*✿═══════════════✿*
*മദീനയോടാണ് സ്നേഹം*
*✿═══════════════✿*
*സ്നേഹം വിളയുന്ന മണ്ണ്, സ്വപ്നം സഞ്ചരിക്കുന്ന മണ്ണ്, കിവാവുകൾക്കെന്നും ഹരം പകർന്ന മണ്ണ്*.
*മദീന മദീന മദീന*
*മുത്ത് ഹബീബവർക്ക് ﷺമദീനയോട് വല്ലാത്തൊരു സ്നേഹം തന്നെയായിരുന്നു, അതിന് തക്ക കാരണവും ഉണ്ട് താനും*
*സ്വാരാജ്യത്തെ വിട്ട് മറ്റൊരു (മദീനയിലേക്ക്)അഭയം പ്രാപിച്ചപ്പോൾ അവർക്ക് എല്ലാ നിലയിലും എല്ലാം മറന്ന് അഭയം നൽകിയ മനസ്സാണ് മദീനാ നിവാസികളുടേത്*
*അനസ് (റ)നിന്ന് നിവേദനം :നബി ﷺപറഞ്ഞു :ഈമാനിന്റെ ലക്ഷണം അൻസ്വാറുകളെ (മദീന നിവാസികളെ )സ്നേഹിക്കലാണ്. കാപട്യത്തിന്റെ ലക്ഷണം അൻസ്വാറുകളോടുള്ള വിധ്വെഷമാണ്.(ബുഖാരി, മുസ്ലിം)*
*മദീന മണ്ണിലെ സ്വർഗം തന്നെ, കനിവിനായ് കേഴുന്നോർക്കഭയം തന്നെ*
*ബറാഹ് (റ)നിന്ന് നിവേദനം :നബി ﷺപറയുന്നത് ഞാൻ കേട്ടു, അൻസ്വാറുകളെ സത്യ വിശ്വാസികളല്ലാതെ ഇഷ്ടപ്പെടുകയില്ല. അൻസ്വാറുകളോട് കപടന്മാരല്ലാതെ ദേഷ്യപെടുകയുമില്ല. അവരെ ഒരാൾ ഇഷ്ടപെട്ടാൽ അവരെ അല്ലാഹു ഇഷ്ടപെടും. അവരോട് ഒരാൾ ദേശ്യപ്പെട്ടാൽ അവനോട് അല്ലാഹു കോപിക്കും. (ബുഖാരി, മുസ്ലിം )*
*മധുര മധു സൂനം മദീന, മഹിമയേറെ ചെന്നൊരു സീന, മാലോകർക്കഭയ മണ്ണേ... പുണ്യം, ബദലില്ല മണ്ണിൽ അതിനൊരു മറു സ്ഥാനം*
*അൻസാറുകൾക്കെന്തൊരാവേശമായിരുന്നു ത്വലഹൽ ബദറു പാടി മുത്തിനെ ﷺവരവേൽക്കാൻ*
*സ്നേഹ തീരം സത്യഭാഷ്യ മണ്ണേ... മദീന*
*മിഴിയിണ ന്നനഞ്ഞ നേരം സ്വർഗ കിനാവുകൾ തരാൻ മിഴി നിറഞ്ഞ സ്നേഹ കനവുകൾ തരാൻ, ഇരു ലോകം ഖൈറിലാകുവാൻ മുത്തിനെ ﷺസ്നേഹിച്ച മുത്ത് നബി ﷺസ്നേഹിച്ച മണ്ണിനെ സ്നേഹിക്കാം*
*അനുരാഗ തീർത്ഥമെന്‍ മിഴികളിൽ നിറഞ്ഞു വെങ്കിൽ, ആ തെളിനീർ തീർത്ഥമെന്‍ ഖൽബും കഴുകിയിരുന്നു വെങ്കിൽ, പ്രണയം എന്നിൽ വിരിയുമായിരുന്നു മദീന എന്നിൽ സ്വർഗം പണിയുമായിരുന്നു.*
*തിങ്കൾ തോൽക്കും തിങ്കളെ ﷺഒന്ന് കാണണം മതി മറന്നന്നേരം കവിത രചിക്കണം ആ വരികൾ കുറിക്കുമ്പോൾ എൻ ശിരസ് അറ്റു വീഴണം ഉയർത്തെഴുനേൽപ്പില്ലാതെ ബഖീഇൽ ബഖീഇൽ അമർന്നു കിടക്കണം,*
*ദിനു കാത്തുള്ള നേതാവാണ് ﷺസത്യം പഠിപ്പിച്ച ഹോജാവാണ് ﷺനിറ ഭേദമന്യേ സല്മാന് ഫാരിസിനെയും ബിലാൽ തങ്ങളെയും (റ :)ഒരു സ്നേഹിച്ച സ്നേഹ നിലാവുമാണ്... ﷺ*
*അത്തറും തോൽക്കുമാ സുഗന്ധം അമ്പറും നാണിക്കും ആ മധുര ഗന്ധം, കാലം കാത്തുള്ള മധുര സുഗന്ധം മുൻ കഴിഞ്ഞ പ്രണയ നായകർ ഓരോന്നും പറഞ്ഞു തന്നുള്ളൊരാ സ്നേഹ തന്ത്രം*
*ഉത്ബതുബിന് ഫര്‍ഖദ് (റ) വിന്റെ ഭാര്യ ഉമ്മു ആസിം(റ) പറയുന്നു : എന്റെ ഭർത്താവിന് ഞാനടക്കം നാല് ഭാര്യമാരുണ്ടായിരുന്നു. ഉത്ബയെ ആകര്‍ഷിക്കാനായി ഞങ്ങളെല്ലാം സുഗന്ധം നന്നായി ഉപയോഗിക്കുമായിരുന്നു. പക്ഷേ, ഉത്ബ (റ) സുഗന്ധം ഉപയോഗിച്ചിരുന്നതേയില്ല. അൽപം എണ്ണ എടുത്ത് താടിയിൽ തേക്കും അത്രതന്നെ. എങ്കിലും ഞങ്ങളെക്കാൾ സുഗന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്. അദ്ദേഹം ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നാൽ അവർ പറയും : ഉത്ബയുടെ വാസനെയെക്കാൾ മുന്തിയ ഒരു സുഗന്ധവും ഞങ്ങൾ മണത്തിട്ടേയില്ല. ഞാനൊരിക്കല്‍ അദ്ദേഹത്തോട് അതിന്റെ രഹസ്യം അന്വേഷിച്ചു. അദ്ദേഹം പറഞ്ഞു: "എനിക്ക് നബിﷺയുടെ കാലത്ത് ശക്തമായ ചൊറി ബാധിച്ചു. ഒരിക്കല്‍ ഞാനതേക്കുറിച്ച് റസൂൽ ﷺ തങ്ങളോട് സങ്കടം പറഞ്ഞു. അപ്പോള്‍ അവിടുന്നെന്നോട് (ﷺ) കുപ്പായമഴിച്ച് മുന്നിലിരിക്കാന്‍ പറഞ്ഞു. ഞാന്‍ മുമ്പിലിരുന്നു. അവിടുന്ന് (ﷺ) തന്റെ തിരുകരങ്ങളില്‍ ഊതി എന്റെ മുതുകിലും വയറിന്മേലും തടവി. അന്നുമുതലാണ് എന്റെ ശരീരത്തില്‍ നിന്ന് ഈ സുഗന്ധം അടിച്ചുവീശാന്‍ തുടങ്ങിയത്."*
*(മജ്മഉസ്സവായിദ്: 14055)*
*الله ﷻതിരു നബിയോടുള്ള ﷺസ്നേഹമെന്തന്നറിയാത്ത പാപിയാണ് എങ്കിലും നിന്റെ ഔദാര്യം കൊണ്ടു റൂഹടരും നേരവും ആ ഗന്ധം ഞങ്ങൾക്ക് ആസ്വദിക്കാൻ ആവണേ... ആ സ്നേഹ ചോട്ടിൽ എന്നെ ഉറക്കണേ...*
*ആവത് ആക്ക് الله ﷻ*
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments