*✿═══════════════✿*
*പുഞ്ചിരിക്കും പൂ വദനം*
*✿═══════════════✿*
*മാനവന്റെ മനമിൽ മധുരം നിറഞ്ഞ മഹിമ, കാലമെറെ കേട്ട ഖൽബിന് സ്നേഹമാണ് പൊലിമ*
*ത്വാഹാ റസൂൽ ﷺ സ്നേഹ റസൂൽ ﷺതാരം റസൂൽ... ﷺ*
*മഹിതം മനോഹരം മധുരിതം തനിമ സ്നേഹ ലോകമാണ് മനമിൽ*
*മദീന* *മദീന മദീന*
*രാവിന്റെ മറവിൽ പുഞ്ചിരിക്കും നിലാവാ...കനലെരിയും ഖൽബിന് സ്നേഹം തരുന്ന നിറവാ...*
*ഹാത്തിം റസൂൽ ﷺ കനിവിന് റസൂൽ കാലം ഓർക്കും ഗുരുവര്യരാണ് റസൂൽ ﷺ*
*സാബിത്തെന്നോരും ഉമറെന്നോരും ഖൽബിൽ കൂട്ടിയ സ്നേഹ പ്രപഞ്ചം. സിദ്ധീഖെന്നോരുടെ സ്നേഹ ഭാഷ്യമ് താരക തിങ്കൾ രാജ ﷺ ബിലാലോരുടെ പ്രേമ ഭാജം*
*അവിടുന്ന് ﷺസ്നേഹം കൊണ്ടു തിരഞ്ഞെടുത്ത സിദ്ധീഖ് തങ്ങൾ (റ)*
*അബൂസഈദിൽ ഖുദ്രി(റ)നബി ﷺപറഞ്ഞു:"സഹവാസം കൊണ്ടും സമ്പത്ത് കൊണ്ടും. എന്റെ മേൽ ജനങ്ങളിൽ വെച്ച് ഏറ്റവും ഗുണം ചെയ്തത് അബൂബക്കറാണ്. ഞാൻ ഒരാളെ ആത്മസ്നേഹിതനായി സ്വീകരിക്കുകയാണെങ്കിൽ അത് അബൂബക്കറിനെ ആത്മ സ്നേഹിതനായി സ്വീകരിക്കുക. ഇസ്ലാമിക സാഹോദര്യവും സ്നേഹവും ഞങ്ങൾക്കുണ്ട്. അബൂബക്കർ (റ)വീട്ടിലേക്കുളള പഴുതല്ലാതെ പള്ളിയിൽ ഒരു പഴുതിനെയും അവശേഷിപ്പിക്കരുത്. ഒരു നിവേദനത്തിൽ ഇപ്രകാരമാണ്. എന്റെ റബ്ബല്ലാതെ മറ്റൊരാളെ ആത്മസ്നേഹിതനായി തിരഞ്ഞെടുക്കുകയാണെങ്കിൽ അബൂബക്കറിനെ ഞാൻ തിരഞ്ഞെടുക്കും. "(ബുഖാരി, മുസ്‌ലിം )*
*തിരു ﷺസ്നേഹം ആവോളം നുകർന്ന സിദ്ധീഖോരുടെ കാൽ പാദ സേവന മെങ്കിലും ലഭിച്ചിരിന്നു വെങ്കിൽ ഈ ജീവിതം ധന്യമായെനെ...*
*ആ പാദങ്ങൾ നടന്നു നീങ്ങിയ മണ്ണെങ്കിലും ഒന്ന് മുത്തം നൽകാൻ കഴിഞ്ഞിരുന്നു വെങ്കിൽ...*
*ഈ ഭൂമിയിൽ ജീവിച്ചതിന് ഒരർത്ഥമുണ്ടാക്കി തീർക്കാമായിരുന്നു. ഇതിപ്പോ രാവും പകലും മാറി മാറി വരുന്നതല്ലാതെ, ദിവ്യാനുരാഗത്തിന്റെ അടിവേരു പോയിട്ട് തളിർത്ത ഒരില പോലും സമ്പാദിക്കാൻ ഈ പാപിക്ക് കഴിഞ്ഞില്ല*
*അവസാന നാളിലെ വെറും ചവറായി നാളുകൾ കഴിഞ്ഞു പോവുന്നു. അല്ലെങ്കിലും ആയുസിതളുകളിൽ വരുന്ന മാറ്റം ഖൽബിനെ നൊമ്പരപ്പെടുത്തുന്നത് കുറച്ചൊന്നുമല്ലല്ലോ...*
*ഹാ, ഇഷ്ടം മറന്ന് കഷ്ടത്തിന്റെ നാളുകൾ നടന്നു നീങ്ങിയിപ്പോൾ ഇഷ്ടത്തെ തേടിയിട്ടൊടുവിൽ ഇഷ്ടം കഷ്ടമായ് ഖൽബിനെ വൃണപെടുത്തി കളഞ്ഞു.*
*ഇനിയും കണ്ടെത്താൻ കഴിയാത്ത സ്നേഹ ലോകത്തെ ചൊല്ലി ഖൽബും പിണങ്ങി നടത്തം തുടങ്ങി. എന്റെ പോരായ്മയാണ് എന്റെ നഷ്ടം എന്നും മദീന സ്നേഹത്തിന്റെ മണ്ണ് മാത്രമാണെന്നും യഥാർത്ഥ സ്നേഹം ഖൽബിൽ ഉണ്ടെങ്കിൽ മദീന വിളിക്കും എന്നും അങ്ങനെ തുടങ്ങുന്നു വഴക്കിന്റെ ആരംഭം.*
*ബാധ്യതകൾ പറഞ്ഞാൽ അതെല്ലാം നിന്റെ ഒഴിവ് കേടു പറഞ്ഞുള്ള ഒഴിയൽ ആണെന്ന പഴിയും*
*വയ്യ ഖൽബിന് പോലും തിരിച്ചറിയാൻ കഴിയാത്ത ശരീരത്തിന്റെ തളർച്ച കൊണ്ടു നടക്കാൻ. മദീനയും മദീനയിലെ രാജകുമാരനും എന്നെ ഒരു സ്നേഹ തലക്ക് പിടിച്ചു ബുദ്ധി മറഞ്ഞു പോയൊരു ഭ്രാന്തിയാക്കിയിരുന്നു വെങ്കിൽ...*
*പരാതികളും പരിഭവങ്ങളും മറന്നാ ത്വയ്ബയിൽ അണയാമായിരുന്നു. തളർന്നാ പാരിജാത ചോട്ടിൽ മയങ്ങാമായിരുന്നു.*
*മോഹങ്ങൾ ഏറുന്നുണ്ട് നാഥാ കൈകൾ ശൂന്യവും എങ്കിലും നിന്റെ കാരുണ്യം ഏറെ പ്രതീക്ഷ നൽകുന്നുണ്ട്, റഹ്മത്തുൽ ലിൽ ആലമീൻ നബി യെ ﷺതന്ന രാജാധി രാജ എന്റെ വ്യാമോഹങ്ങൾക്ക് ഔദാര്യം ശമനം തന്ന് എന്റെ ആഖിറം സലാമത് ആക്ക്*
*الله ﷻ*
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments