ﷺപറഞ്ഞു :ആദം നബിയുടെ (സ)യുടെ ശരീരവും ജീവനും ഒരുമിക്കുന്നതിനു മുൻപ്. (ബുഖാരി, മുസ്‌ലിം, അഹമദ്, മുസ്തദ്റക്)*
*ലോകജനതക്ക് അനുഗ്രഹമായിട്ടാണ് മുത്ത് തങ്ങൾ ﷺവന്നത്. സ്നേഹവും സത്യവും ദീനും കാത്ത ഉത്തമ നായകർ ﷺ*
*അല്ലാഹുവിനു കീഴ്പ്പെടുന്നതിനു പുറമെ നബി ﷺയോടുള്ള സ്നേഹവും, പ്രവാചകനു കീഴ്പെടുന്നതും വിശ്വാസത്തിന്റെ അനിവാര്യതകളിൽ മുഖ്യമാണ്. (പ്രവാചകന്റെ ജീവിതവും സരണിയും)അനുഗമിക്കുകയും പ്രവാചകൻ കീഴ്‌പെടുകയും ചെയ്യുന്നവന് അല്ലാഹുവിനു കീഴ്പെട്ടവനാണെന്ന ഖുർആനിക സൂക്തം, ഇതര പ്രവചാകന്മാരെക്കാളും മുഹമ്മദ് നബി ﷺയുടെ ഔന്നിത്യ പദവിയെയാണ് ബോദ്യപെടുത്തുന്നത്. അല്ലാഹു പറയുന്നു :ഒരാൾ അല്ലാഹുവിന്റെ റസൂലിനെﷺ(മുഹമ്മദ് നബി ﷺ)അനുസരിക്കുന്ന പക്ഷം അവൻ അല്ലാഹുവിനെയാണ് അനുസരിച്ചത്. ആരെങ്കിലും ഇതിനോട് വിമുഖത പ്രകടിപ്പിച്ചാൽ അവർക്ക് രക്ഷകനായ് നാം നിങ്ങളെ അയച്ചിട്ടില്ല. (ബുഖാരി, മുസ്‌ലിം, നിസാഅ')*
*ഖൽബിന്റെ വികൃതികളെല്ലാം മൊഞ്ചിന്റെ കേതാര ഭൂമിയിലേക്ക് പതിക്കാനുള്ള വിരുതുകളാവണം,*
*ഇതര പ്രവാചകന്മാരെ അപേക്ഷിച്ചു പ്രപഞ്ചത്തിലെ അഖിലർക്കും അനുഗ്രഹമായി അവതരിക്കപ്പെട്ട നബി ﷺയുടെ ജീവിതവും വിയോഗവുമെല്ലാം നമുക്ക് നന്മകൾ മാത്രമാണ് സമ്മാനിക്കുന്നത് എന്നതാണ് സത്യം*
*അല്ലാഹു പറയുന്നു, നബിയെ ﷺ, നാം നിങ്ങളെ ലോകർക്ക് അനുഗ്രഹമായിട്ട് മാത്രമാണ് അയക്കപെട്ടത് (അമ്പിയാഹ് )*
*ഇബ്നു മസ്ഊദ് (റ):നിവേദനം ചെയ്യുന്നു, നബി ﷺപറഞ്ഞു :എന്റെ ജീവിതം നിങ്ങൾക്ക് നന്മയാണ്. എന്റെ വിയോഗവും നിങ്ങൾക്ക് നന്മയാണ്. നിങ്ങളുടെ പ്രവർത്തനങ്ങളെ എനിക്കു മുമ്പിൽ പ്രദർശിക്കപ്പെടുന്നു. നന്മ കാണുമ്പോൾ ഞാൻ അല്ലാഹുവിനെ സ്തുതിക്കും തിന്മ കാണുമ്പോൾ നിങ്ങൾക്ക് വേണ്ടി ഞാൻ പൊറുക്കലിനെ തേടും (ബസ്സാർ, മുസ്‌ലിം, ബുഖാരി)*
*അനുഗ്രഹീതരെന്റെ രാജ ﷺഅജബേറിടുന്ന സിറാജ ﷺഅഴകിൽ ലങ്കും ഹോജ തീർക്കണം എൻ നിരാശ, മദീന മണ്ണിനോടെന്റെ ആശ*
*റൂഹടരുന്ന നേരം തിരു സ്നേഹ ചോട്ടിൽ ﷺആയി വേണം ഔദാര്യം കനിയണം ലോകൈക നാഥാ കൈകൾ ശൂന്യം തന്നെയാണ് തമ്പുരാനെ കൈ വെടിയരുതേ... തിരു നോട്ടം ﷺതന്ന് ഇരു ലോകം കാക്കണേ...*
*الله ﷻ*
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments