*✿═══════════════✿* *സത്യവിശ്വാസിനികളുടെ നേതാവ്...*
*✿═══════════════✿*
*ഫാത്തിമ എന്റെ കരളിന്റെ കഷ്ണമാണെന്ന് ത്വാഹാ റസൂലോരു ﷺപറഞ്ഞില്ലെ, സ്വർഗീയ ഹൂറി അത് കേട്ടു സന്തോഷിച്ചില്ലെ رضي الله عنها*
*അല്ലാഹുവിന്റെ ഹബീബോരുടെ അതെ ചായ ഉള്ള ബീവി അതെ നടത്തമുള്ള ബീവി رضي الله عنها*
*അലിയാർ رضي الله عنه തങ്ങളുടെ ജീവിത സഖിയായി ഹസൻ ഹുസൈനോരെ رضي الله عنهഉമ്മയായി ലോകത്തിന് മാതൃക കാട്ടിയ മഹിളാ മണിയല്ലെ മുത്ത് ബീവി ഉമ്മ رضي الله عنها*
*ആയിശാرضي الله عنهاയിൽ നിന്ന് നിവേദനം :നബി ﷺയുടെ പത്നിമാരായ ഞങ്ങൾ നബി ﷺയുടെ സന്നിധിയിലായിരുന്നു. അപ്പോൾ ഫാത്തിമ رضي الله عنهاഅവിടെയെത്തി. അവരുടെ നടത്തത്തിനും നബി ﷺനടത്തത്തിനും യാതൊരു വ്യത്യാസവുമില്ല. നബി ﷺഅവരെ കണ്ടപ്പോൾ പറഞ്ഞു എന്റെ മോൾക്ക് സ്വാഗതം എന്നു പറഞ്ഞു. പിന്നീട് നബി ﷺഅവരെ ഇരുത്തുകയും അവരോട് ഒരു രഹസ്യം പറയുകയും ചെയ്തു. അപ്പോൾ അവർ ശക്തമായി കരഞ്ഞു. അവരുടെ ദുഃഖം നബി ﷺകണ്ടപ്പോൾ അവരോട് നബി ﷺ ഒരു രഹസ്യം പറഞ്ഞു അപ്പോൾ അവർ ചിരിച്ചു. നബി ﷺഎണീറ്റ് പോയപ്പോൾ രഹസ്യത്തെ കുറിച്ച് ഞാൻ ഫാത്തിമ رضي الله عنها ചോദിച്ചു. ഫാത്തിമ رضي الله عنهاപറഞ്ഞു :നബി ﷺയുടെ രഹസ്യത്തെ ഞാൻ പരസ്യമാക്കുകയില്ല. നബി ﷺവഫാത്തായപ്പോൾ ഞാൻ ഫാത്തിമ رضي الله عنها പറഞ്ഞു :എനിക്കു താങ്കളുടെ മേലുള്ള ബാധ്യതയെ പരിഗണിച്ചു ഞാൻ ദൃടനിശ്ചയം ചെയ്യുന്നു. പ്രസ്തുത വിവരം എനിക്കു അറിയിച്ചു തരണം. ഫാത്തിമ رضي الله عنهاപറഞ്ഞു :ഈ സമയം ഞാൻ പറയാം, ആദ്യ പ്രാവശ്യം നബി ﷺഎന്നോട് രഹസ്യം പറഞ്ഞത് ഇപ്രകാരമാണ്. നിശ്ചയം ജിബ്‌രീൽ (അ)എല്ലാ വർഷവും ഖുർആൻ ഒരു തവണ ഞാനുമായി ഓതാറുണ്ട്, എന്നാൽ ഈ വർഷം രണ്ടു തവണ ഓതി. എന്റെ അവധിയടുത്തു എന്നതല്ലാതെ ഞാനിതിനെ ഗണിക്കുന്നില്ല. അതിനാൽ നീ അല്ലാഹുവിനെ സൂക്ഷിക്കുകയും ക്ഷമിക്കുകയും ചെയ്യുക. ഞാൻ ninkka വേണ്ടിയുള്ള ഉത്തമ പിൻഗാമിയാണ്. അപ്പോൾ ഞാൻ കരഞ്ഞു. നബി ﷺഎന്റെ വെപ്രാളം കണ്ടപ്പോൾ രണ്ടാമത് എന്നോട് രഹസ്യം പറഞ്ഞത്. ഫാത്തിമാ നീ നീ സ്വർഗ പുത്രികളുടെ അല്ലെങ്കിൽ സത്യവിശ്വാസിനികളുടെ നേതാവാകാൻ ആഗ്രഹിക്കുന്നില്ലെ? എന്നായിരുന്നു. ഒരു നിവേദനത്തിൽ ഇപ്രകാരമാണ് എന്നോട് രഹസ്യം പറയുകയും ഈ രോഗത്തിന് നബി ﷺയുടെ റൂഹ് പിടിക്കപ്പെടുമെന്ന് അറിയിക്കുകയും ചെയ്തു. അപ്പോൾ ഞാൻ കരഞ്ഞു. പിന്നീട് എന്നോട് രഹസ്യം പറഞ്ഞു :നിശ്ചയം നബി ﷺയെ പിന്തുടരുന്ന (മരണത്തിൽ )കുടുംബത്തിലെ ആദ്യ വ്യക്തി ഞാനാണന്ന് എന്നെ അറിയിച്ചപ്പോൾ ഞാൻ ചിരിച്ചു.*
*ലോക നേതാവിന്റെ ﷺഅരുമ മോള് رضي الله عنهاവനിതകൾക്കഭിമാന ജീവ്, ഒട്ടേറെ ത്യാഗം സഹിച്ച മോള് സ്നേഹത്തിൽ ഒട്ടും കുറയാത്ത നാൾ കുടൽ മാല മുത്തിന്റെ ﷺകഴുത്തിൽ അണിഞ്ഞ നാൾ കരളു വെന്തു കരഞ്ഞ മുത്ത്رضي الله عنها*
*ബീവി ഉമ്മയോട് رضي الله عنهاഏറെ ഇഷ്ടം ആ മദദ് നേടിയ അതിലേറെ ഭാഗ്യം. ആ സ്നേഹം ഇല്ലെങ്കിൽ എന്തൊരു നഷ്ടം ആ ഇഷ്ടത്തിലാണ് സർവ്വ നേട്ടം...*
*الله ﷻബീവി ഉമ്മയെ رضي الله عنهاസ്നേഹിച്ചു ഉപ്പാപ്പ സയ്യിദോരുടെ ﷺമദദ് നേടണം*
*അതിമോഹമാണെന്ന് വ്യക്തമാണ് എങ്കിലും നിന്റെ കാരുണ്യം സത്യമാണ്. എന്റെ അതിരു കടന്നു പോയൊരു അത്യാഗ്രഹങ്ങൾക്ക് ഔദാര്യം ശമനം നൽകി എന്റെ ആഖിറം സലാമതു ആക്കു الله ﷻ*
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments