Skip to main content

Posts

Showing posts from August, 2020

വരികൾ ഓരോന്നും രക്ഷയാവണം... 🌼

*✿═══════════════✿         *ആ പൂ മുഖം കണ്ട് കണ് ചിമ്മണം... ﷺ* *✿═══════════════✿* *പറയുവാനുണ്ടേറെ കഥന കഥകൾ*  *മൊഴിയുന്നു തോരാതെ എൻ സജല മിഴികൾ* നിലാവിന്റെ ചോട്ടിൽ ഞാൻ കിനാവുകൾ നെയ്യുമ്പോൾ ആശ്വാസമായ് ഒന്ന് വന്നിടേണേ,,,തങ്ങളെ ﷺ ആരമ്പ പൂ മുത്തിന് ﷺഅനുരാഗ കൂട്ടിൽ പാപി എന്നെയും കൂട്ടിടെണേ...  *അധരം മൊഴിഞ്ഞുള്ള സ്വലവാത്തിന് ഈണങ്ങൾ കുളിർക്കാറ്റായ് എൻ ഖബറിൽ പ്രഭ പരത്തിയാൽ, കൂരിരുൾ വലയം എൻ റൂഹ് കാക്കും, ആരും കാണാത്ത വേദന മായും* മന്നവനേകിയ മാനിമ്പ കനിയെ അഖിലം പടക്കാൻ കാരണ തേജസ്‌ ഇരു ലോകം വാഴ്ത്തും ത്വാഹാ സിറാജ് തങ്ങളോര്... ﷺ *അവസാന നാളെന്നിൽ അണയും നേരം ആ പൂ മുഖം കണ്ട് കണ് ചിമ്മണം, ആശകൾ ഏറെ ഖൽബിലുണ്ട് എല്ലാം തങ്ങളുടെ ﷺപുണ്യ ദേശമിൽ അമരാൻ മാത്രം* ആരാരുമില്ലാത്ത നാൾ അണയും   ആരും  കാണാത്ത കഥ പൊളിയും  അമലിന്റെ വീഴ്ചകൾ ഓരോന്ന് അണയും ഗതികെട്ട് ഞാനും വിയർത്തൊലിക്കും  *തിരു ﷺ മുന്നിൽ അണയാനായി കൊതി മൂത്ത് ഞാൻ എഴുതിയ വരികൾ ഓരോന്ന് രക്ഷയായി വന്നാൽ വിജയം എന്നിൽ പ്രഭ വിതറും.* തങ്ങളെ കാക്കണേ... ﷺ തിങ്കളെ നോക്കണേ... ﷺ അക്ഷരങ്ങളിൽ ഒതുങ്ങിയ പ്രണയമാ തുണക്കണേ...

സർവ്വം അനുഗ്രഹമായി തന്ന നാഥന് സ്തുതി... 🌼

*✿═══════════════✿*          *മദ്ഹിനോളം മധുരമില്ലൊരു മധുവിനും*  *✿═══════ ════════✿* മനസിലൊരു മഹിത ഭൂമിയോടുള്ള പ്രണയം പടുത്തുയർത്താൻ നിശയിലെൻ നയനങ്ങൾ എനിക്ക് കാവലിരിക്കുന്നതിന് പകരം അവരെന്നെ വഞ്ചിച്ചിരിക്കുന്നു. *ഗാഡ നിദ്രയിലേക്കെന്നെ തള്ളി വിട്ട് അവരും വിജയ കൊടി നാട്ടുന്നു,*  *അധരം മിനുക്കിയ സ്വലവാത്തിന് ധ്വനികൾ അന്നേരം എന്നെ ഉണർത്താൻ ഒരുങ്ങുമ്പോഴും, ആർക്കോ വാക്കു കൊടുത്ത പോലെ വേദനകൾ എന്നെ വരിഞ്ഞു മുറുക്കുന്നു. ത്വാഹാ നബിയോര് ﷺഅന്നേരം എന്നെ സ്വാന്തന ചെണ്ടുകളാൽ  തലോടുന്നു.* കഥന ഭാരമാലെ കരളു നീറുമ്പോൾ  കാത മകലെ എൻ ഹബീബവർ ﷺഎനിക്ക് ആശ്വാസം പകരുന്നു.  *കരിഞ്ഞുണങ്ങിയ ഇലകൾ പോലെ എൻ ഹൃത്തിന് ഉള്ളറകൾ ശൂന്യമാലെ നിസഹായ മാവുന്നു, വെള്ളവും വളവും കിട്ടാതെ ഇശ്‌ഖിന് വൃക്ഷo നാശ ഭീഷണി നേരിടുന്നു.* യാ ഹബീബി ﷺഅനുരാഗ തീർത്ഥമെൻ ഖൽബിൽ തെളിച്ചു വെങ്കിൽ എന്നിലെ സർവ്വ രോഗങ്ങൾക്കും അതൊരു പരിഹാരമാവുമായിരുന്നു.  *സൂര്യോദയം എൻ നറുകയിൽ ചുമ്പിക്കുമ്പോൾ, എന്നിലെ ശ്വാസം ശുദ്ധവായു രുചിക്കണം. ഇഷ്ട ദേശമെൻ മദീനയുടെ മടി തട്ടിൽ ഉറങ്ങാൻ ഔദാര്യമെൻ നാഥൻ കനിയണം* പിശാചിന്റെ അട...

കാവലവർ... 💮

*✿═══════════════✿*        *അനുരാഗ വല്ലരിയിൽ പൂത്ത അഴകിന്റെ സൂനo ഹാത്തിമുൽ അമ്പിയ ഇരുലോക പ്രഭാമയം...ﷺ* *✿═══════════════✿* _  *مَوْلايَ صَلَّ وَسَلِّمْ دَائِمًا اَبَدًا* *عَلَى حَبِيبِكَ خَيْرِ الْخَلْقِ كُلِّهِمِ*  _തിങ്കൾ തങ്ക രാജ അഴകിൽ ലങ്കുo സിറാജ  ഹുബ്ബറിഞ താജ തീർക്കണം എൻ നിരാശ...  ﷺ_  *അജബിന്റെ കാമിലവർ ﷺഅറിവിന്റെ നാഥമവർ, അനുഗ്രഹമായ് നാഥൻ തന്ന മൊഞ്ചുള്ള തങ്ങളവർ ﷺ* സിദ്ധീഖ് തങ്ങളുടെ പ്രാണനാം ചങ്ങാതിയവർ  ബിലാലിന്റെ ജീവൻ പോലും ആ സ്നേഹ കൂട്ടിൽ ഒതുങ്ങാനായി കരുതിയവർ (റ:) *ഇമാം ബുസൂരിയതും ഉമർ ഖാളി തങ്ങളും, ഹസ്സാനും സാബിത്തും ഉരുത്തോരു പ്രണയ മന്ത്രം അതെത്രെ അവരുടെ ഖൽബിന് തന്ത്രം* ഇനിയൊരു ഉവൈസ് തങ്ങൾ ആവാനും കഴിയില്ലെന്ന് അറിയാം എങ്കിലും നബിയെ ﷺ ഈ പാപിയെയും അങ്ങയെ സ്നേഹിച്ചു മരിക്കുന്നവരിൽ ഉൾപെടുത്തണേ...  "മന്ദഹാസം പൊഴിയും പോൽ ചന്തമേ, - എന്തു ലാസ്യo അഴകിന് തിങ്കളെ ﷺ അജബായ് നിറയും ഇശ്‌ഖിന് താജരെ  അദബിന് താരമായ് വിരിഞ്ഞ താരക രാജാവേ... ﷺ *ഇനിയൊരു വരിയിൽ ബുർദ വിരിയിക്കാൻ കഴിയില്ല അറിയാം, ഇശ്‌ഖിന് മനം ദാഹമടങ്ങാൻ എൻ വരികൾ ബുർദ രുചിച്ചതുമി...

സ്നേഹ മന്ത്രം

*✿═══════════════✿*           *സ്നേഹത്തിന് ഉറവിടം* *✿═══════════════✿* *റൂഹുൽ അമീനിന്റെﷺ സ്നേഹ വെളിച്ചം സ്വലാത്താണ് എന്നും ഖൽബിന് മന്ത്രം.*        കരവിരുതും കണ്ണീരാക്കി കവിളിൽ മദ്ഹിന് കവിത രചിച്ചു കാലങ്ങളേറെ ഞാൻ കാത്തിടും നിധിയെ ﷺ *കാമിലവർ ﷺപകർന്നുളള തിരു സുന്നത്തിൽ വിജയമുണ്ട്, കാതലവർ ﷺകനിഞ്ഞു നൽകിയ പ്രാർത്ഥനയിന്നും നാഥനിലുണ്ട്, അനുഗ്രഹം വന്ന വഴിയെ, മുത്ത് നബി ﷺതേടിയ തേട്ടമാണ്* ഖാഫിയാണ് അല്ലാഹ് നീ ഷാഫിയാണ്  ഔദാര്യം കനിഞ്ഞരുളിയ നീ കാരുണ്യ കടലാണ്  ലോകാനുഗ്രഹിയെ ﷺതന്ന ലോകൈക നാഥനാണ്.  *മദീന ഇന്നും ഖൽബിന് കുളിരു പകരും മൊഞ്ചുള്ള ദേശമാണ്, അവിടെ നീ തന്ന ഉത്തമ നേതാവാണ് ﷺ* പരിഹാരമാണ്  പരിഭാവന മണ്ണിൽ  പലർക്കും സമാധാനമായ വിശ്വാസിയുടെ അഭയ കേന്ദ്രമാണ്  *ആശ്രിതർക്ക ആശ നൽകിയ ആശ്വാസ ഭൂമിയാണ്, പറഞ്ഞാൽ അതിരു കവിയും അതിരു കടന്നൊരു പ്രണയ ലോകമാണ്* മദീന, മദീന, മദീന  കണ്ണുകൾ അടയും നേരം  പുണ്യ മണ്ണിൽ അമർന്നു കിടക്കാൻ ആവണം  ശ്വാസം നിലക്കും നേരം കാഴ്ചതും പുണ്യമാവണം  *മുത്ത് നബി ﷺമയങ്ങിടും പുണ്യ മണ്ണിൽ ചുമ്പിക്കാനാവാണം, ...

മുത്ത് റസൂൽ സത്യ റസൂൽ 🌼🌼🌼

*✿═══════════════✿*             *ലോകാനുഗ്രഹി... ﷺ*   *✿═══════════════✿* *مُحَمَّدٌ لاَ نَرَى إِلاَّ شَفَاعَتَهُ*             *مُحَمَّدٌ خَيْرُ دَاعٍ عِنْدَ مُزْدَحَمِ* *മുഹമ്മദ് മുസ്ത്വഫാ  ﷺ തങ്ങളുടെ ശഫാഅത് അല്ലാതെ മറ്റൊന്നും നമ്മുടെ കൺമുമ്പിൽ ഇല്ല. തിരക്കേറിയ ഘട്ടത്തിൽ ദുആ ചെയ്യുന്നവരിൽ ഉത്തമർ മുഹമ്മദ് മുസ്ത്വഫാ ﷺ തങ്ങൾ ആകുന്നു* ആശ്രയമാണ് അഭയമാണ് അഹദവന് ഏകിയ ആരമ്പ കനി ത്വാഹാ നബി... ﷺആരിലും അത്ഭുതമാണ്  മദീനയിലെ സുൽത്താനാണ് ﷺ *ഒടുക്കമില്ലാത്ത ലോകത്തേക്ക് ഒടുവിലൊരു യാത്ര ഒരുങ്ങുകയായ്, ദിനമോരോന്നും എരിഞ്ഞു തീരുമ്പോൾ അകലങ്ങളിൽ മദീന വീണ്ടും നോവുണർത്തുന്നു. ഖൽബിന്റെ വേവലാതി മൂർച്ചിക്കുന്നു* കഴിയുന്നു ദിനവും കൊഴിയുന്ന ആയുസും ഒന്നും നേടാത്ത കറ പുരണ്ട ജീവിതവും, കാലടി മണ്ണ് ചോർന്നു തീരുമ്പോഴും ഉള്ളിലെ തീ ഇന്നും ആളി കത്തുന്നു.  *ആറ്റൽ റസൂലിന് ﷺപ്രണയ മെൻ സിരയിൽ അലിഞ്ഞു ചേരാത്ത, പാപി ഞാനും ദുനിയാവിൽ ചവറ്റു കൊട്ടയിൽ വീണു പോയ കരിനിഴൽ* ത്വാഹാ റസൂലെ ﷺഹാത്തിം നബിയെ ﷺ ആരും തുണയില്ലാ നാളിൽ തണലാകണെ- ആരിലും രക്ഷയായ രാജ ﷺകനിവേകണേ...

കരുണ കടലെന് നിധിയെ... 🌼

*✿═══════════════✿*         *ആറ്റൽ നബി... ﷺ* *✿═══════════════✿* ഖൽബിന്റെ കണ്മുനകളിൽ നനവ് പടർന്നിട്ടുണ്ട്  വാക്കും വരയും വർണനയും കണ്ട് ഞാൻ നിസഹായ ഭാവത്തിൽ ഇരിക്കുകയാണ്  *എവിടെയും എത്താൻ കഴിയാത്ത അല്പ വക്കുകളിലെ ഇഷ്ടക്കാരി ഇന്നും ഇശ്‌ഖിന്റെ കാര്യത്തിൽ പരാജയത്തിന്റെ പടു കുഴിയിൽ തന്നെ* മൊഞ്ചിലും മൊഞ്ചുള്ള തങ്ങൾ ﷺമദീനയിൽ വാഴും തിങ്കൾ ﷺ نعم سرى طيف من اهوى فارقني      والحب يعترض اللذات باالالم *പ്രേമ ഭാജനത്തിനോടുള്ള സ്നേഹം എല്ലാ രുചികളെയും നഷ്ട പെടുത്തിയത് പോലെ* അടങ്ങാത്ത പ്രണയ ലോകത്തേക്ക് ആഴ്‌ന്നിറങ്ങാൻ എന്റെ ഖൽബും വെമ്പൽ കൊള്ളുകയാണ്  *പക്ഷെ ! എവിടെയോ, എന്തോ ഒരു നീറ്റൽ അതന്നെ ലക്ഷ്യത്തിൽ നിന്നും വഴുതി വീഴ്ത്തി കളയുന്നു.* ഇത്തിരി സ്വലാത്ത് കൊണ്ട് തികയാത്ത മനസംതൃപ്തി യാവാം  ഒത്തിരി ഇഷ്ടം നേടാൻ കഴിയാത്ത ഹൃദയത്തിന്റെ പിടച്ചിലാവാം  *ഖൽബിൽ എവിടെയോ, വെളിച്ചം കാണാത്ത ഇരുട്ട് എന്നെ പിടി കൂടിയിട്ടുണ്ട് 'സ്വലാത്തിൽ അഭയം പ്രാപിച്ചത് കൊണ്ട് കാഴ്ച എന്നിൽ മങ്ങിയില്ലെന്ന് മാത്രം* *തൂക്കുമരത്തിലേറ്റാൻ സജ്ജമാക്കിയ  ശത്രുക്കളുടെ മുന്നിൽ നിന്നപ്...

പുച്ഛിച്ചു തള്ളുന്നു...

*مُحَمَّدٌ شَرَّفَ الْبَارِي مَرَاتِبَهُ*              *مُحَمَّدٌ خَصَّهُ الرَّحْمَنُ بِاالنِّعَمِ* *മുഹമ്മദ്‌ മുസ്ത്വഫ ﷺ തങ്ങളുടെ  പദവികൾ പടച്ചവൻ ശ്രേഷ്ഠമാക്കി.*  *മുഹമ്മദ്‌ മുസ്ത്വഫ ﷺ* *തങ്ങളെ റഹ്മാനായ റബ്ബ് അനുഗ്രഹങ്ങളെ കൊണ്ട് പ്രത്യേകമാക്കി.*              അനുഗ്രഹം ഒരു വാക്കിൽ ഒതുങ്ങുന്ന സ്നേഹമല്ല, അതിനൊരു ഉത്തമ വിചാരമാണ് ലോകാനുഗ്രഹിയെന്ന പ്രവാചക ശ്രേഷ്ഠർ ﷺ *അനുരാഗ വലയത്തിൽ അകപെട്ടു പോയ യഥാർത്ഥ ഇശ്‌ഖിന് വാഹകരെ അറിയണമെങ്കിലും ദൂരെ എങ്ങും പോകേണ്ടി വരില്ല* ഉമർ ഖാളി തങ്ങളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാൽ മതി  അവിടെത്തെ സ്നേഹ കാവ്യം മദീന ആസ്വദിച്ചു കേട്ടതും നമ്മിൽ അശ്രു പൊഴിക്കാൻ അല്ലാതെ മറ്റൊന്നിനും കഴിയില്ല  *കാരണം ദിവ്യാനുരാഗത്തെ തൊട്ടു കാഴ്ച നഷ്ടപെട്ടവരല്ലെ നാം, വെറും വാക്കിൽ മാത്രം ഒതുങ്ങി പോയ പ്രണയവും നമ്മെ നോക്കി പുച്ഛിച്ചു തള്ളുന്നുണ്ടാവും* ഇശ്‌ഖിന് മാസ്മരിക വലയം ഖൽബിൽ തീർത്ത് മദീനയിലേക്ക് നടന്നകന്ന ഒരുഷ്ട നായകന്റെ കാലിന് ചുവട്ടിലെ മണ്ണായിരുന്നു വെങ്കിൽ മാധുര്യ മൂറും മധു ലഹരിയിൽ നീരാടുന്ന പുണ്...

ഞങ്ങളുടെ ചെയ്തികളുടെ ഫലം ഞങ്ങൾ ഇന്ന് അറിയുന്നുണ്ട് നാഥാ... 🤲

*മീമിന് സുഗന്ധ ലഹരിയിൽ ആഴ്ന്നിറങ്ങിയവർ എത്ര ഭാഗ്യവാന്മാർ മീമിൽ അലിഞ്ഞു തീരാൻ കൊതിക്കും മനമെത്ര സുന്ദരം*         സ്വലാത്തിനെ ആധാരമാക്കി ഖൽബിന്റെ മോഹങ്ങളെ സ്വാന്തന പെടുത്താൻ തുടങ്ങിയിട്ടിപ്പോൾ നാളുകൾ ഏറെ യായ്  *ജീവിത നൗക തുഴഞ്ഞു നീന്താൻ തുടങ്ങിയ വഞ്ചിക്കാരിക്ക് കരക്കടുപ്പിക്കാനാവാതെ ആടി ഉയലുകയാണ്, അടി തെറ്റി ആഴത്തിലേക്ക് പതിക്കുമോ, എന്ന പേടിയും എന്നെ പിന്തുണരുന്നുണ്ട്,* അഷ്‌റഫുൽ ഹൽക്ക് ത്വാഹാ നബി ﷺഒരു വഴിക്കാട്ടിയായ് കനിവ് നൽകിയിരുന്നു വെങ്കിൽ, നഷ്ടങ്ങളെ മറന്നൊരിഷ്ടം എന്നിൽ വിടരുമായിരുന്നു  *ഹസ്സാനോരുടെ (റ)ഇശ്ഖ് എന്നിലില്ല,നബിയെ ﷺ ഉഹ്ദ് യുദ്ധത്തിലന്ന് തന്റെ ഭർത്താവിനെയും പിതാവിനെയും സഹോദരന്മാരെയും ശത്രുക്കൾ കൊന്നടക്കിയപ്പോഴും, അതൊന്നും കാര്യമാക്കാതെ എന്റെ ഹബീബിനുﷺ എന്തുപറ്റി എന്ന് കാണുന്നവരോടെല്ലാം ഭ്രാന്തമായി  ചോദിച്ചു കൊണ്ടിരുന്ന  മദീന, മണ്ണിലൂടെ ഓടിനടന ആ ശ്രേഷ്ഠ വനിതയെ പോലൊരു ഇഷ്ടവും എന്നിലില്ല നിധിയെﷺ* എങ്കിലും അറിയാതെ മോഹിച്ചു പോവുന്നു കനിയെ ﷺ *ലോകം മറന്ന് സൊ-ബുദ്ധിയും മറഞ്ഞൊരു മദീന പ്രേമിയാവാൻ സർവ്വം തെജിച്ചു പുണ്യമണ്ണിൽ ഒന്ന് അമരാൻ* ഒരിക്കലും...

സുഗന്ധം പരത്തണം... 🌼

*ഇഷ്ടമൊരു വാക്കല്ല ഇശ്ഖ് ഒരു നോക്കിലല്ല, ഖൽബ് പിടയുന്ന മാത്ര കണ്ണിൽ തെളിയും വെളിച്ചമാണ് ഖൽബ് കവരുമത് നേരുമാണ്*           വെള്ളി നുജൂമാൽ ലങ്കുമെൻ തിങ്കൾ ﷺഒരു തങ്ക മാണ് തങ്കം തോൽക്കും അതിൽ നേരുമാണ്  *ആമ്പലിലുമഴകാണ് അഹദവന്റെ നിധിയാണ് അമ്പവന് അമ്പിളി ചേലിൽ പടച്ച ആതിര ശോഭ തോൽക്കുമഴകാണ്... ﷺ* തിങ്കളിൽ ഉദിച്ച തങ്ങളെ ﷺകണ്ടു വെന്നാൽ തിങ്കൾ നിലാവ് പോലും നിശ്ചലമാവും നേരാണ്  *ഇരുൾ മൂടിയ രാവിൻ മാറിൽ നിദ്ര ചായും നേരം, വ്യഥ തീണ്ടിയ ഖൽബിന് ഒളിവ് പകരാൻ വന്നിടുമോ, നിലാവേ... ﷺ* ദിവ്യാനുരാഗത്തിന് വിസ്മയ കാഴ്ചകൾ എന്നിൽ നിറക്കുമോ, നസ്വീബെ... ﷺ *അനുരാഗ വല്ലരിയിൽ പൂക്കും പുഷ്പമായ് ചേർക്കാമോ, താജരെ ﷺസ്നേഹാമൃത തീർത്ഥം എൻ നെറ്റിയിൽ ഒഴുക്കി ഒരു ഇശ്ഖ് പൂക്കണം. ഇതളിട്ട മുല്ലപൂക്കൾ സുഗന്ധം പരത്തണം* അഞ്ചിത മൊഞ്ച് തൂകും മണ്ണിൽ തല ച്ചാഴ്‌ക്കണം  ആരവം നിറഞ്ഞ പുണ്യമിൽ എനിക്കൊരു ഇടം നേടണം  *സ്വപ്നമുറങ്ങും ബഖീഇൽ എന്നെ ചേർക്കാമോ, താജരെ ﷺഔദാര്യമിവളിൽ ചൊരിഞ്ഞു രക്ഷ നൽകണേ, തങ്ങളെ ﷺ* اللهﷻ വാക്കുകളിൽ അദബ് കേട് നിഴലിച്ചു പോയെന്ന് അറിയാം നാഥാ  നിന്റെ കാരുണ്യത്തിൽ മാത്രം കണ്ണ് നട്ടിര...

മനം മടുത്തവരെ ഇതിലെ ഇതിലെ... 🌼

*കവിതയെഴുതിയ കഥന മൊഴികൾ കവിളിൽ മഷി ചാർത്തുമ്പോൾ ഉള്ളു നീറിയ ഒത്തിരി ഇഷ്ടം സ്വലവാത്തായി അധരം മൊഴിയുന്നു*           കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ടു താജരെന് ﷺഎൻ സജല മിഴികൾക്ക് നിറം പകരുമെന്ന വ്യാമോഹം കുന്നു ക്കൂട്ടി ഒത്തിരി വെട്ടം കൊണ്ടു നോക്കി ഇരിക്കുകയാണ് ഇത്തിരി ഇഷ്ടം കൂടാൻ കഴിയാത്തവൾ  *ആശിഖീങ്ങളുടെ ആരാമത്തിലെ തേൻ നുകരും അനുരാഗ വലയത്തിൽ ആർമാദിക്കും തേനീച്ചയായിരുന്നു വെങ്കിൽ ഇശ്‌ഖിന് മധു നുകർന്നു ഞാൻ അവിടെ പാറി പറക്കുമായിരുന്നു* തപിക്കുന്ന ഹൃദയത്തിനും കൂരിരുൾ വലയം ചെയ്ത എൻ വഴികൾക്കും അവകൾ ഒരിറ്റ് പ്രകാശം നൽകുന്ന മിന്നാ മിന്നിയായ് എന്നിൽ വട്ട മിട്ടു പറക്കുമായിരുന്നു *മധുര കഥകൾ ചൊല്ലും മനം നിറഞ്ഞ മുഹിബ്ബ് ആവണം, മധു മലർ തോപ്പിൽ വാഴും മുഹബത്തിന് പറവ യായി മാറണം* മനം മടുത്തവരെ  ഇതിലെ  ഇതിലെ  മോഹം പൂണ്ടവരെ ഇതിലെ ഇതിലെ  അക്ഷമ തളം കെട്ടിയ ഹൃദയത്തിന് ഉടമകളെ ഇതിലെ ഇതിലെ  *മദീന വനിയിലെ...* മദ്ഹിന് നാട്ടിലെ  ഇഷ്ടത്തിന് വീട്ടിലെ  അഭയ കേന്ദ്ര മണ്ണിലെ  മടക്കം അത്യാവശ്യമായതിലെ...  *ചിന്നി ചിതറിയ ചിന്തകളെ കൂട്ടി യോചിപ്പിക്കണം, കര...

കരം പിടിക്കണേ കാവലാളെ... 🌼

*കല്ലും മണ്ണും മാമലയും സ്നേഹം തീർത്ത ഇശ്‌ഖിന് നിലാവ്... ﷺസ്നേഹ റസൂലെന്നും അഴകിന് പൂങ്കാവ്... ﷺ*        മദീന വനിയിലെ അരുമ മലരേ ﷺമോഹ,  തേനാറോഴുകും കാലം കാത്ത സ്വർഗീയ മണ്ണിൽ ജ്വലിക്കുന്ന ജമാലെ ﷺ *വഫാത്തിന് നേരത്തും ഉമ്മത്തിയെന്ന് ഉരത്ത താജരെ ﷺയുദ്ധ ഭൂമിയിലും സമാധാനം കാത്ത നേതാവേ-ﷺ* കരം പിടിക്കണേ,  മദദ് അരുളണേ,  തിങ്കളോളി അജബാണ്ﷺ അഴകിലും അഴകാണ് ആതിര പ്രഭ തോൽക്കും  അറിവിന്റെ ലോകമാണ്  *സ്നേഹാമൃത് പൊഴിയും വാത്സല്യ കടലാണ്,* *തങ്ങളെ ﷺതിങ്കളെ താജരെ മഹമൂദരെ ﷺകനിയണേ, കനവാൽ ഒരു കരുണ തരണേ തണിയെ... ﷺ* ആർത്തു കയർക്കുന്ന ഖൽബിന്റെ ചോദ്യങ്ങളെ തൊട്ട് ഞാൻ നിസഹായമായി നിൽക്കുകയാണ് മുത്താറ്റൽ തങ്ങളോരെ ﷺ *ഇരുൾ മറ തീർത്ത അകത്തളത്തിലെ ചുവരു കണ്ട് ഞാൻ അറ്റം കാണാതെ നിന്ന് പോയിട്ടുണ്ട് സയ്യിദരെ ﷺഒരു മിന്നായം വെളിച്ചം പോലും നൽകാൻ കഴിയാത്ത ഞാൻ വീണ്ടും വീണ്ടും തളർന്നു പോവുകയാണ്, ഖൽബിന്റെ പരാതി എന്റെ കൂടെ എന്നും ഒരു നിദ്രക്ക് തടസം സൃഷ്ടിച്ചു വെങ്കിലും വെളിച്ചം കാണാത്ത മിന്നാ മിന്നിയെ പോലെ ഞാൻ അന്തം വിട്ടു നിൽക്കുകയാണ്* ഇനി എവിടെക്കാണ് ഈ യാത്ര  വ്യാമോഹം ഖൽബിനെ വൃണ പെടുത്ത...

വ്യാമോഹം എന്നെ കീഴ്പെടുത്തി പോയതാണ് തണിയെ

*നറുമണം വീശും പുണ്യമിൽ ചേരണം, ഇശ്‌ഖിന് നറു സുഗന്ധം ഖൽബറിയണം*        ദിവ്യാനുരാഗിയുടെ കണ്ണിൽ നിന്ന് ഒഴുകി ഒലിക്കും അനുഗ്രഹ തീർത്ഥമായി പിറവി കൊള്ളണം  *മോഹങ്ങൾക്ക് അർഹത മറന്നു ഞാൻ എന്നും ചായം പൂശാറുണ്ട്, ഇഷ്ടങ്ങളെ നേടിയെടുക്കാൻ വെമ്പൽ കൊള്ളുന്ന എൻ മനം അതിനായ് കൊതിച്ചപ്പോൾ അറിയാതെ ഒരു മദീനാനുരാഗിയാവാൻ ഞാൻ കൊതി പൂണ്ടു* ഖൽബോരുക്കാതെ ഒരു വേഷം കെട്ടാൻ ആഗ്രഹിക്കുന്ന ഞാനെന്തൊരു പമ്പര വിഡ്ഢിയാണ്  പൊറുക്കണേ -മുത്താറ്റൽ സയ്യിദരെ ﷺ അറിവില്ലായ്മ എന്നെ ചതിച്ചതാണ്  *അഹദവന് നൽകിയ അനുഗ്രഹങ്ങളെല്ലാം മറന്ന് ദുനിയാവിന്റെ അല്പ മോഹങ്ങളിൽ പെട്ടന്റെ ഖൽബും പതറി പോയതാണ്, അതിൽ ഞാൻ അങ്ങേ അറ്റം വേദനയിൽ നീറുന്നുമുണ്ട് എന്നെ കൈ വെടിയരുതേ, തങ്ങളെ ﷺഅങ്ങയുടെ തിരു നോട്ടമില്ലാതെ ഈ മണ്ണിൽ ഒന്നുമില്ല തണിയെ ﷺ* തിങ്കളിന് തങ്ക മുഖമെൻ കണ്ണിൽ പതിഞ്ഞു വെന്നാൽ ﷺഎൻ ഹൃദയം സ്ഥമ്പിച്ചു പോവും  കൊതിക്കാനും ആവതില്ലാത്ത ഞാനൊരു വിരൂഭി തന്നെയാണ് നബിയെ ﷺഎല്ലാം നൽകിയിട്ടും പ്രവാചകാനുരാഗത്തിന്റെ തെളിനീർ പോലും ഉറ്റി വീഴാത്ത എന്റെ ഖൽബ് തന്നെയാണ് പരാജയം *സ്വയം അതിനായ് ഒരുങ്ങാത്ത ഞാൻ തന്നെയാണ് ലോകത്തിലെ ഏറ്റവു...