Skip to main content

മദദ് നിലക്കാത്ത മഹനീയ കരം... 🌼

*✿═══════════════✿*
    *കനിവിന്റെ കാരങ്ങളല്ലാതെ കാവലായി ആരുണ്ട് ഭൂവിൽ... ﷺ*
*✿═══════════════✿*
*കനൽ പദങ്ങളിലും കനിവിന്റെ തെളിനീരായി പാദം തണുപ്പിച്ച കുളിർമഴയാണ് സ്നേഹം*
*കാലങ്ങൾ തടയിടാത്ത കാതങ്ങൾ മാറി ഹൃദയം ചേർന്ന സ്നേഹ വർണ്ണം വിതറും ശോഭയാണ് തിങ്കൾ നബി ﷺ*
*സ്നേഹമാണ് കരുതലാണ് സത്യമാണ് അവിടുന്നു ﷺകാരുണ്യകടലുമാണ്*
*كَالزَّهْرِ فِى تَرَفٍ وَالْبَدْرِ فِى شَرَفٍ*
 *وَالْـبَـحْرِ فِى كَرَمٍ وَالدَّهْرِ فِى هِمَمِ*
*മാർദ്ദവത്തിൽ പുഷ്പം പോലെ, ഔന്നത്യത്തിൽ പൗർണ്ണമിയെ പോലെ, ഔദാര്യത്തിൽ പാരാവാരം പോലെ, കരുത്തിൽ കാലം പോലെ (എന്റെ ഹബീബ് ﷺ)*
*മധുരം നിറഞ്ഞ മക്ക മാധുര്യം നുണഞ്ഞ മദീന കനവിന്റെ താളുകൾ മിന്നി മറയും നിലാവിന്റെ ശോഭയാണ് തിങ്കൾ നബി ﷺ*
*തിരികെ വന്ന സൂര്യനും പൊട്ടി പിളർന്ന ചന്ദ്രനും കണ്ടതല്ലെ മുത്തിന് മൊഞ്ചിലും മൊഞ്ചായ മൊഞ്ചുള്ള തങ്ങളെ ﷺ*
*اَلْبَدْرُ شُقَّ بِاَمْرِهِ وَالشَّمْسُ اِذْ*
*غَرُبَتْ لَهُ رُدَّتْ بِغَيْرِ تَرَدُّدِ*
*"മുത്ത്നബിﷺയുടെ കല്‍പനക്ക് വഴിപ്പെട്ട്  പൂർണ ചന്ദ്രൻ രണ്ട് പാളിയായി. അസ്തമിക്കാന്‍ നേരം തിരുനബിﷺക്ക് വേണ്ടി സൂര്യന്‍ തിരിച്ചുവന്നു"*
*സ്നേഹ നിലാവ് സത്യ കിനാവ്, ശതകോടി താരകങ്ങൾ ഒന്നായാലും നിറയില്ല ആ സൂര്യ തേജസ്‌ ﷺ*
*ഹാത്തിം നബി ആശിഖിന് നിധി ആശ പെരുത്ത ഖൽബിൽ നിറഞ്ഞ കനി ﷺആരും കൊതിക്കും ലോകം തന്നൊരു നിലാവ് ആരും അറിഞ്ഞാൽ തീരാത്ത അതിരു കവിയും ആ തിരു ചര്യ... ﷺ*
*കണ്ട കഥയും കേട്ട കാവ്യവും അനുഭവിച്ച നോവും കാണിച്ച ലോകം. രാജ റസൂലവർ ﷺആശരണർക്കാശ്രയം മദദ് നിലക്കാത്ത മഹനീയ തിരു കരം ﷺ*
*കാവലവർ കരുത്താണ് കാതലവർ കരുതലാണ് കാലം തോറ്റു പോവും ആ സ്നേഹം കരളു നിറയുന്നതുമാണ്... ﷺ*
 *ഈത്തപ്പന മരമായി പിറന്നതില്ല, ഊതിന് പരിമളമെന്നിൽ വീശി അടിച്ചുമില്ല. ത്വാഹാ റസൂലവർ ﷺനടന്ന വഴി കണ്ടില്ല, ആ തിരു പാദം നടന്ന വഴികൾ മുത്തമിട്ടില്ല.*
*കാലം തിരു ശേഷിപ്പുകൾ മാഴ്ച്ചതില്ല, സ്നേഹം തളം കെട്ടിയ ചരിതം മിഴി ന്നനച്ചതുമാ...*
*തിരു ചാരെ ﷺഒരു നേരം പോവുന്ന മാത്രയിൽ കിനാവിന്‌ ഹരം പകർന്നു. ദിനം എണ്ണുകയാ... ഇന്നില്ലാത്ത നാളെ ആ രാവും പുലരും ഖൽബ് പറയുകയാ...*
*നാഥാ തുണക്കണേ... റാഹ നിറക്കണേ... സ്നേഹം നിറക്കണേ... ഖൽബും തുറക്കണേ...*
*പാപി എന്നാലും പാവന മണ്ണിൽ പരിശുദ്ധ ദീനിന് കാത്ത കനിവിന്റെ മുത്തിന് ﷺസ്നേഹ ചോട്ടിൽ ഉറങ്ങാൻ ഔദാര്യം നീ കനിയണേ... الله ﷻ*
*ആവത് ആക്ക്*
*الله ﷻ*
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

ഉമ്മു സലമ( റ ):3

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃                *മഹിളാ രത്നങ്ങൾ -3*               🍃🍃🍃🍃🍃🍃🍃🍃🍃🍃🍃       സന്തോഷത്തോടെ അവർ ആ യാത്രക്ക് പുറപ്പെട്ടു      അബൂസലമ- ഉമ്മുസലമ ദമ്പതികള്‍ക്ക് മദീനയിലേക്ക്  സമയമായി. അബൂ സലമ(റ) ഒട്ടകത്തെ തയ്യാര്‍ ചെയ്തു. ഉമ്മു സലമയെ വാഹനത്തില്‍ കയറ്റി. മകന്‍ സലമയെ മഹതിയുടെ മടിയിലുമിരുത്തി, പ്രത്യേക അനുഭൂതിയുള്ള യാത്ര  തുടങ്ങി. മക്കയുടെ അതിര്‍ത്തി വിട്ടു കടന്നില്ല. അപ്പോഴേക്കും മഖ്സൂം ഗ്രോത്രക്കാരില്‍ പെട്ട ചിലര്‍ അവരെ കാണാനിടയായി. അവര്‍ വാഹനം തടഞ്ഞു നിര്‍ത്തി. വാക്കു തര്‍ക്കം മൂര്‍ഛിച്ചു. നിനക്കു വേണമെങ്കില്‍ പോകാം, ഭാര്യയെ കൊണ്ടു പോകാന്‍ സമ്മതിക്കില്ലെന്ന് അവര്‍ ശാഠ്യം പിടിച്ചു.  അവരെ മനസ് വല്ലാതെ മുറി പെട്ടു അവർ  മഹതിയെ തടഞ്ഞു വെച്ചു. ഇതറിഞ്ഞ അബൂ സലമയുടെ വംശക്കാര്‍ക്കു  കലി കയറി. കുട്ടിയെ വിട്ടു തരില്ലെന്നും അവന്‍ അബ്ദുല്‍ അസദ് ഗോത്രക്കാരനാണെന്നും അവര്‍ ന്യായം പറഞ്ഞു. കുട്ടിക്കു വേണ്ടി അവര്‍ പരസ്പരം പിടിവലി കൂടി. അവസാനം കുഞ്ഞിനു പരിക്കുപറ...