Skip to main content

ഖസീദത്തുൽ ബുർദ... 🌼

*✿═══════════════✿*
      *മധുരപാനം*
*✿═══════════════✿*
*മാധുര്യം നിറഞ്ഞ ലോകം മഹിമയേറെ പറഞ്ഞ ലോകം, മാനവന്റെ മനതലങ്ങളിൽ മധുരം നിറച്ച ലോകം*
*أَبَانَ مَوْلِـدُهُ عَنْ طِـيبِ عُـنْصُرِهِ*
 *يَا طِـيبَ مُـبْـتَدَإٍ مِنْـهُ وَمـُخْـتَـتَـمِ*
*അവിടുത്തെ ﷺ ജനനം സ്വന്തം വംശപരമ്പരയുടെ പവിത്രതയെ പ്രകടമാക്കിയിരിക്കുന്നു. ആ തുടക്കവും അവസാനവും എത്ര മഹത്തരം.!*
*വരയിലോ വർണനയിലോ പ്രകടപാവുന്നതല്ല തിരു നബി ﷺയോടുള്ള സ്നേഹം. പ്രവർത്തി കൊണ്ട് എല്ലായിപ്പോഴും റബീഹ് ആക്കി തീർക്കുന്ന പവിത്രമായ മഹനീയ മധുര ലോകമാണ് അവിടത്തോടുള്ള ﷺസ്നേഹം*
*അദബും അഹദവനോടുള്ള പ്രിയവും  വേണം, കാണണം എന്ന് നാവു കൊണ്ടു മൊഴിഞ്ഞാൽ പോരാ ഖൽബ് കൊണ്ടു കാത്തിരിക്കണം പ്രവർത്തി കൊണ്ടു രാവും പകലും ഒരുപോലെ യാക്കണം*
*ഇമാം ഗസ്നവി (റ) തിരുനബിﷺയെ സ്വപ്നത്തിൽ കാണാന്‍ ആഗ്രഹിച്ച് എല്ലാ രാത്രിയിലും ഖസീദതുൽ ബുർദ പാരായണം ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ മഹാന്ന് തിരുദർശനത്തിന് തൗഫീഖ് ലഭിക്കുന്നേയില്ല. അന്ന് ജീവിച്ചിരുന്ന മഹാനായ ഒരു ശൈഖിന്റെ സമീപം ചെന്ന് ഇമാമവർകൾ സങ്കടം പറഞ്ഞു. ശൈഖ് പറഞ്ഞു : ഖസീദ പാരായണം ചെയ്യുമ്പോൾ പാലിക്കേണ്ട മര്യാദകൾ പരിപൂർണ്ണമായി പാലിച്ചിരിക്കില്ല. അത് കൊണ്ടായിരിക്കും നിങ്ങൾക്ക് തിരുനബിﷺയെ സ്വപ്നത്തിൽ കാണാന്‍ കഴിയാത്തത്.*
*ഇമാം : ഇല്ല. ഞാന്‍ മര്യാദകളൊക്കെ പാലിച്ചിട്ട് തന്നെയാണ് പാരായണം ചെയ്തത്.*
*ശൈഖവർകൾ ഇമാം ഗസ്നവി (റ) പാരായണം ചെയ്യുന്നത് നിരീക്ഷിച്ചു. പിന്നീട് പറഞ്ഞു: ഞാൻ നിങ്ങൾക്ക് തിരുദർശനം ലഭ്യമാകാത്തതിന്റെ രഹസ്യം കണ്ടെത്തി. നിങ്ങൾ ഓരോ* *വരികൾക്ക് ശേഷവും ഇമാം ബൂസ്വൂരി(റ) ചൊല്ലിയ "മൗലായ സ്വല്ലിവസാ" എന്ന സ്വലാത്ത് ചൊല്ലുന്നില്ല*.
  *(അസ്വീദത്തു ശ്ശുഹ്ദ:39)*
*ദിവ്യാനുരാഗത്തെ ഏറ്റടുത്ത ഖൽബിന്റെ രോഗത്തെ ശമനം നൽകാൻ കഴിവുള്ള മധുരപാനീയമാണ് ഖസീദത്തുൽ ബുർദ*
*അനുരാഗ വലയം സൃഷ്ടിച്ച ഇമാം ബുസൂരിയോളം (റ)ദിവ്യാനുരാഗിയുടെ ചരിതം ഇനി കേൾക്കാനില്ല.*
*ആ കരവലയത്തിലൊതുങ്ങിയ മഷി തണ്ടിനേക്കാൾ ഭാഗ്യം സിദ്ധിച്ച മറ്റൊന്നും ഈ ലോകത്ത് ഇല്ലതാനും*
*കവി പറഞ്ഞത് പോലെ മറ്റെല്ലാ രുചികളെയും കെടുത്തി കളയുന്ന ഒന്ന് തന്നെയാണ് അവിടെത്തോടുള്ള ﷺസ്നേഹം*
*ജാതി വർഗ ഭേദമന്യേ ആ സ്നേഹത്തെ തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടും എന്ത് കൊണ്ടാണ് നമ്മുടെ ഖൽബിൽ ആ ഒരു ചിന്ത പോലും വരാത്തത്.?*
*നാം നമ്മെ തന്നെ വഞ്ചിക്കുകയാണ്. നമ്മുടെ ശരീരത്തോടും മനസ്സിനോടും എതിരു പ്രഖ്യാപിക്കുകയാണ്.*
*ആരുടെയോ കോലം കെട്ടലിൽ മോഹിച്ചു സ്വയം ഒരു വിഡ്ഢി വേഷം കെട്ടുകയാണ്.*
*ദുനിയാവ് ശാശ്വതമല്ല കേട്ടോ, ദുനിയാവിലെ സ്വാർത്ഥ കണ്ണുകൾ നിന്നെ വഞ്ചിക്കുകയാണ് കേട്ടോ, നീ ഒന്നും അറിയാതെ പെട്ടു പോവുകയാണ് കേട്ടോ.*
*നിനക്ക് മടങ്ങാം. സ്നേഹത്തിന്റെ ലോകത്തേക്ക്, സത്യത്തിന്റെ ലോകത്തേക്ക്, സഹനത്തിന്റെ ലോകത്തേക്ക്, കാരുണ്യത്തിന്റെ ലോകത്തേക്ക്.*
*സ്നേഹം ദിവ്യാനുരാഗത്തിന്റെ മണ്ണിലേക്ക് കാത്തു വെക്കാം. സത്യം ആ മണ്ണിൽ മാത്രമാണ് രക്ഷ.*
*റഹ്മത്തുൽ ലിൽ ആലമീൻ നബി ﷺയുടെ സ്നേഹ ലോകമാണ് അഭയം*
*മദദ് അരുളണേ... യാ സയ്യിദീ ﷺമഹനീയ കരങ്ങളാൽ രക്ഷയാവണം ഇരു ലോകം സനദീﷺ*
*തിരു ﷺസന്നിധിയിൽ അണയാനാ കൊതി അവിടം ഒടുങ്ങാനും വിധി നൽകണേ... الله ﷻ*
*ആ ലോകത്തോടുള്ള അടങ്ങാത്ത സ്നേഹ ഞങ്ങളുടെ ഖൽബിൽ നിലയുറപ്പിച്ചു തരണേ നാഥാ...*
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അസ്മാഹുൽ ഹുസ്ന അർത്ഥവും ആശയവും പരിഹാരവും. 🌼🍁

[28/12, 6:10 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥                *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.* [30/12, 7:35 pm] Sayyidath Mihraskoduvally: *يَا الرحمان  ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരമ കാരുണികനെ  എന്നാണ്.*            *പതിവായി ഈ നാമം ചൊല്ലി പ്രാർത്ഥിക്കുന്നവന് ജീവിതത്തിന്റെ എല്ലാ മേഖലകളിലു൦ الله വിന്റെ അളവറ്റ പാത്രത്തിന് കാരണമാകു൦.* [31/12, 8:29 pm] Sayyidath Mihraskoduvally: *يَا الرحيم ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം കരുണാനിധി എന്നാണ്.*        ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...