*നറുമണം വീശും പുണ്യമിൽ ചേരണം, ഇശ്‌ഖിന് നറു സുഗന്ധം ഖൽബറിയണം*
ദിവ്യാനുരാഗിയുടെ കണ്ണിൽ നിന്ന് ഒഴുകി ഒലിക്കും അനുഗ്രഹ തീർത്ഥമായി പിറവി കൊള്ളണം
*മോഹങ്ങൾക്ക് അർഹത മറന്നു ഞാൻ എന്നും ചായം പൂശാറുണ്ട്, ഇഷ്ടങ്ങളെ നേടിയെടുക്കാൻ വെമ്പൽ കൊള്ളുന്ന എൻ മനം അതിനായ് കൊതിച്ചപ്പോൾ അറിയാതെ ഒരു മദീനാനുരാഗിയാവാൻ ഞാൻ കൊതി പൂണ്ടു*
ഖൽബോരുക്കാതെ ഒരു വേഷം കെട്ടാൻ ആഗ്രഹിക്കുന്ന ഞാനെന്തൊരു പമ്പര വിഡ്ഢിയാണ്
പൊറുക്കണേ -മുത്താറ്റൽ സയ്യിദരെ ﷺ
അറിവില്ലായ്മ എന്നെ ചതിച്ചതാണ്
*അഹദവന് നൽകിയ അനുഗ്രഹങ്ങളെല്ലാം മറന്ന് ദുനിയാവിന്റെ അല്പ മോഹങ്ങളിൽ പെട്ടന്റെ ഖൽബും പതറി പോയതാണ്, അതിൽ ഞാൻ അങ്ങേ അറ്റം വേദനയിൽ നീറുന്നുമുണ്ട് എന്നെ കൈ വെടിയരുതേ, തങ്ങളെ ﷺഅങ്ങയുടെ തിരു നോട്ടമില്ലാതെ ഈ മണ്ണിൽ ഒന്നുമില്ല തണിയെ ﷺ*
തിങ്കളിന് തങ്ക മുഖമെൻ കണ്ണിൽ പതിഞ്ഞു വെന്നാൽ ﷺഎൻ ഹൃദയം സ്ഥമ്പിച്ചു പോവും
കൊതിക്കാനും ആവതില്ലാത്ത ഞാനൊരു വിരൂഭി തന്നെയാണ് നബിയെ ﷺഎല്ലാം നൽകിയിട്ടും പ്രവാചകാനുരാഗത്തിന്റെ തെളിനീർ പോലും ഉറ്റി വീഴാത്ത എന്റെ ഖൽബ് തന്നെയാണ് പരാജയം
*സ്വയം അതിനായ് ഒരുങ്ങാത്ത ഞാൻ തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ ക്രൂര ഹൃദയം കൊണ്ടു നടക്കുന്ന പാപി*
ഒന്നും വേണ്ട നാഥാ ഈ മണ്ണിൽ
മുത്തിന് ﷺമണ്ണിലൊരു അന്ത്യശ്വാസമല്ലാതെ
ആഗ്രഹിക്കാൻ അർഹതയില്ല എങ്കിലും നിന്റെ കാരുണ്യത്തിൽ മാത്രം കണ്ണ് നട്ടിരിക്കുന്ന ഈ മഹാ പാപിക്ക് നീ ഔദാര്യം ചൊരിയണേ -
الله ﷻ
*اننا نرجو الى كأس حوضك* *للعطش*
*يوم نشر كتابى يا سيدي خير النبي*
_*നന്മ-തിന്മ ഏടുകൾ ഏറ്റു വാങ്ങുന്ന ദിനം...നൽകണേ യാ സയ്യിദീﷺഹൗളുൽ കൗസർ ആ ദിനം..*_
ആവത് ആക്കു
الله ﷻ
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments