Skip to main content

കരം പിടിക്കണേ കാവലാളെ... 🌼

*കല്ലും മണ്ണും മാമലയും സ്നേഹം തീർത്ത ഇശ്‌ഖിന് നിലാവ്... ﷺസ്നേഹ റസൂലെന്നും അഴകിന് പൂങ്കാവ്... ﷺ*
       മദീന വനിയിലെ അരുമ മലരേ ﷺമോഹ,  തേനാറോഴുകും കാലം കാത്ത സ്വർഗീയ മണ്ണിൽ ജ്വലിക്കുന്ന ജമാലെ ﷺ
*വഫാത്തിന് നേരത്തും ഉമ്മത്തിയെന്ന് ഉരത്ത താജരെ ﷺയുദ്ധ ഭൂമിയിലും സമാധാനം കാത്ത നേതാവേ-ﷺ*
കരം പിടിക്കണേ, 
മദദ് അരുളണേ, 
തിങ്കളോളി അജബാണ്ﷺ അഴകിലും അഴകാണ് ആതിര പ്രഭ തോൽക്കും  അറിവിന്റെ ലോകമാണ് 
*സ്നേഹാമൃത് പൊഴിയും വാത്സല്യ കടലാണ്,*
*തങ്ങളെ ﷺതിങ്കളെ താജരെ മഹമൂദരെ ﷺകനിയണേ, കനവാൽ ഒരു കരുണ തരണേ തണിയെ... ﷺ*
ആർത്തു കയർക്കുന്ന ഖൽബിന്റെ ചോദ്യങ്ങളെ തൊട്ട് ഞാൻ നിസഹായമായി നിൽക്കുകയാണ് മുത്താറ്റൽ തങ്ങളോരെ ﷺ
*ഇരുൾ മറ തീർത്ത അകത്തളത്തിലെ ചുവരു കണ്ട് ഞാൻ അറ്റം കാണാതെ നിന്ന് പോയിട്ടുണ്ട് സയ്യിദരെ ﷺഒരു മിന്നായം വെളിച്ചം പോലും നൽകാൻ കഴിയാത്ത ഞാൻ വീണ്ടും വീണ്ടും തളർന്നു പോവുകയാണ്, ഖൽബിന്റെ പരാതി എന്റെ കൂടെ എന്നും ഒരു നിദ്രക്ക് തടസം സൃഷ്ടിച്ചു വെങ്കിലും വെളിച്ചം കാണാത്ത മിന്നാ മിന്നിയെ പോലെ ഞാൻ അന്തം വിട്ടു നിൽക്കുകയാണ്*
ഇനി എവിടെക്കാണ് ഈ യാത്ര 
വ്യാമോഹം ഖൽബിനെ വൃണ പെടുത്തി എന്നല്ലാതെ അതിന് വേണ്ടി ഒരുക്കങ്ങൾ ഇല്ലാതെ പരാജയം ഏറ്റു വാങ്ങേണ്ടി വരുമോ എന്ന പേടി സ്വപ്നം എന്നെ ഒരു രോഗി ആക്കി കളഞ്ഞിട്ടുണ്ട് 
*ചിന്തകൾ മദീനയെ ആവരണം ചെയ്തു അതിൽ മാത്രം സമാധാനം കണ്ടെത്തുന്ന ഒരു മനോ-രോഗി*
അല്പ ചിന്തകൾ കൂടി കടന്നു വരാൻ കഴിയാതെ ബുദ്ധി മറഞ്ഞു പോയൊരു ഉത്തമ ദിവ്യാനുരാഗിയാവണം 
ലജ്ജയില്ലാത്ത അതി മോഹമെങ്കിലും 
*ഇഷ്ടം എൻ കഷ്ടങ്ങളെ കരിച്ചു കളഞ്ഞത് പോലെ സ്നേഹം ഇശ്‌ഖിന് വഴി മാറി എന്നെ മോഹ ദേശത്ത് അടക്കം ചെയ്യണം*
ഖൽബിന്റെ മന്ത്രണം അങ്ങനെ പുലരട്ടെ 
അധരം മൊഴിയും സ്വലവാത്തിന് ശീലുകൾക്ക് മൊഞ്ച് കൂടട്ടെ
*മീമിൽ അലിഞ്ഞൊരു തുടക്കം എൻ ആഖിറ വെളിച്ചം പകർന്നു നൽകട്ടെ...*
എന്തൊരു വ്യാമോഹം അല്ലെ 
ഞാൻ എന്തൊരു അത്യാഗ്രഹിയാണല്ലെ 
അതിരു കടന്ന മോഹങ്ങളെ തലോടുന്ന ഞാൻ എന്തൊരു പരാജയത്തിന്റെ പടു കുഴിയിൽ വീണു പോയവളാണ് 
കാക്കണേ 
കാവലാവണേ 
തിങ്കളെ ﷺ

*مُحَمَّدٌٌ سَيِّدٌ طَابَتْ مَنَاقِبُهُ*

*مُحَمَّدٌٌ ٌصَاغَهُ الرَّحْمَنُ مِنْ كَرَمِ*

*മുഹമ്മദ് മുസ്ത്വഫ ﷺ നേതാവാണ്. അവിടത്തെ സ്ഥാനമാനങ്ങൾ തിളക്കമാർന്നതാണ്. മുഹമ്മദ് മുസ്ത്വഫ ﷺ യെ الله ഒരു കൂട്ടം അനുഗ്രഹങ്ങളിൽ വാർത്തെടുത്തിരിക്കുകയാണ്*
*ആവത് അക്കു*
اللهﷻ
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

ഉമ്മു സലമ( റ ):3

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃                *മഹിളാ രത്നങ്ങൾ -3*               🍃🍃🍃🍃🍃🍃🍃🍃🍃🍃🍃       സന്തോഷത്തോടെ അവർ ആ യാത്രക്ക് പുറപ്പെട്ടു      അബൂസലമ- ഉമ്മുസലമ ദമ്പതികള്‍ക്ക് മദീനയിലേക്ക്  സമയമായി. അബൂ സലമ(റ) ഒട്ടകത്തെ തയ്യാര്‍ ചെയ്തു. ഉമ്മു സലമയെ വാഹനത്തില്‍ കയറ്റി. മകന്‍ സലമയെ മഹതിയുടെ മടിയിലുമിരുത്തി, പ്രത്യേക അനുഭൂതിയുള്ള യാത്ര  തുടങ്ങി. മക്കയുടെ അതിര്‍ത്തി വിട്ടു കടന്നില്ല. അപ്പോഴേക്കും മഖ്സൂം ഗ്രോത്രക്കാരില്‍ പെട്ട ചിലര്‍ അവരെ കാണാനിടയായി. അവര്‍ വാഹനം തടഞ്ഞു നിര്‍ത്തി. വാക്കു തര്‍ക്കം മൂര്‍ഛിച്ചു. നിനക്കു വേണമെങ്കില്‍ പോകാം, ഭാര്യയെ കൊണ്ടു പോകാന്‍ സമ്മതിക്കില്ലെന്ന് അവര്‍ ശാഠ്യം പിടിച്ചു.  അവരെ മനസ് വല്ലാതെ മുറി പെട്ടു അവർ  മഹതിയെ തടഞ്ഞു വെച്ചു. ഇതറിഞ്ഞ അബൂ സലമയുടെ വംശക്കാര്‍ക്കു  കലി കയറി. കുട്ടിയെ വിട്ടു തരില്ലെന്നും അവന്‍ അബ്ദുല്‍ അസദ് ഗോത്രക്കാരനാണെന്നും അവര്‍ ന്യായം പറഞ്ഞു. കുട്ടിക്കു വേണ്ടി അവര്‍ പരസ്പരം പിടിവലി കൂടി. അവസാനം കുഞ്ഞിനു പരിക്കുപറ...