*✿═══════════════✿
*ആ പൂ മുഖം കണ്ട് കണ് ചിമ്മണം... ﷺ*
*✿═══════════════✿*
*പറയുവാനുണ്ടേറെ കഥന കഥകൾ*
*മൊഴിയുന്നു തോരാതെ എൻ സജല മിഴികൾ*
നിലാവിന്റെ ചോട്ടിൽ ഞാൻ കിനാവുകൾ നെയ്യുമ്പോൾ ആശ്വാസമായ് ഒന്ന് വന്നിടേണേ,,,തങ്ങളെ ﷺ ആരമ്പ പൂ മുത്തിന് ﷺഅനുരാഗ കൂട്ടിൽ പാപി എന്നെയും കൂട്ടിടെണേ...
*അധരം മൊഴിഞ്ഞുള്ള സ്വലവാത്തിന് ഈണങ്ങൾ കുളിർക്കാറ്റായ് എൻ ഖബറിൽ പ്രഭ പരത്തിയാൽ, കൂരിരുൾ വലയം എൻ റൂഹ് കാക്കും, ആരും കാണാത്ത വേദന മായും*
മന്നവനേകിയ മാനിമ്പ കനിയെ അഖിലം പടക്കാൻ കാരണ തേജസ് ഇരു ലോകം വാഴ്ത്തും ത്വാഹാ സിറാജ് തങ്ങളോര്... ﷺ
*അവസാന നാളെന്നിൽ അണയും നേരം ആ പൂ മുഖം കണ്ട് കണ് ചിമ്മണം, ആശകൾ ഏറെ ഖൽബിലുണ്ട് എല്ലാം തങ്ങളുടെ ﷺപുണ്യ ദേശമിൽ അമരാൻ മാത്രം*
ആരാരുമില്ലാത്ത നാൾ അണയും
ആരും കാണാത്ത കഥ പൊളിയും
അമലിന്റെ വീഴ്ചകൾ ഓരോന്ന് അണയും ഗതികെട്ട് ഞാനും വിയർത്തൊലിക്കും
*തിരു ﷺ മുന്നിൽ അണയാനായി കൊതി മൂത്ത് ഞാൻ എഴുതിയ വരികൾ ഓരോന്ന് രക്ഷയായി വന്നാൽ വിജയം എന്നിൽ പ്രഭ വിതറും.*
തങ്ങളെ കാക്കണേ... ﷺ
തിങ്കളെ നോക്കണേ... ﷺ
അക്ഷരങ്ങളിൽ ഒതുങ്ങിയ പ്രണയമാ തുണക്കണേ...
ആരും നൽകാത്ത രക്ഷ എന്നിൽ കനിയണേ...
*ഖബറിന്റെ കൂട്ടിലും രക്ഷയാവണം, ഇരുൾ കീറി വെളിച്ചമായ് വന്നീടണം.*
ആരും കൊതിക്കുന്ന മരണം അണയണം
തങ്ങളെ ﷺകണ്ട് കണ്ണടയണം
ആലം ഉടയോനെ റഹ്മത്തുൽ ലിൽ ആലമീനെ തന്നോനെ
*ഔദാര്യം കനിഞ്ഞെന്റെ ഇരു ലോക വിജയം തന്നിടെണേ...*
അതിരു കടന്നു പോയൊരു വ്യാമോഹങ്ങൾക്ക് നിറം പകരണേ... നാഥ
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments