*✿═══════════════✿*
*സ്നേഹത്തിന് ഉറവിടം*
*✿═══════════════✿*
*റൂഹുൽ അമീനിന്റെﷺ സ്നേഹ വെളിച്ചം സ്വലാത്താണ് എന്നും ഖൽബിന് മന്ത്രം.*
കരവിരുതും കണ്ണീരാക്കി കവിളിൽ മദ്ഹിന് കവിത രചിച്ചു കാലങ്ങളേറെ ഞാൻ കാത്തിടും നിധിയെ ﷺ
*കാമിലവർ ﷺപകർന്നുളള തിരു സുന്നത്തിൽ വിജയമുണ്ട്, കാതലവർ ﷺകനിഞ്ഞു നൽകിയ പ്രാർത്ഥനയിന്നും നാഥനിലുണ്ട്, അനുഗ്രഹം വന്ന വഴിയെ, മുത്ത് നബി ﷺതേടിയ തേട്ടമാണ്*
ഖാഫിയാണ് അല്ലാഹ് നീ ഷാഫിയാണ്
ഔദാര്യം കനിഞ്ഞരുളിയ നീ കാരുണ്യ കടലാണ്
ലോകാനുഗ്രഹിയെ ﷺതന്ന ലോകൈക നാഥനാണ്.
*മദീന ഇന്നും ഖൽബിന് കുളിരു പകരും മൊഞ്ചുള്ള ദേശമാണ്, അവിടെ നീ തന്ന ഉത്തമ നേതാവാണ് ﷺ*
പരിഹാരമാണ്
പരിഭാവന മണ്ണിൽ
പലർക്കും സമാധാനമായ വിശ്വാസിയുടെ അഭയ കേന്ദ്രമാണ്
*ആശ്രിതർക്ക ആശ നൽകിയ ആശ്വാസ ഭൂമിയാണ്, പറഞ്ഞാൽ അതിരു കവിയും അതിരു കടന്നൊരു പ്രണയ ലോകമാണ്*
മദീന, മദീന, മദീന
കണ്ണുകൾ അടയും നേരം
പുണ്യ മണ്ണിൽ അമർന്നു കിടക്കാൻ ആവണം
ശ്വാസം നിലക്കും നേരം കാഴ്ചതും പുണ്യമാവണം
*മുത്ത് നബി ﷺമയങ്ങിടും പുണ്യ മണ്ണിൽ ചുമ്പിക്കാനാവാണം, എല്ലാം മറന്നൊരു പ്രണയം അവിടെ ഉണരണം. ഉറക്കമില്ലാത്തൊരു ലോകം റൂഹിന്റെ വിജയമാവണം*
ഉമറുൽ ഫാറൂഖിന്(റ) ചങ്കുറപ്പില്ല
ഹംസത്തുൽ ക്കറാറിന് (റ)ധീരതയില്ല
അങ്ങേക്ക് കാണിക്ക വെക്കാൻ മാത്രം സ്വലാത്ത് പോലുമില്ല
ആകെ ശൂന്യമാണ്
ഇശ്ഖുമില്ലാ, സ്നേഹം കോർക്കാൻ എന്നിൽ അർഹതയുമില്ല
*എങ്കിലും ഖബറിന്റെ ഇരുൾ കോണിൽ ഒതുങ്ങി കൂടേണ്ട സമയം, സ്വലാത്തിന് ധ്വനികൾ സമ്മാനിച്ച വെളിച്ചം ആശ്വാസം പകരണം, അനുരാഗമറിയാത്തിവൾക്കും ഔദാര്യം നേടണം*
കനിയണെ നാഥാ
കാക്കണം താജ... ﷺ
അള്ളാഹുവിന് ഔദാര്യം നേടാൻ
തിരു കരം തന്നൊന്ന് നോക്കണം രാജ ﷺ
*മോഹങ്ങൾ ഏറ്റിയ മണ്ണിൽ എന്നെ അടക്കണം കൊനെ, നിന്റെ പ്രേമ ഭാജന ﷺഇഷ്ട ദേശം എന്നിൽ രോഗമാവണം താനെ*
അവിടെ കിടക്കും നാളിൽ അതിന് മരുന്നും നേടാം
കഷ്ടം മറന്നൊരു ഇഷ്ടം അവിടെ കോർക്കാം
*ലോകൈക നാഥാ നിന്റെ നോട്ടം, പാപി എന്നിൽ ചൊരിഞ്ഞു കാക്കണം*
ഔദാര്യം മോഹങ്ങൾക്ക് ശമനം നൽകി എന്റെ ആഖിറം സലാമത്ത് ആക്ക്
الله ﷻ
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments