*✿═══════════════✿*
*ലോകാനുഗ്രഹി... ﷺ*
*✿═══════════════✿*
*مُحَمَّدٌ لاَ نَرَى إِلاَّ شَفَاعَتَهُ*
*مُحَمَّدٌ خَيْرُ دَاعٍ عِنْدَ مُزْدَحَمِ*
*മുഹമ്മദ് മുസ്ത്വഫാ ﷺ തങ്ങളുടെ ശഫാഅത് അല്ലാതെ മറ്റൊന്നും നമ്മുടെ കൺമുമ്പിൽ ഇല്ല. തിരക്കേറിയ ഘട്ടത്തിൽ ദുആ ചെയ്യുന്നവരിൽ ഉത്തമർ മുഹമ്മദ് മുസ്ത്വഫാ ﷺ തങ്ങൾ ആകുന്നു*
ആശ്രയമാണ് അഭയമാണ് അഹദവന് ഏകിയ ആരമ്പ കനി ത്വാഹാ നബി... ﷺആരിലും അത്ഭുതമാണ്
മദീനയിലെ സുൽത്താനാണ് ﷺ
*ഒടുക്കമില്ലാത്ത ലോകത്തേക്ക് ഒടുവിലൊരു യാത്ര ഒരുങ്ങുകയായ്, ദിനമോരോന്നും എരിഞ്ഞു തീരുമ്പോൾ അകലങ്ങളിൽ മദീന വീണ്ടും നോവുണർത്തുന്നു. ഖൽബിന്റെ വേവലാതി മൂർച്ചിക്കുന്നു*
കഴിയുന്നു ദിനവും കൊഴിയുന്ന ആയുസും ഒന്നും നേടാത്ത കറ പുരണ്ട ജീവിതവും, കാലടി മണ്ണ് ചോർന്നു തീരുമ്പോഴും ഉള്ളിലെ തീ ഇന്നും ആളി കത്തുന്നു.
*ആറ്റൽ റസൂലിന് ﷺപ്രണയ മെൻ സിരയിൽ അലിഞ്ഞു ചേരാത്ത, പാപി ഞാനും ദുനിയാവിൽ ചവറ്റു കൊട്ടയിൽ വീണു പോയ കരിനിഴൽ*
ത്വാഹാ റസൂലെ ﷺഹാത്തിം നബിയെ ﷺ
ആരും തുണയില്ലാ നാളിൽ തണലാകണെ-
ആരിലും രക്ഷയായ രാജ ﷺകനിവേകണേ...
*ആരിലും അഴകെ അഹദവന് ഒളിയെ ആലം വാഴ്ത്തും ആതിര ശോഭ തോൽക്കും സിറാജരെ ﷺ*
ഹദീസ് ദർസ് നടത്തിക്കൊണ്ടിരിക്കെ, പതിനാറു തവണ തേളിന്റെ കടിയേറ്റിട്ടും അങ്ങയോടുള്ളﷺ ബഹുമാനം കാരണം ദർസ് തീരുന്നതുവരെ അനങ്ങാതെ ഇരുന്ന മാലിക് ഇമാമിനെ(റ) പോലോത്ത പ്രണയവും എനിക്കില്ല തിരു നബിയേﷺ
*എന്നിരുന്നാലും.....*
*വെളുവെളുത്തസൽമാനുൽ ഫാരിസിനും (റ), കറുകറുത്ത ബിലാൽ റബാഅ(റ)തങ്ങൾക്കും , ഉയർന്ന ജാതിക്കും താഴ്ന്ന ജാതിക്കും സമാന സ്ഥാനം നൽകിയ എന്റെ നബിയെﷺ* *അങ്ങയോടാണ്ﷺ ഇന്നെനിക്ക് സ്നേഹം കോർക്കാന് ആഗ്രഹം അതിരു കടന്നു പോയൊരു അത്യാഗ്രഹം ...*
*അനുഗ്രഹത്തിന്റെ നിധിയെﷺ*
കാക്കണേ -രക്ഷയായ് നോക്കണേ -യാ സയ്യിദീ ﷺ
തിങ്കളെ ﷺകണ്ട തങ്ക മുഖങ്ങളെല്ലാം ഇന്ന് ദുനിയാവിന്റെ മറ്റു മുഖങ്ങളെ തൊട്ട് കാഴ്ച നഷ്ട പെട്ടവരായിരിക്കാം
*അത്ഭുത മൂറിയ ലോകത്തെ അനുഭവിച്ചവരായിരിക്കും, ദിവ്യാനുരാഗത്തിന്റെ വിത്ത് ഖൽബിൽ പാകിയവരായിരിക്കും*
ഓഹ് -തീരാ നഷ്ടങ്ങളുടെ ലോകത്ത് വാഴുന്ന ഞാൻ ഒരു വല്ലാത്ത പരാജയം തന്നെ ആയിപോയല്ലോ,
ഒന്ന് എത്തി നോക്കാൻ പോലും പറ്റാത്ത ആഴമിൽ വീണുപോയ പാപിയായിപോയല്ലോ,
*الله ﷻ*
*നിന്റെ ഔദാര്യം മാത്രമാണ് അല്പം ആശ്വാസം പകരുന്നത് നീ തന്ന അനുഗ്രഹം എന്നിൽ വാനോളം ഉയർന്നിരിക്കുമ്പോൾ, ഉള്ളിലെവിടെയോ, ഒരു പ്രതീക്ഷയുടെ തിരി നാളം എന്നിൽ ഉയരുന്നു നിന്റെ കാരുണ്യം ഒന്ന് കൊണ്ട് മാത്രം ഈ വ്യാമോഹിയുടെ മോഹങ്ങൾക്ക് നേര് പകരണം നാഥാ*
ആവത് ആക്ക്
الله ﷻ
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments