Skip to main content

ഖൽബിന്റെ തേട്ടം മദീന... 🌼

*✿═══════════════✿*
       *കൗതുകം നിറഞ്ഞൊരു ലോകം*
*✿═══════════════✿*
*മാസ്മരികത നിറഞ്ഞൊരു ലോകത്തേക്ക് കുതിക്കണം*
*ഒരു തരി ദിവ്യാനുരാഗ തീർത്ഥം ലഭിക്കുവാൻ അനുരാഗികളോട് കെഞ്ചണം*
*പ്രവാചക പരമ്പര പൂർത്തികരണം മുത്ത് നബിയിലാണ് ﷺ*
*അബൂഹുറൈറ (റ)നിവേദനം ചെയ്യുന്നു :നബി ﷺപറഞ്ഞു :മറ്റു പ്രവാചക രേക്കാൾ എന്നെ ആറു പദവികൾ വഴി ശ്രേഷ്ഠമാക്കപെട്ടു. ശത്രുക്കളിലുണ്ടാവുന്ന ഭീതി കൊണ്ടു എന്നെ സഹായിക്കപെട്ടു, ഭൂമി എനിക്കു ശുദ്ധമാക്കപെടുകയും പള്ളിയാക്കുകയും ചെയ്തു. മുഴുവൻ സൃഷ്ടികൾക്കുമാണ് എന്നെ അയക്കപെട്ടത് എന്നെ കൊണ്ടാണ് പ്രവാചക പരമ്പര പൂർത്തീകരിക്കപ്പെട്ടത്. (മുസ്‌ലിം)*
*സ്നേഹം സത്യമായൊരു നേരം എന്റെ ഉപ്പാപ്പ സയ്യിദോരു ﷺകണ്ണിന് കുളിരു നൽകാൻ ഖൽബിന് ഒളിവ് നൽകാൻ വരും. ഏറെ പ്രതീക്ഷയാലാണ് ഓരോ ദിനവും കടന്നു പോകുന്നത്. സുഖമുള്ള കാത്തിരിപ്പെങ്കിലും കൺകോണുകളിൽ സ്നേഹ ജലം പ്രവഹിക്കാറുണ്ട് എന്നത് പരമ സത്യം തന്നെ*
*സ്നേഹമാവാം നിരാശയാവാം അതു മല്ലെങ്കിൽ പ്രതീക്ഷയുടെ വാഹനം സ്വലാത്തിന്റെ തെളി തീർത്ഥമാവാം*
*അബൂഹുറൈറ(റ)നിവേദനം ചെയ്യുന്നു :നബി ﷺപറഞ്ഞു :എല്ലാ പ്രവാചകന്മാർക്കും തത്സമയം ഉത്തരം ലഭ്യമാവുന്ന പ്രാർത്ഥനാവരം നൽകപ്പെട്ടിട്ടുണ്ട്. ഓരോരുത്തരും അവരുടെ പ്രാർത്ഥനയിൽ ധൃതി  കാണിച്ചു. അന്ത്യനാളിൽ എന്റെ സമുദായത്തിന് ശുപാർശക്ക് വേണ്ടി എന്റെ പ്രാർത്ഥനയെ ഞാൻ മാറ്റി വെച്ചു. (ബുഖാരി, മുസ്‌ലിം)*
*അവിടുത്തെ ﷺജീവിത വഴി യാത്രകൾ ഓരോന്നും നമുക്ക് വലിയ പാഠങ്ങളാണ്.*
*എത്ര സ്വലാത്ത് ചൊല്ലിയാലും അവിടുത്തേക്ക് ഈ ജീവിതം തന്നെ മാറ്റി വെച്ചാലും അവിടുത്തോടുള്ള ﷺകടപ്പാട് തീർക്കാൻ ആർക്കും കഴിയുകയില്ല. വഫാത്തിന് സമയത്തും ഉമ്മത്തിന്റെ കാര്യം ഓർത്ത് മാത്രം വിതുമ്പിയൊരു നേതാവ്... ﷺ.*
*الله ﷻനമുക്ക് നൽകിയ ഏറ്റവും വലിയ അനുഗ്രഹം റഹ്മത്തുൽ ലിൽ ആലമീൻ നബി ത്വാഹാ തിങ്കളോരു ﷺ*
*നിശയിലെന്റെ ഇശലുകളെല്ലാം മദീനയാവണം, പകലിന്റെ നേട്ടവും തിങ്കളിൽ ﷺഒതുങ്ങണം*
*കാണാത്ത ലോകത്തെ കൗതുകങ്ങളോരോന്നും ഖൽബിൽ നിറച്ചു വിസ്മയം തീർക്കണം*
*മൊഞ്ച്  എന്ന വാക്കിന്റെ അർത്ഥം തന്നെ മദീനയാവാം" ആ സ്നേഹം നാമം അനുഗ്രഹമാക്കി തീർത്ത മദീനത്തെ സുൽത്താൻ തന്നെയുമാണ്... ﷺ*
*اَللّٰهُمَّ صَلِّ عَلَی سَیِّدِنَا مُحَمَّدٍ وَعَلَی آلِ سَیِّدِنَا مُحَمَّدٍ صَلاَةً تُنْجِینَا بِهَا مِنْ جَمِیعِ الْأَهْوَالِ وَالْأٓفَاتِ.وَتَقْضِي لَنَا بِهَا جَمِیعِ الْحَاجَاتِ.وَتُطَهِّرُنَابِهَا مِنْ جَمِیعِ السَّیِّٸَاتِ.وَتَرْفَعُنَا بِهَاعِنْدَكَ أَعْلَی الدَّرَجَاتِ.وَتُبَلِّغُنَا بِهَا اَقْصَی الْغَایَاتِ مِنْ جَمِیعِ الْخَیْرَاتِ فِي الْحَیَاةِ وَبَعْدَ الْمَمَاتِ.وَسَلِّمْ تَسْلِیمًا کَثِیرٍا۝*
*{അള്ളാഹുവേ... ഞങ്ങളുടെ നേതാവ് മുഹമ്മദ്നബിﷺ തങ്ങളുടെ മേലിലും അവിടുത്തെﷺ കുടുംബത്തിന്റെ മേലിലും നീ സ്വലാത്ത് വർഷിപ്പിക്കേണമേ...ആ സ്വലാത്ത് ഞങ്ങളെ എല്ലാ പ്രയാസങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നും രക്ഷപ്പെടുത്തുന്നതാണ്... ഞങ്ങളുടെ മുഴുവൻ ആവശ്യങ്ങൾ പൂർത്തിയാക്കുന്നതാണ്....എല്ലാ തിന്മയിൽ നിന്നും ഞങ്ങളെ ശുദ്ധിയാക്കുന്നതാണ്....ആ സ്വലാത്ത് കാരണം  ഞങ്ങൾ ഉയർന്ന പദവികളിൽ എത്തുന്നതും ഉദ്ദേശങ്ങളുടെ അന്ത്യത്തിലേക്ക് എല്ലാ നന്മകളും ജീവിതത്തിലും മരണശേഷവും ഞങ്ങൾക്ക് ലഭിക്കുന്നതുമാണ്....﴿*
*ഇശ്‌ഖിന് ബഹ്റല നേതാവല്ലേ ﷺഇഷ്ടം നിറച്ച മണ്ണിലെ രാജാവല്ലേ ﷺകനിവിന്റെ നേട്ടം നൽകും ഹോജാവല്ലെ ﷺഖൽബും നിറയ്ക്കും താജ നിലാവ്... ﷺ*
*തിരു നൂറ് ﷺകണ്ണിൽ തെളിഞ്ഞു വേണം, റൂഹും അടരലും അന്നേരമാവണം*
*മദീന കണ്ടവരുടെ വർണ്ണന കേട്ടെൻ ഖൽബ് പിടയാറുണ്ട്, മോഹം പൂണ്ടേറെ തേടാറുണ്ട്, കൊതിയാലേ എന്നും കാക്കാറുണ്ട്, കണ്ണിനു കുളിരും പകരുന്ന സത്യം ഖൽബും നിശ്ചലമാവുന്ന മൊഞ്ച്... ﷺ*
*ലോകാനുഗ്രഹിﷺയുടെ സ്നേഹം അനുഭവിച്ചറിയുന്ന പുണ്യ മണ്ണിലേക്കൊരു യാത്ര പോവണം, മനസിന്റെ കാത്തിരിപ്പിന് സുഖമരുളണം, കാണിക്ക വെക്കാൻ ഒന്നുമില്ലാത്തവളാണെങ്കിലും തിരു ദർബാറിൽ ﷺപൊട്ടി കരഞ്ഞൊരിടം വാങ്ങണം ആ സ്നേഹ ചോട്ടിൽ ഉറങ്ങാൻ അവസരം ലഭിക്കണം, എൻ റൂഹിനെ കാത്തെനിക്കും സന്തോഷിക്കണം*
*തട്ടരുതേ സയ്യിദീ ﷺതേട്ടമാണ് കരുണാ വാരിതി ﷺഅങ്ങൊന്നു കനിഞ്ഞു വെന്നാൽ ഇരു ലോക രക്ഷയാ സ്നേഹ വാരിതി ﷺ*
*الله ﷻ*
*അതി മോഹമെന്ന ധാരണയുണ്ട് എങ്കിലും നിന്റെ അറ്റമില്ലാത്ത കാരുണ്യത്തിലേക്ക് കണ്ണും നട്ടിരിക്കുന്ന ഈ ദുനിയാവിലെ വിരുന്നുകാരിക്ക് ഔദാര്യം വ്യാമോഹങ്ങൾക്ക് ശമനം നൽകി എന്റെ ആഖിറം സലാമത് ആക്കു الله ﷻ*
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അസ്മാഹുൽ ഹുസ്ന അർത്ഥവും ആശയവും പരിഹാരവും. 🌼🍁

[28/12, 6:10 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥                *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.* [30/12, 7:35 pm] Sayyidath Mihraskoduvally: *يَا الرحمان  ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരമ കാരുണികനെ  എന്നാണ്.*            *പതിവായി ഈ നാമം ചൊല്ലി പ്രാർത്ഥിക്കുന്നവന് ജീവിതത്തിന്റെ എല്ലാ മേഖലകളിലു൦ الله വിന്റെ അളവറ്റ പാത്രത്തിന് കാരണമാകു൦.* [31/12, 8:29 pm] Sayyidath Mihraskoduvally: *يَا الرحيم ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം കരുണാനിധി എന്നാണ്.*        ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...