Skip to main content

പുച്ഛിച്ചു തള്ളുന്നു...

*مُحَمَّدٌ شَرَّفَ الْبَارِي مَرَاتِبَهُ*

             *مُحَمَّدٌ خَصَّهُ الرَّحْمَنُ بِاالنِّعَمِ*
*മുഹമ്മദ്‌ മുസ്ത്വഫ ﷺ തങ്ങളുടെ  പദവികൾ പടച്ചവൻ ശ്രേഷ്ഠമാക്കി.*
 *മുഹമ്മദ്‌ മുസ്ത്വഫ ﷺ* *തങ്ങളെ റഹ്മാനായ റബ്ബ് അനുഗ്രഹങ്ങളെ കൊണ്ട് പ്രത്യേകമാക്കി.*
             അനുഗ്രഹം ഒരു വാക്കിൽ ഒതുങ്ങുന്ന സ്നേഹമല്ല, അതിനൊരു ഉത്തമ വിചാരമാണ് ലോകാനുഗ്രഹിയെന്ന പ്രവാചക ശ്രേഷ്ഠർ ﷺ
*അനുരാഗ വലയത്തിൽ അകപെട്ടു പോയ യഥാർത്ഥ ഇശ്‌ഖിന് വാഹകരെ അറിയണമെങ്കിലും ദൂരെ എങ്ങും പോകേണ്ടി വരില്ല*
ഉമർ ഖാളി തങ്ങളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാൽ മതി 
അവിടെത്തെ സ്നേഹ കാവ്യം മദീന ആസ്വദിച്ചു കേട്ടതും നമ്മിൽ അശ്രു പൊഴിക്കാൻ അല്ലാതെ മറ്റൊന്നിനും കഴിയില്ല 
*കാരണം ദിവ്യാനുരാഗത്തെ തൊട്ടു കാഴ്ച നഷ്ടപെട്ടവരല്ലെ നാം, വെറും വാക്കിൽ മാത്രം ഒതുങ്ങി പോയ പ്രണയവും നമ്മെ നോക്കി പുച്ഛിച്ചു തള്ളുന്നുണ്ടാവും*
ഇശ്‌ഖിന് മാസ്മരിക വലയം ഖൽബിൽ തീർത്ത് മദീനയിലേക്ക് നടന്നകന്ന ഒരുഷ്ട നായകന്റെ കാലിന് ചുവട്ടിലെ മണ്ണായിരുന്നു വെങ്കിൽ മാധുര്യ മൂറും മധു ലഹരിയിൽ നീരാടുന്ന പുണ്യ ഭൂമിയിൽ ഒന്ന് പ്രവേശിക്കാമായിരുന്നു, അവിടെത്തെ മണ്ണിൽ ചേർന്ന് അവിടേക്ക് ഒഴുകി എത്തും സ്നേഹ ചുവടു വെപ്പിലെ ഓരോ കാലടി കളിൽ നിന്നും സ്നേഹാമൃതം അനുഭവിക്കാമായിരുന്നു
*അങ്ങനെ എങ്കിലും യഥാർത്ഥ മുഹിബ്ബ് എന്താണ് എന്ന് അറിയാമായിരുന്നു, അവരുടെ ഹൃദയത്തിൽ നിന്ന് ഉറ്റി വീഴും  ഇഷ്ട തുള്ളികളെ എന്നിൽ പതിയുമായിരുന്നു*
ഓഹ്, എന്റെ തീരാ നഷ്ടമേ-നിനക്ക് എന്നും നൂറ് മേനി തന്നെ 
എന്നെ വഞ്ചിക്കുന്നതിൽ ഇന്നും നീ മിടുക്ക് വെളിവാക്കുന്നുണ്ട്  
*കൂടുതൽ നീ നെഗളിപ്പ് കാണിക്കേണ്ട കേട്ടോ  ലോകത്തിന്റെ നേതാവെന്റെ ഉപ്പാപ്പ സയ്യിദോരാണ് ﷺ, വിലയേറിയ ദിവസം എന്നെ അവിടുന്ന് ﷺഒന്ന് സഹായിക്കുമ്പോൾ നീ വെറും വട്ട പൂജ്യം മാത്രം. ആരും തിരിഞ്ഞു നോക്കാൻ ഇല്ലാത്ത ക്രൂര മുഖം മാത്രം*
അന്നെന്റെ പരാതിയും പരിഭവങ്ങളും അവസാനിക്കും എന്റെ പ്രേമ ഭാജനത്തിന്   ﷺമണ്ണിൽ ഞാൻ അമർന്നു കിടക്കും ഇഷ്ടം നെയ്തവിടെ സ്വർഗം തീർക്കും
*നിന്റെ പരിഹാസ ചുവകൾക്കെല്ലാം അവസാന നാളിലേക്ക് അതികം വേണ്ടി വരില്ല തങ്ങളോരു ﷺഎന്നെ കാക്കും നേര് തന്നാ*
ലോകൈക നാഥൻ നൽകിയ അനുഗ്രഹ പൂവാ ലോകാനുഗ്രഹി ﷺഎന്റെ ജീവാ
الله ﷻ
*നിന്റെ ഔദാര്യം, പകരമില്ലാത്ത നിന്റെ കാരുണ്യം എന്നിൽ ചൊരിഞ്ഞു രക്ഷ തരണേ, വ്യാമോഹം വൃണപെടുത്തി പോയ ഖൽബിന്റെ വേവലാതിക്ക് അവസാനം ബഖീഇന് മണ്ണിൽ ഒടുക്കം തരണേ*
ആവത് ആക്കു 
الله ﷻ
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

ഉമ്മു സലമ( റ ):3

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃                *മഹിളാ രത്നങ്ങൾ -3*               🍃🍃🍃🍃🍃🍃🍃🍃🍃🍃🍃       സന്തോഷത്തോടെ അവർ ആ യാത്രക്ക് പുറപ്പെട്ടു      അബൂസലമ- ഉമ്മുസലമ ദമ്പതികള്‍ക്ക് മദീനയിലേക്ക്  സമയമായി. അബൂ സലമ(റ) ഒട്ടകത്തെ തയ്യാര്‍ ചെയ്തു. ഉമ്മു സലമയെ വാഹനത്തില്‍ കയറ്റി. മകന്‍ സലമയെ മഹതിയുടെ മടിയിലുമിരുത്തി, പ്രത്യേക അനുഭൂതിയുള്ള യാത്ര  തുടങ്ങി. മക്കയുടെ അതിര്‍ത്തി വിട്ടു കടന്നില്ല. അപ്പോഴേക്കും മഖ്സൂം ഗ്രോത്രക്കാരില്‍ പെട്ട ചിലര്‍ അവരെ കാണാനിടയായി. അവര്‍ വാഹനം തടഞ്ഞു നിര്‍ത്തി. വാക്കു തര്‍ക്കം മൂര്‍ഛിച്ചു. നിനക്കു വേണമെങ്കില്‍ പോകാം, ഭാര്യയെ കൊണ്ടു പോകാന്‍ സമ്മതിക്കില്ലെന്ന് അവര്‍ ശാഠ്യം പിടിച്ചു.  അവരെ മനസ് വല്ലാതെ മുറി പെട്ടു അവർ  മഹതിയെ തടഞ്ഞു വെച്ചു. ഇതറിഞ്ഞ അബൂ സലമയുടെ വംശക്കാര്‍ക്കു  കലി കയറി. കുട്ടിയെ വിട്ടു തരില്ലെന്നും അവന്‍ അബ്ദുല്‍ അസദ് ഗോത്രക്കാരനാണെന്നും അവര്‍ ന്യായം പറഞ്ഞു. കുട്ടിക്കു വേണ്ടി അവര്‍ പരസ്പരം പിടിവലി കൂടി. അവസാനം കുഞ്ഞിനു പരിക്കുപറ...