*✿═══════════════✿*
*സ്വർഗ തീരം*
*✿═══════════════✿*
*മധുരം നിറയും മദ്ഹും കിനിയും മധുവായ് പൊഴിയും നൂറുള്ള... ﷺ*
*ഇശലിൽ വിരിയും ഇരവിൽ തേടും ഇറയോന്റെ കനിവിൽ ഉദിക്കും ആ സ്നേഹ മഴ... ﷺ*
*നനവ് പടർന്ന കണ്ണിനും ഇരുട്ടു മൂടിയ ഖൽബിനും വെളിച്ചത്തിന്റെ സലിലം തെളിച്ച ഇശ്‌ഖിന് ബഹ്റല നേതാവ്... ﷺകാലം കാതോർക്കും ഉത്തമ പിതാവ്... ﷺ*
*സ്നേഹത്തിന് നിലാവാണ്, സത്യ കിനാവാണ്, ലോകൈക നാഥൻ നൽകിയ അനുഗ്രഹ പൂവാണ്... ﷺ*
*പ്രഥമ സ്വർഗപ്രവേശനത്തിന് നേതൃത്വ കരങ്ങളാണ്*
*അനസ് (റ)നിവേദനം ചെയ്യുന്നു, നബി ﷺപറഞ്ഞു :അന്ത്യനാളിൽ കൂടുതൽ അനുയായികൾ എനിക്കായിരിക്കും. ആദ്യമായി സ്വർഗ്ഗവാതിൽ മുട്ടുന്നവനും ഞാനായിരിക്കും. (മുസ്‌ലിം)*
*അനസ് (റ)നിവേദനം ചെയ്യുന്നു. നബി ﷺപറഞ്ഞു :അന്ത്യനാളിൽ ഞാൻ സ്വർഗ്ഗകവാടത്തിനടുത്തുവരികയും വാതിൽ തുറക്കാനാവശ്യപെടുകയും ചെയ്യും. തദവസരം സ്വർഗ്ഗകാവൽ കാരനായ മലക്ക് ചോദിക്കും. നിങ്ങൾ ആരാണ്, ഞാൻ പറയും :ഞാൻ മുഹമ്മദ് ആണ്. ഉടനെ മലക്ക് ഇപ്രകാരം മറുപടി നൽകും. നിങ്ങൾക്കു വേണ്ടി വാതിൽ തുറക്കുവാനും അങ്ങയുടെ മുൻപ് മറ്റൊരാൾക്കും തുറക്കപ്പെടാതിരിക്കാനും എന്നോട് കല്പിക്കപ്പെട്ടിട്ടുണ്ട്. (മുസ്‌ലിം)*
*ഇരു ലോക നേതാവായ മുഹമ്മദ് നബി ﷺആലങ്ങൾക്ക് റഹ്മമത്തായ ത്വാഹാ നിധി... ﷺ*
*മോഹങ്ങളെല്ലാം മദീനയുടെ മണൽ തരികൾ സ്വന്തമാക്കിയിരിക്കുന്നു. ആ സ്നേഹ ലോകത്തേക്ക് ഒതുക്കി കൂട്ടി വെച്ച കനവുകൾ അവിടെ അടക്കം ചെയ്യണം. الله ﷻനിന്റെ ഔദാര്യത്തിൽ മാത്രമാണ് പ്രതീക്ഷ കൈവെടിയരുതെ,,, ആ സ്നേഹ ചോട്ടിൽ മരണമെന്ന സത്യത്തിന് തുടക്കം എന്നിൽ ചേർക്കണേ...*
*ആവത് ആക്കു الله ﷻ*
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments